ബ്ലൂടൂത്തിൽ വൻ സുരക്ഷാ വീഴ്ച; 2014ന് ശേഷം പുറത്തിറങ്ങിയ എല്ലാ ഉപകരണങ്ങളും ഹാക്കുചെയ്യപ്പെടാം

ബ്ലൂടൂത്തിൽ-വൻ-സുരക്ഷാ-വീഴ്ച;-2014ന്-ശേഷം-പുറത്തിറങ്ങിയ-എല്ലാ-ഉപകരണങ്ങളും-ഹാക്കുചെയ്യപ്പെടാം

2014 അവസാനത്തിൽ പുറത്തിറങ്ങിയ ബ്ലൂടൂത്ത് 4.2 മുതൽ ഉള്ള എല്ലാ ഉപകരണങ്ങളെയും പ്രശ്നം ബാധിക്കാം, ഫയലുകൾ കൈമാറാൻ ബ്ലൂടൂത്ത് ഉപയോഗിക്കുന്നതിനാൽ ആപ്പിൾ എയർഡ്രോപ്പും സുരക്ഷാ ഭീഷണിയിലാണ്

author-image

സുരക്ഷാ പിഴവ് ആപ്പിൾ എയർഡ്രോപ്പിനെയും ബാധിക്കുന്നു. (ചിത്രത്തിന്റെ ഉറവിടം: പിക്സബേ)

ബ്ലൂടൂത്ത് സംവിധാനത്തിൽ പുതിയ പിഴവുകൾ കണ്ടെത്തി ഗവേഷകർ. യുറേകോം സുരക്ഷാ ഗവേഷകരാണ് പുതിയ ബ്ലൂടൂത്ത് സുരക്ഷാ പിഴവുകൾ കണ്ടെത്തിയത്. ഉപകരണങ്ങളിലേക്ക് ഹാക്കർമാർക്ക് കടന്നുകയറാനും ഉപകരണത്തിൽ ആക്രമണം നടത്തുന്നതിനും ഇത് വഴിയൊരുക്കുന്നു.  

‘BLUFFS’ എന്ന് പേരിട്ടിരിക്കുന്ന ആറ് പുതിയ ആക്രമണങ്ങളാണ് ഡാനിയേൽ അന്റോണിയോലി കണ്ടെത്തിയിരിക്കുന്നത്. ഇതു കൂടാതെ, ഉപയോക്താക്കൾ ബ്ലൂടൂത്ത് ഉപയോഗിച്ച് ഡാറ്റ അയയ്‌ക്കുമ്പോൾ ഫയലുകളുടെ ഉള്ളടക്കം ഡീക്രിപ്റ്റ് ചെയ്യാൻ, ബ്ലൂടൂത്ത് ആർക്കിടെക്ചറിലെ കണ്ടെത്താത്ത 2 ചൂഷണങ്ങൾ ഉപയോഗപ്പെടുത്താമെന്നും കണ്ടത്തിയിട്ടുണ്ട്. പിഴവുകൾ ഒരു പ്രത്യേക ഹാർഡ്‌വെയറിലോ സോഫ്റ്റ്‌വെയർ കോൺഫിഗറേഷനിലോ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്നും ആർക്കിടെക്ചറൽ തലത്തിൽ ബ്ലൂടൂത്തിനെ ബാധിക്കുമെന്നും സൈബർ സുരക്ഷാ വിദഗ്ധർ പറയുന്നു.

2014 അവസാനത്തിൽ പുറത്തിറങ്ങിയ ബ്ലൂടൂത്ത് 4.2 ഉള്ള എല്ലാ ഉപകരണങ്ങളെയും ഈ പ്രശ്നം ബാധിക്കുമെന്ന് ബ്ലീപ്പിംഗ് കമ്പ്യൂട്ടർ ഉദ്ധരിച്ച റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു, ഈ വർഷം ആദ്യം പുറത്തിറങ്ങിയ ബ്ലൂടൂത്ത് 5.4-നെയും പ്രശ്നം ബാധിക്കും. ഉപകരണങ്ങളിലെ ഫയലുകൾ കൈമാറാൻ ബ്ലൂടൂത്ത് ഉപയോഗിക്കുന്നതിനാൽ ആപ്പിളിന്റെ എയർഡ്രോപ്പ് സംവിധാനവും സുരക്ഷാ ഭീഷണിയിലാണ്. 

ലാപ്‌ടോപ്പുകൾ, പിസികൾ, സ്‌മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ എന്നിവയുൾപ്പെടെ ബ്ലൂടൂത്ത് ഉള്ള എല്ലാ ഉപകരണങ്ങൾക്കും പ്രശ്‌നം ബാധകമാണ്. ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ എല്ലാ ഉപകരണങ്ങളിലും ‘6 BLUFFS’ ആക്രമണങ്ങളിൽ 3 എണ്ണമെങ്കിലും ബാധിക്കാമെന്നാണ് ഗവേഷണം പറയുന്നത്.

ബ്ലൂടൂത്ത് ചൂഷണങ്ങൾ ആർക്കിടെക്ചറൽ ലെവലിൽ പ്രവർത്തിക്കുന്നതിനാൽ, കേടുപാടുകൾ പരിഹരിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കില്ല. പകരം, ബ്ലൂടൂത്തിൽ ഉപയോഗിക്കുന്ന സുരക്ഷാ സംവിധാനങ്ങളിൽ മാറ്റങ്ങൾ വരുത്താനും പഴയ ഉപകരണങ്ങൾ ഉപയോഗിക്കുന്ന ലോ-സെക്യൂരിറ്റി ഒതന്റിക്കേഷൻ രീതികൾ നിരസിക്കാനുമാണ് പരിഹാരമായി നിർമ്മാതാക്കൾ ആവശ്യപ്പെടുന്നത്. എന്നിരുന്നാലും, നിലവിലുള്ള ഉപകരണങ്ങൾക്കായി ഏതെങ്കിലും തരത്തിലുള്ള പാച്ചുകൾ പുറത്തിറക്കാൻ കഴിയുമോ എന്നത് ഇപ്പോഴും വ്യക്തമല്ല.

നിലവിൽ, പുതുതായി കണ്ടെത്തിയ ബ്ലൂടൂത്ത് സുരക്ഷാ പിഴവുകളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം ബ്ലൂടൂത്ത് ഉപയോഗിച്ചു കഴിഞ്ഞാൽ ഉടൻ അത് ഓഫാക്കുക എന്നതാണ്, എന്നാൽ ഭൂരിഭാഗം ഉപയോക്താക്കൾക്കും ഇത് അസൗകര്യമുണ്ടാക്കിയേക്കാം. ഒരു പൊതുസ്ഥലത്ത് ബ്ലൂടൂത്ത് വഴി സെൻസിറ്റീവ് ഫയലുകളും ചിത്രങ്ങളും പങ്കിടുന്നത് തടയുക എന്നതാണ് ഉപയോക്താക്കൾക്ക് എടുക്കാവുന്ന മറ്റൊരു മുൻകരുതൽ.

Check out More Technology News Here 

Exit mobile version