വാട്സ്ആപ്പ് ചാറ്റ്-ലോക്കിൽ പുതിയ ഫീച്ചർ

വാട്സ്ആപ്പ്-ചാറ്റ്-ലോക്കിൽ-പുതിയ-ഫീച്ചർ

വാട്സ്ആപ്പ് ചാറ്റ്-ലോക്കിൽ പുതിയ ഫീച്ചർ

പുതിയ ഫീച്ചറിലൂടെ ചാറ്റുകൾ വേഗത്തിൽ ലോക്കു ചെയ്യാനും ചാറ്റിൽ ലോങ്ങ് പ്രസ് ചെയ്ത്, സെറ്റിങ്ങ്സിൽ പോകാതെ തന്നെ തൽക്ഷണം ചാറ്റ് ലോക്ക് ചെയ്യാനും സാധിക്കും

author-image

വാട്സ്ആപ്പിന്റെ പുതിയ “സീക്രട്ട് കോഡ്” ഫീച്ചർ സ്വകാര്യ ചാറ്റുകളെ കൂടുതൽ സുരക്ഷിതമാക്കുന്നു (ചിത്രം: വാട്സ്ആപ്പ്)

തന്ത്രപ്രധാനമായ സംഭാഷണങ്ങളിൽ ഉപയോക്താക്കളുടെ സ്വകാര്യത വർധിപ്പിക്കാൻ ലക്ഷ്യമിട്ട് വാട്സ്ആപ്പ് പുതിയ ‘സീക്രട്ട് കോഡ്’ ഫീച്ചർ അവതരിപ്പിച്ചു. നിർദ്ദിഷ്ട ചാറ്റുകൾ പാസ്‌വേഡിൽ പരിരക്ഷിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന നിലവിലുള്ള ചാറ്റ് ലോക്ക് ടൂളിലാണ് ഇത് ഉൾപ്പെടുത്തുന്നത്.

പുതിയതായി വരുന്ന, സീക്രട്ട് കോഡ് ഉപയോഗിച്ച്, ലോക്ക് ചെയ്‌ത ചാറ്റുകൾ തുറക്കാൻ ഉപയോക്താക്കൾക്ക് അവരുടെ ഫോണിലെ ലോക്ക് കോഡിൽ നിന്ന് പ്രത്യേക പാസ്‌വേഡ് സജ്ജമാക്കാൻ കഴിയുന്നു. മറ്റൊരാൾ നിങ്ങളുടെ ഫോൺ തുറന്നാലും ഇത് ഒരു അധിക സുരക്ഷയാകുന്നു. കൂടാതെ, ലോക്ക് ചെയ്‌ത ചാറ്റ് ഫോൾഡർ ഇപ്പോൾ പ്രധാന ചാറ്റ് ലിസ്റ്റിൽ നിന്ന് പൂർണ്ണമായും മറയ്ക്കാനും സാധിക്കുന്നു. ഇത്തരത്തിൽ ലോക്കു ചെയ്ത ചാറ്റുകൾ തുറക്കണമെങ്കിൽ വാട്സ്ആപ്പിലെ സെർച്ച് ബാറിൽ നേരത്തെ ക്രമീകരിച്ച സീക്രട്ട് കോഡ് ടൈപ്പുചെയ്യേണ്ടിവരും.

“വാട്സ്ആപ്പ് ചാറ്റ് ലോക്ക് ഫീച്ചറിനായി ‘സീക്രട്ട് കോഡ്’ പുറത്തിറക്കുന്നു, ഇതുവഴി നിങ്ങളുടെ ചാറ്റുകൾ പ്രത്യേക പാസ്‌വേഡ് ഉപയോഗിച്ച് പരിരക്ഷിക്കാനാകും. സെർച്ച് ബാറിൽ രഹസ്യ കോഡ് ടൈപ്പ് ചെയ്യുമ്പോൾ മാത്രമേ ലോക്ക് ചെയ്‌ത ചാറ്റുകൾ ദൃശ്യമാകൂ, അതിനാൽ നിങ്ങളുടെ ഏറ്റവും സ്വകാര്യമായ സംഭാഷണങ്ങൾ ആർക്കും കണ്ടെത്താനാകില്ല,” മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് ഫീച്ചറിനെക്കുറിച്ച് പറഞ്ഞു.

പുതിയ ഫീച്ചറിലൂടെ ചാറ്റുകൾ വേഗത്തിൽ ലോക്കു ചെയ്യാൻ സാധിക്കുന്നു. ഉപയോക്താക്കൾക്ക് ഇപ്പോൾ ഏത് ചാറ്റിലും ലോങ്ങ് പ്രസ് ചെയ്ത്, സെറ്റിങ്ങ്സിൽ പോകാതെ തന്നെ തൽക്ഷണം ചാറ്റ് ലോക്ക് ചെയ്യാം.

പുതിയ ഫീച്ചർ ഈ ആഴ്ച തന്നെ ആരംഭിക്കും, വരും മാസങ്ങളിൽ ആഗോളതലത്തിലുള്ള എല്ലാ വാട്സ്ആപ്പ് ഉപയോക്താക്കൾക്കും ലഭിച്ചുതുടങ്ങും. സ്വകാര്യത കേന്ദ്രീകരിച്ചുള്ള അപഡേറ്റുകളിൽ ഉൾപ്പെടുത്തുന്ന ഏറ്റവും പുതിയ മാറ്റമാണിത്. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും, സുരക്ഷക്കും പ്രാധാന്യം നൽകിയുള്ള നടപടികളാണ്​ വാട്സാപ്പിനും മറ്റ് മെറ്റാ ഉടമസ്ഥതയിലുള്ള ആപ്പുകൾക്കും സ്വീകാര്യതയുണ്ടാകാനുള്ള പ്രധാന കാരണം.

Check out More Technology News Here 

Exit mobile version