ഗൂഗിൾ കീബോർഡിൽ മറഞ്ഞിരിക്കുന്ന കഴ്സർ എങ്ങനെ പ്രവർത്തനക്ഷമമാക്കാം?
സ്‌മാർട്ട്‌ഫോണിൽ ടൈപ്പുചെയ്യുന്നത് കൂടുതൽ എളുപ്പവും രസകരവുമാക്കുകയാണ് ഈ കീബോർഡ്, വാക്കുകൾ അനായാസം എഡിറ്റു ചെയ്യാനും സാധിക്കുന്നു
ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയ്‌ക്കായുള്ള ഗൂഗിളിന്റെ ഔദ്യോഗിക കീബോർഡ് അപ്ലിക്കേഷനാണ് ‘ജിബോർഡ്’. നിലവിൽ ലഭ്യമായ ഏറ്റവും മികച്ച സൗജന്യ സ്‌മാർട്ട്‌ഫോൺ കീബോർഡ് അപ്ലിക്കേഷനുകളിൽ ഒന്നാണിത്. സ്‌മാർട്ട്‌ഫോണിൽ ടൈപ്പുചെയ്യുന്നത് കൂടുതൽ എളുപ്പവും രസകരവുമാക്കുന്ന ഈ കീബോർഡിൽ, അനായാസം വാക്കുകൾ എഡിറ്റു ചെയ്യാനും സാധിക്കുന്നു.
നിങ്ങളുടെ ഫോണിൽ ഒരു ദൈർഘ്യമേറിയ പാരഗ്രാഫ് രചിക്കുകയും ഒരു വാക്കിന്റെ അക്ഷരവിന്യാസം ശരിയാക്കുകയും ചെയ്യേണ്ട സാഹചര്യങ്ങളിൽ ഈ സവിശേഷത വളരെ പ്രയോജനപ്രദമാണ്. പരിമിതമായ സ്‌ക്രീൻ സ്‌പെയ്‌സിൽ, നിങ്ങളുടെ വിരൽ ഉപയോഗിച്ച് ഒരു പ്രത്യേക അക്ഷരം തിരഞ്ഞെടുക്കുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഈ സവിശേഷത ഉപയോഗിച്ച്, സ്പേസ് ബാറിനു കുറുകെ നിങ്ങളുടെ വിരൽ സ്ലൈഡുചെയ്യുന്നതിലൂടെ നിങ്ങൾക്ക് കഴ്‌സറിനെ ആവശ്യമുള്ള സ്ഥാനത്തേക്ക് നീക്കാൻ കഴിയും.
ബ്ലാക്ക്‌ബെറി സ്‌മാർട്ട്‌ഫോണുകളെ അനുസ്‌മരിപ്പിക്കുന്ന കപ്പാസിറ്റീവ് ട്രാക്ക്‌പാഡിലേക്ക് സ്‌പെയ്‌സ്ബാറിനെ ഫലപ്രദമായി പരിവർത്തനം ചെയ്യുന്നതു പോലെ, ഗൂഗിൾ കീബോർഡിൽ മറഞ്ഞിരിക്കുന്ന ട്രാക്ക്പാഡ്/കഴ്സർ എങ്ങനെ പ്രവർത്തനക്ഷമമാക്കാം എന്ന് നോക്കാം.
ആൻഡ്രോയിഡിലെയും ഐഒഎസിലെയും ജിബോർഡ് പതിപ്പുകളിൽ കഴ്‌സർ പ്രവർത്തനം ലഭ്യമാണ്. ഈ മറഞ്ഞിരിക്കുന്ന ട്രാക്ക്പാഡ് സവിശേഷത സജീവമാക്കുന്നതിന് നിങ്ങൾ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക.
ഇത് ആക്ടിവേറ്റ് ആക്കാൻ, ഏതെങ്കിലും ടെക്‌സ്‌റ്റ് ബോക്‌സ് ഓപ്പണാക്കി ജിബോർഡ് ആപ്പ് തുറന്ന് സ്‌പെയ്‌സ് ബാറിന്റെ ഇടതുവശത്തുള്ള കോമ ബട്ടണിൽ ലോങ്ങ് പ്രസ് ചെയ്യുക. ഈ പ്രവർത്തനം ജിബോർഡ് സെറ്റിങ്ങ്സ് മെനു തുറക്കും.
തുടർന്ന് സെറ്റിങ്ങ്സ് മെനുവിൽ തെളിയുന്ന ‘ഗ്ലൈഡ് ടൈപ്പിംഗ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക, ഇതിലെ ‘ജെസ്റ്റർ ക്രൂയിസ് കണ്ട്രോൾ’ എന്ന സെറ്റിങ്ങ്സ് ഓൺ ആക്കുക. ഈ പ്രവർത്തനം നിങ്ങളുടെ സ്‌പെയ്‌സ്‌ബാറിനെ ഒരു കഴ്‌സറായി മാറ്റുന്നു, ഇത് വാക്കുകൾക്കിടയിൽ വേഗത്തിലുള്ള ചലനം സാധ്യമാക്കുന്നു.
Check out More Technology News Here
- നിങ്ങളുടെ ഫോണിലെ ‘ഗൂഗിൾ ക്രോം’ ഉടനെ അപ്രത്യക്ഷമായേക്കാം
- സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം
- യൂട്യൂബിലെ ഫോർവേഡ്, ബാക്ക് വേഡ് ബട്ടൺ ഇനി വാട്സ്ആപ്പിലും
- കയ്യിൽ ഒതുങ്ങുന്ന 8 മികച്ച ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പരിചയപ്പെടൂ
- ഡിഎമ്മിൽ ഇനി സെൽഫി വീഡിയോയും കാണാം; പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാം
- കാറിനു യോജിച്ച സ്‌മാർട്ട്‌ഫോൺ മൗണ്ടും ഹോൾഡറും എങ്ങനെ തിരഞ്ഞെടുക്കാം?