നിരവധി ഉപയോഗങ്ങളുണ്ട് ഈ ഹിഡൻ ഗൂഗിൾ വെതർ ആപ്പിന്

നിരവധി-ഉപയോഗങ്ങളുണ്ട്-ഈ-ഹിഡൻ-ഗൂഗിൾ-വെതർ-ആപ്പിന്

നിരവധി ഉപയോഗങ്ങളുണ്ട് ഈ ഹിഡൻ ഗൂഗിൾ വെതർ ആപ്പിന്

ഹിഡൻ ‘ഗൂഗിൾ വെതർ ആപ്പി’ന്റെ ഉപയോഗമെന്ത്? എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം?

author-image

ഗൂഗിൾ വെതർ ആപ്പ്

വെതർ (കാലാവസ്ഥാ) ആപ്ലിക്കേഷനുകളുടെ കാര്യത്തിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ധാരാളം ഓപ്ഷനുകൾ ഉണ്ട്. എന്നാൽ നിങ്ങൾക്ക് ഉപയോഗിക്കാനാകുന്ന, ഒരു ‘ഹിഡൻ വെതർ ആപ്പ്’ ഗൂഗിളിന് ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? ഈ ആപ്പ് അടുത്തിടെ കൂടുതൽ ആകർഷകവും ഉപയോക്താവിന് സൗകര്യപ്രദവുമാകുന്ന  തരത്തിൽ അപ്‌ഡേറ്റ് ചെയ്തിട്ടുമുണ്ട്.

എന്നിരുന്നാലും, ഇത് ഒരു സ്വതന്ത്ര ആപ്പല്ല, മറിച്ച് ഗൂഗിൾ ആപ്പിന്റെ ഭാഗമായതിനാൽ നിങ്ങൾക്ക് ഇത് പ്ലേസ്റ്റോറിൽ കണ്ടെത്താൻ കഴിയില്ല. വിഷമിക്കേണ്ട, നിങ്ങളുടെ ഫോണിൽ ഇത് ഇൻസ്റ്റാൾ ചെയ്യാൻ ലളിതമായ ഒരു മാർഗമുണ്ട്. എങ്ങനെയെന്ന് നോക്കാം.

ഗൂഗിൾ വെതർ വിഡ്ജറ്റ് നിങ്ങൾ നേരത്തെ തന്നെ കണ്ടിട്ടുണ്ടാകാം. ഇതിന് ലളിതവും വിജ്ഞാനപ്രദവുമായ ഒരു ഉപഭോക്തൃ ഇന്റർഫേസാണ് ഉള്ളത്. ഇത് ഉപയോഗിക്കാൻ എളുപ്പമാണെങ്കിലും ഹോം സ്ക്രീനിലെ വലിയ ഒരു ഭാഗം തന്നെ ഇതിന് വേണ്ടിവരുന്നുണ്ട്. എന്നാൽ ഇത്രയും സ്ഥലം വെതർ വിജറ്റിനായി മാറ്റി വയ്ക്കാൻ നിങ്ങൾക്ക് താൽപര്യമില്ലങ്കിൽ ഇതിനു പകരമായി ഈ പുതിയ മാർഗം തിരഞ്ഞെടുക്കാം.

ഇതിനായി, നിങ്ങൾ ആദ്യം ഗൂഗിൾ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ഗൂഗിൾ ആപ്പ് നേരത്തേതന്നെ ഇൻസ്റ്റാൾ ചെയ്തിരിക്കാൻ സാധ്യതയുണ്ട്. ഗൂഗിൾ ആപ്പ് ഫോണിൽ ഇല്ല എന്നാണെങ്കിൽ  ഇത് പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യണം.

ശേഷം ചുവടെ നൽകിയിരിക്കുന്ന ഈ ഘട്ടങ്ങൾ പിന്തുടരുക.

  • ഗൂഗിൾ ആപ്പ് തുറന്ന് സെർച്ച് ബാറിൽ ടാപ്പ് ചെയ്യുക.
  • “വെതർ” എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ബട്ടൺ അമർത്തുക.
  • ‘വെതർ കാർഡി’ന്റെ മുകളിൽ വലത് കോണിലുള്ള മുന്നു-കുത്തുകളുള്ള ഐക്കണിൽ ടാപ്പുചെയ്‌ത് ആഡ് ടു ഹോം സ്ക്രീൻ തിരഞ്ഞെടുക്കുക.
  • ആഡ് ടു ഹോം സ്ക്രീൻ, തിരഞ്ഞെടുത്താൽ ഗൂഗിൾ വെതർ ആപ്പ് നിങ്ങളുടെ ഫോണിന്റെ ഹോം സ്ക്രീനിൽ തന്നെ ഉപയോഗിക്കാൻ സാധിക്കും. 

ഈ രീതിയിൽ ഉപയോക്താക്കൾക്ക് നിലവിലെ കാലാവസ്ഥയും, അടുത്ത മണിക്കൂറിലെ പ്രവചനങ്ങളും, അടുത്ത 10 ദിവസത്തെ പ്രവചനങ്ങളും വിശദാംശങ്ങളും കണ്ടെത്താൻ സാധിക്കുന്നു.

ആപ്പ് ഐക്കണിൽ ലോങ്ങ് പ്രസ് ചെയ്ത് ‘റിമൂവ്’ ചെയ്താൽ എളുപ്പത്തിൽ സേവനം അവസാനിപ്പിക്കാനും സാധിക്കും.

Check out More Technology News Here 

Exit mobile version