നിങ്ങളുടെ ഫോണിലെ ‘ഗൂഗിൾ ക്രോം’ ഉടനെ അപ്രത്യക്ഷമായേക്കാം
നിങ്ങൾ ഇപ്പോഴും ഏഴ് വർഷം പഴക്കമുള്ള ഫോണാണോ ഉപയോഗിക്കുന്നത്? എങ്കിൽ ക്രോം v120 നിങ്ങളുടെ ഫോണിനെ പിന്തുണക്കില്ല
പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷവും പഴയ ആൻഡ്രോയിഡ് പതിപ്പുകളെ ഗൂഗിൾ പിന്തുണയ്ക്കുന്നുണ്ട്. എന്നിരുന്നാലും പഴയ വെർഷനുകളെ പിന്തുണയ്ക്കുന്നത് കമ്പനിയെ സംബന്ധിച്ച്, വലിയ അളവിൽ ഡെവലപ്പർമാരുടെ സമയമെടുക്കുന്നതുംചിലവേറിയതുമാണ്. കൂടാതെ പുതിയ അപ്ഡേറ്റുകൾ പ്രവർത്തിക്കാനുള്ള പവർ മിക്ക പഴയ ഫോണുകൾക്കും ഇല്ല.
‘അസമ്പിൾ ഡീബഗ്’ എന്ന യൂസറാണ് ഗൂഗിൾ അവരുടെ ബ്രൗസറായ ക്രോമും, കലണ്ടറും ആൻഡ്രോയിഡ് നൗഗട്ട് 7.1ൽ നിന്ന് ഒഴിവാക്കാൻ തയ്യാറെടുക്കുന്നതായി കണ്ടെത്തിയത്.
നിങ്ങൾ ഇപ്പോഴും ഏഴ് വർഷം പഴക്കമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഒരു ഫോണാണ് ഉപയോഗിക്കുന്നതെങ്കിൽ , ക്രോം v119 ആയിരിക്കും അവസാനത്തെ അനുയോജ്യമായ പതിപ്പ്. അടുത്ത മാസം പുറത്തിറങ്ങുന്ന ക്രോം v120 ഈ ഫോണുകളെ പിന്തുണക്കില്ല.
ഗൂഗിൾ കലണ്ടറിൽ, ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് ഗൂഗിൾ ഒരു പുതിയ “സപ്പോർട്ട് ചെയ്യാത്ത ഓപ്പറേറ്റിംഗ് സിസ്റ്റം എനേബിൾഡ്” ഫ്ലാഗ് ചേർത്തിട്ടുണ്ടെന്ന് ‘അസമ്പിൾ ഡീബഗി’ന്റെ ബ്ലോഗ് സൂചിപ്പിക്കുന്നു. ഇത് പ്രവർത്തനക്ഷമമാക്കുമ്പോൾ, ആപ്പ് ഉപയോഗിക്കുന്നത് തുടരണമെങ്കിൽ ആൻഡ്രോയിഡ് ഓറിയോ 8.0-ലേക്കോ അതിന് മുകളിലേക്കോ അപ്‌ഗ്രേഡ് ചെയ്യാൻ ഉപയോക്താക്കളോട് ആവശ്യപ്പെടുന്ന ഒരു പോപ്പ്-അപ്പ് സന്ദേശം കാണിക്കും.
ഈ വർഷം ആദ്യം ആൻഡ്രോയിഡ് സ്റ്റുഡിയോയിൽ ഗൂഗിൾ, ആൻഡ്രോയിഡ് പതിപ്പ് വിതരണ-സ്ഥിതിവിവരക്കണക്കുകൾ അപ്‌ഡേറ്റ് ചെയ്തപ്പോൾ, ആൻഡ്രോയിഡ് നൗഗട്ട് 7.1-ൽ പ്രവർത്തിക്കുന്ന മൊത്തം ആൻഡ്രോയിഡ് ഫോണുകളിൽ ഏകദേശം മൂന്ന് ശതമാനം ഫോണുകളിൽ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.
നിങ്ങൾക്ക് ആൻഡ്രോയിഡ് നൗഗട്ട് 7.1ൽ ക്രോമും കലണ്ടറും ഉപയോഗിക്കുന്നത് തുടരണമെങ്കിൽ, നിങ്ങൾ ആപ്പിന്റെ നിലവിലെ പതിപ്പിൽ തുടരുകയും അപ്‌ഡേറ്റ് ലിസ്റ്റിൽ നിന്ന് അവയെ ഒഴിവാക്കുകയും ചെയ്യണം. എന്നാൽ, ആപ്പുകളുടെ പഴയ പതിപ്പുകൾ ഉപയോഗിക്കുന്നത് നിങ്ങളുടെ ഫോണിന്റെ സുരക്ഷയിൽ വിട്ടുവീഴ്ച വരുത്തിയേക്കാം.
Check out More Technology News Here
- സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം
- യൂട്യൂബിലെ ഫോർവേഡ്, ബാക്ക് വേഡ് ബട്ടൺ ഇനി വാട്സ്ആപ്പിലും
- കയ്യിൽ ഒതുങ്ങുന്ന 8 മികച്ച ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പരിചയപ്പെടൂ
- ഡിഎമ്മിൽ ഇനി സെൽഫി വീഡിയോയും കാണാം; പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാം
- കാറിനു യോജിച്ച സ്മാർട്ട്ഫോൺ മൗണ്ടും ഹോൾഡറും എങ്ങനെ തിരഞ്ഞെടുക്കാം?
- ത്രെഡ്സ് ഡിലീറ്റാക്കാം; ഇൻസ്റ്റഗ്രാം അക്കൗണ്ട് നഷ്ടമാവാതെ തന്നെ