കാത്തിരുന്ന വോയ്സ് മെസേജിലെ ആ ഫീച്ചറും വന്നു; പുതിയ വാട്‌സ്ആപ്പ് അപ്ഡേറ്റ്

കാത്തിരുന്ന-വോയ്സ്-മെസേജിലെ-ആ-ഫീച്ചറും-വന്നു;-പുതിയ-വാട്‌സ്ആപ്പ്-അപ്ഡേറ്റ്

കാത്തിരുന്ന വോയ്സ് മെസേജിലെ ആ ഫീച്ചറും വന്നു; പുതിയ വാട്‌സ്ആപ്പ് അപ്ഡേറ്റ്

വരും ദിവസങ്ങളിൽ ആഗോള തലത്തിൽ എല്ലാ ഉപയോക്താക്കളിലേക്കും സേവനം എത്തുമെന്ന് കമ്പനി അറിയിച്ചു. ഈ ഫീച്ചർ ഉപയോക്താക്കൾക്ക് സന്ദേശങ്ങളിലെ സ്വകാര്യത ഉറപ്പുവരുത്താൻ കൂടുതൽ സഹായിക്കുമെന്നാണ് വാട്‌സ്ആപ്പ് പ്രതീക്ഷിക്കുന്നത്.

author-image

ഫൊട്ടോ: വാട്സ്ആപ്പ്/ വാട്‌സാപ്പ് വ്യൂ വൺസ്

കേട്ടുകഴിഞ്ഞാൽ അപ്രത്യക്ഷമാകുന്ന വോയ്‌സ് സന്ദേശങ്ങൾ അയയ്‌ക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുത്തൻ ഫീച്ചർ പ്രഖ്യാപിച്ച് വാട്‌സ്ആപ്പ്. ഡിസംബർ എട്ടിന് വെള്ളിയാഴ്ചയാണ് ഉപയോക്താക്കൾ ഏറെ കാത്തിരുന്ന പുതിയ ഫീച്ചറിന്റെ പ്രഖ്യാപനം നടന്നത്.

2021ൽ പുറത്തിറക്കിയ ‘വ്യൂ വൺസ്’ എന്ന ഫീച്ചർ, ഫോട്ടോകൾക്കും വീഡിയോകൾക്കുമായി ഉണ്ടായിരുന്നൊരു സവിശേഷതയാണ്. ഈ ഫീച്ചർ ഓഡിയോ സന്ദേശങ്ങളിലേക്ക് കൂടി കൊണ്ടുവരുന്നത് ഉപയോക്താക്കൾക്ക് സന്ദേശങ്ങളിലെ സ്വകാര്യത ഉറപ്പുവരുത്താൻ കൂടുതൽ സഹായിക്കുമെന്നാണ് വാട്‌സ്ആപ്പ് പ്രതീക്ഷിക്കുന്നത്.

ഓഡിയോ ‘വ്യൂ വൺസ്’ ആയി അയക്കുന്നതിനായി ആദ്യം ഒരു വ്യക്തിഗത ചാറ്റോ അല്ലെങ്കിൽ ഗ്രൂപ്പ് ചാറ്റോ തുറക്കണം. തുടർന്ന്, ശബ്ദം റെക്കോർഡ് ചെയ്യുന്നതിന് മൈക്രോഫോൺ ബട്ടണിൽ ടാപ്പ് ചെയുക. ആവശ്യമുള്ള സന്ദേശം റെക്കോർഡ് ചെയ്തതിന് ശേഷം, “വ്യൂ വൺസ്” ഐക്കണിൽ തൊടുക. ഐക്കൺ പച്ചനിറത്തിലേക്ക് മാറുമ്പോൾ, സന്ദേശം ഒറ്റ തവണ മാത്രം കാണുന്ന തരത്തിലാകുന്നു. തുടർന്ന് സന്ദേശം അയക്കുന്നതിനായി ‘Send’ ബട്ടൺ അമർത്താം.

say it once, play it once ☝️ now you can select “view once” when sending a voice note for an added layer of protection 🔓 pic.twitter.com/xVWcuBLfI4

— WhatsApp (@WhatsApp) December 7, 2023

ഉപയോക്താവ് ഒരിക്കൽ ഫോട്ടോ, വീഡിയോ, ഓഡിയോ എന്നിവ ‘വ്യൂ വൺസ്’ ആയി അയച്ചാൽ, അടുത്ത 14 ദിവസത്തിനുള്ളിൽ അത് തുറക്കേണ്ടി വരുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചു. അല്ലാത്ത പക്ഷം ചാറ്റിൽ നിന്ന് സന്ദേശം നീക്കപ്പെടും. ഈ സന്ദേശങ്ങൾ ഫോർവേഡ് ചെയ്യാനോ സേവ് ചെയ്യാനോ സ്റ്റാർ ചെയ്യാനോ കഴിയില്ലെന്നും വാട്‌സ്ആപ്പ് അറിയിച്ചു.

വരും ദിവസങ്ങളിൽ ആഗോള തലത്തിൽ എല്ലാ ഉപയോക്താക്കളിലേക്കും സേവനം എത്തുമെന്നും കമ്പനി അറിയിച്ചു. ഇത്തരം ഒരു ഫീച്ചർ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി വാർത്തകൾ പ്രചരിച്ചത് മുതൽ നിരവധി ഉപയോക്താക്കളാണ് ഫീച്ചറിനായി കാത്തിരിക്കുന്നത്.

Check out More Technology News Here 

Exit mobile version