ഫൈനൽ കണ്ടത് ‘റെക്കോർഡ്’ കാഴ്ചക്കാർ; വെളിപ്പെടുത്തലുമായി ഡിസ്നി+ഹോട്‌സ്റ്റാർ

ഫൈനൽ-കണ്ടത്-‘റെക്കോർഡ്’-കാഴ്ചക്കാർ;-വെളിപ്പെടുത്തലുമായി-ഡിസ്നി+ഹോട്‌സ്റ്റാർ

ഫൈനൽ കണ്ടത് ‘റെക്കോർഡ്’ കാഴ്ചക്കാർ; വെളിപ്പെടുത്തലുമായി ഡിസ്നി+ഹോട്‌സ്റ്റാർ

2023 ലോകകപ്പ് മത്സരങ്ങളിലെ റെക്കോർഡ് വ്യൂവർഷിപ്പിനു പിന്നിലെ സാങ്കേതികത തികവുകളെ കുറിച്ച് സംസാരിക്കുകയാണ് ഡിസ്നി+ഹോട്ട്സ്റ്റാർ ടെക്‌നോളജി മേധാവി മുകുന്ദ് ആചാര്യ

author-image

2023 ലോകകപ്പ് മത്സരങ്ങളിലെ റെക്കോർഡ് വ്യൂവർഷിപ്പിനു പിന്നിലെ സാങ്കേതികത തികവുകൾ വെളിപ്പെടുത്തി ടെക്‌നോളജി ഹെഡ് മുകുന്ദ് ആചാര്യ (എക്‌സ്‌പ്രസ് ചിത്രം)

2023ലെ ക്രിക്കറ്റ് ലോകകപ്പ്​ ഇന്ത്യക്ക് നേടാനായില്ലെങ്കിലും, ഓസ്ട്രേലിയക്കെതിരായ ഫൈനൽ മത്സരം റെക്കോർഡ് നേട്ടമാണ് ഡിസ്നി+ഹോട്ട്സ്റ്റാറിന് ഉണ്ടാക്കിയത്. 5.9 കോടി കൺകറന്റ് വ്യൂവർഷിപ്പ് എന്ന ഗ്ലോബൽ ബെഞ്ച് മാർക്കാണ് ഡിസ്നി+ഹോട്‌സ്റ്റാർ സ്ഥാപിച്ചത്. കോടിക്കണക്കിന് വരിക്കാറുള്ള ഇന്ത്യയിലെ മുൻനിര ഒടിടി പ്ലാറ്റ്‌ഫോമാണ്  ഡിസ്നി+ഹോട്ട്സ്റ്റാർ. 

“പ്രധാന മത്സരങ്ങളിൽ കാഴ്ചക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. തടസ്സങ്ങളില്ലാത്ത സ്ട്രീമിംഗ് അനുഭവം ഉറപ്പാക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഒരു ആക്ഷൻ രംഗം വിട്ടുപോകാൻ ഞങ്ങൾ അനുവദിക്കില്ല. നിരവധി, പുതിയ ഉൽപ്പന്നങ്ങളും സാങ്കേതിക സവിശേഷതകളും അതിന് പിന്തുണയ്ക്കായി ഉപയോഗിക്കുന്നു,” ഡിസ്നി+ഹോട്ട്സ്റ്റാർ ടെക്‌നോളജി മേധാവി മുകുന്ദ് ആചാര്യ, ഇന്ത്യൻഎക്സ്പ്രസ്.കോമിനോട് വിശദീകരിച്ചു. 

കുറഞ്ഞ മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നതിനും, ഉയർന്ന നിലവാരമുള്ള സ്ട്രീമിംഗിനുമായി ഒപ്റ്റിമൈസ് ചെയ്ത ഡാറ്റ സേവിംഗ് മോഡും, ഓൺ-ദി-ഗോ സ്ട്രീമിംഗിനായി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലുമായി (ഐസിസി) സഹകരിച്ച് ആരംഭിച്ച വെർട്ടിക്കൽ മാക്സ് വ്യൂ മോഡും പ്ലാറ്റ്‌ഫോമിന്റെ ജനപ്രീതി വർദ്ധിപ്പിക്കാൻ സഹായിച്ചതായി മുകുന്ദ് ആചാര്യ പറഞ്ഞു. അതുപോലെ തന്നെ എഐ പിന്തുണക്കുന്ന വീഡിയോ ക്ലാരിറ്റി ഇമ്പ്രൂവ്മെന്റ്സ്, തത്സമയ മാച്ച് ഫീഡുകൾ, സ്കോർകാർഡുകൾ എന്നിവയും ഉണ്ടായിരുന്നു.

കസ്റ്റമൈസ്ഡ് ഡാറ്റ സേവർ മോഡുകൾ, മൊബൈൽ ഉപയോക്താക്കൾക്കുള്ള വെർട്ടിക്കൽ മാക്സ് വ്യൂ ഫോർമാറ്റ്, സിംഗിൾ-പ്ലെയർ ഫ്രെയിമുകൾ, സ്‌പ്ലിറ്റ് സ്‌ക്രീനുകൾ തുടങ്ങിയ പ്രൊഡക്ഷൻ ടെക്‌നിക്കുകൾ സ്‌ട്രീമിംഗ് പ്ലാറ്റ്‌ഫോമിനെ വേറിട്ട് നിർത്താൻ സഹായിച്ച സവിശേഷമായ ചില പരിഹാരങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Check out More Technology News Here 

Exit mobile version