ഗൂഗിൾ ഡ്രൈവിൽ സൂക്ഷിച്ച ഫയലുകൾ നഷ്ടപ്പെടുന്നുണ്ടോ? പരിഹാരം ഇതാ

ഗൂഗിൾ-ഡ്രൈവിൽ-സൂക്ഷിച്ച-ഫയലുകൾ-നഷ്ടപ്പെടുന്നുണ്ടോ?-പരിഹാരം-ഇതാ

ഗൂഗിൾ ഡ്രൈവിൽ സൂക്ഷിച്ച ഫയലുകൾ നഷ്ടപ്പെടുന്നുണ്ടോ? പരിഹാരം ഇതാ

ഉപയോക്താക്കളുടെ ഫയലുകൾ ഗൂഗിൾ ഡ്രൈവിൽ നിന്ന് നഷ്ടപ്പെടുന്നുണ്ടെന്ന പരാതി ഗൂഗിൾ അംഗീകരിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ സ്വീകരിക്കേണ്ട മാർഗനിർദേശങ്ങളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്

author-image

ക്ലൗഡിൽ ഡോക്യുമെന്റുകളും, ചിത്രങ്ങളും, വീഡിയോകളും, വാട്ട്‌സ്ആപ്പ് ചാറ്റ് ബാക്കപ്പുകളും സംഭരിക്കാൻ ഉപയോഗിക്കുന്ന ആപ്പാണ് ‘ഗൂഗിൾ ഡ്രൈവ്’

ക്ലൗഡിൽ ഡോക്യുമെന്റുകളും, ചിത്രങ്ങളും, വീഡിയോകളും, വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പുകളും സംഭരിക്കാൻ കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ആപ്പാണ് ‘ഗൂഗിൾ ഡ്രൈവ്’. എന്നാൽ അടുത്തിടെയായി നിരവധി ഉപയോക്താക്കളാണ്, തങ്ങളുടെ ഫയലുകൾ അപ്രത്യക്ഷമായതായി ‘ഗൂഗിൾ സപ്പോർട്ട് ഫോറത്തിൽ’ പരാതിപ്പെട്ടത്.

ഫയലുകൾ ഡ്രൈവിൽ കാണുന്നില്ലെന്നും എങ്ങനെ അപ്രത്യക്ഷമായെന്നറിയില്ലെന്നുമുള്ള നിരവധി പരാതികളാണ് ഉയർന്നു വരുന്നത്. പ്രശ്നത്തിന്റെ മൂലകാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഡെസ്ക് ടോപ്പിനായുള്ള ഗൂഗിൾ ഡ്രൈവിൽ (v84.0.0.0 – 84.0.4.0) മാത്രമാണ് പ്രശ്നമുണ്ടായതെന്നാണ് ടെക്ക് ഭീമന്റെ പ്രതികരണം.

പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട്, ഉപയോക്താക്കൾ എന്തൊക്കെ ചെയ്യരുത് എന്നതിനെക്കുറിച്ചുള്ള ചില നിർദ്ദേശങ്ങളും ഗൂഗിൾ പങ്കിട്ടു. ആപ്പിന്റെ ഡെസ്‌ക്‌ടോപ്പ് പതിപ്പിലെ ‘ ഡിസ്‌കണക്ട് അക്കൗണ്ട്’ ബട്ടണിൽ ക്ലിക്ക് ചെയ്യരുതെന്നും, ‘വിൻഡോസിലെ’ “%USERPROFILE%AppDataLocalGoogleDriveFS” -ലും, മാക് ഓഎസ് -ലെ, “~/Library/Application Support/Google/DriveFS” എന്ന ആപ്പ് ഡാറ്റ ഫോൾഡറും ‘ഡിലീറ്റ്’ ആക്കാനോ ‘മൂവ്’ ചെയ്യാനോ പാടില്ല എന്നും ഗൂഗിൾ ഉപയോക്താക്കളോട് ശുപാർശ ചെയ്യുന്നു. 

സ്റ്റോറേജിൽ സ്പേസ് മിച്ചമുള്ള ഉപയോക്താക്കൾ, ആപ്പ് ഡാറ്റാ ഫോൾഡറിന്റ ഒരു കോപ്പി എടുത്തു സൂക്ഷിക്കാനും കമ്പനി നർദ്ദേശിക്കുന്നു. 

അടുത്തിടെ ഗൂഗിൾ, ഗൂഗിൾ ഡ്രൈവ് ഇന്റർഫേസിൽ ചിലമാറ്റങ്ങൾ കൊണ്ടുവന്നിരുന്നു, ഇത് ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ആവശ്യമുള്ള ഫയലുകൾ കണ്ടെത്താൻ അവസരമൊരുക്കുന്നു. 

Check out More Technology News Here 

Exit mobile version