സ്നാപ്‌ചാറ്റിലും എത്തി എഐ; ടൈപ്പ് ചെയ്യുന്നതെന്തും ഇനി ചിത്രമാക്കാം

സ്നാപ്‌ചാറ്റിലും-എത്തി-എഐ;-ടൈപ്പ്-ചെയ്യുന്നതെന്തും-ഇനി-ചിത്രമാക്കാം

പുതിയ ജനറേറ്റീവ് എഐ ഫീച്ചർ പുറത്തിറക്കുകയാണ് പ്രശസ്തമായ ഇൻസ്റ്റന്റ് മെസേജിങ്ങ് ആപ്പായ സ്നാപ്പ് ചാറ്റ്. ടൈപ്പു ചെയ്തു നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മനോഹരമായ എഐ ജനറേറ്റഡ് ഇമേജുകൾ സൃഷ്ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് കമ്പനി പുതിയതായി ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇതിനോടൊപ്പം, ജനറേറ്റീവ് പ്രൊഫൈൽ ബാക്ഗ്രൗണ്ട്, വ്യക്തിഗത എഐ ഡ്രീമ്സ്, ജനറേറ്റീവ് ചാറ്റ് വാൾപേപ്പർ, മൈ എഐ ബോട്ട് തുടങ്ങിയ ജനറേറ്റീവ്-എഐ പിന്തുണയുള്ള ഫീച്ചറുകളും സ്നാപ് ചാറ്റ് പുറത്തിറക്കിയിട്ടുണ്ട്.  സ്‌നാപ്ചാറ്റ്+ സബ്‌സ്‌ക്രൈബർമാർക്കാണ് ഈ സേവനങ്ങൾ ഇപ്പോൾ ലഭ്യമാകുന്നത്. 

ഇഷ്‌ടാനുസൃതം ആപ്പ് ഐക്കണുകൾ ക്രമീകരിക്കുന്നതിനും, പീക്ക്-എ-പീക്ക്, ചാറ്റ് വാൾപേപ്പർ, ഇഷ്‌ടാനുസൃത ആപ്പ് തീമുകൾ, സ്റ്റോറി റീവാച്ച് എന്നിവ പോലുള്ള എക്‌സ്‌ക്ലൂസീവ് ഫീച്ചറുകളാണ്  സ്‌നാപ്ചാറ്റ്+ വരിക്കാർക്കായി കമ്പനി ഒരുക്കിയിരിക്കുന്നത്. മൈ എഐ ബോട്ട് പോലുള്ള ചാറ്റ് ബോട്ടുകൾ എല്ലാ ഉപയോക്താക്കൾക്കും തുടർന്നും ഉപയോഗിക്കാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഉപയോക്താക്കൾക്ക് ആപ്പിലെ ക്യാമറ മെനു തുറന്ന് ചിത്രങ്ങൾ സൃഷ്‌ടിക്കാൻ, വലതുവശത്തുള്ള മെനുവിലെ എഐ ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം. ഒരിക്കൽ ജനറേറ്റ് ചെയ്‌താൽ, ഉപയോക്താക്കൾക്ക് അഡീഷണൽ ഫ്രേസ് ഉപയോഗിച്ച് ഈ ചിത്രങ്ങൾ കൂടുതൽ എഡിറ്റ് ചെയ്യാൻ കഴിയും. ഒരിക്കൽ ജനറേറ്റ് ചെയ്‌താൽ, ഉപയോക്താക്കൾക്ക് ഈ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാനും മറ്റ് പ്ലാറ്റ്‌ഫോമുകളിൽ പങ്കിടാനും കഴിയും.

ചാറ്റ് ജിപിറ്റി ഉപയോഗിക്കാനാകുന്ന എആർ ലെൻസുകൾ സ്നാപ്‌ചാറ്റ് ഉടൻ അവതരിപ്പിക്കും എന്നതാണ് മറ്റൊരു രസകരമായ അപ്ഡേറ്റ്. ഇതിൽ, ചാറ്റ് ജിപിറ്റിയുടെ ജനറേറ്റീവ് എഐ ശേഷി ഉപയോഗിച്ച് ഡെവലപ്പർമാർക്ക് പുതിയ എആർ ലെൻസുകൾ നിർമ്മിക്കാൻ കഴിയും. സ്‌നാപ്ചാറ്റ് ഈ ഫീച്ചറുകളിൽ ചിലത് സൗജന്യ ഉപയോക്താക്കൾക്കായി പുറത്തിറക്കുന്നുണ്ട്, എന്നിരുന്നാലും, പുതിയ ഫീച്ചറുകളിൽ ഭൂരിഭാഗവും പ്ലസ് വരിക്കാർക്ക് മാത്രമായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്.

പ്രതിമാസം 49 രൂപയോ ഒരു വർഷം 499 രൂപയോ ആണ്, സ്‌നാപ്‌ചാറ്റ്+ വരിക്കാരാകാൻ നൽകേണ്ടത്. നിലവിൽ 7 ദശലക്ഷത്തിലധികം പണമടച്ചുള്ള വരിക്കാരാണ് സ്‌നാപ്‌ചാറ്റ് പ്ലസിനുള്ളത്. 

Check out More Technology News Here 

Exit mobile version