ജോലി കിട്ടില്ല, കാശ് പോകും; ഇൻസ്റ്റാഗ്രാമിൽ വരുന്ന ജോലി ഓഫറുകൾ പലതും തട്ടിപ്പാണേ

ജോലി-കിട്ടില്ല,-കാശ്-പോകും;-ഇൻസ്റ്റാഗ്രാമിൽ-വരുന്ന-ജോലി-ഓഫറുകൾ-പലതും-തട്ടിപ്പാണേ

Instagram Scam: കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രശ്നങ്ങളുടെ പ്രത്യാഘാതങ്ങളിൽ ഉയർന്ന തോതിലുള്ള തൊഴിലില്ലായ്മയും ഉൾപ്പെടുന്നു എന്നത് പലപ്പോഴും തിരിച്ചറിയാത്ത യാഥാർത്ഥ്യമാണ്. ഈ സാഹചര്യം മുതലെടുക്കുന്ന തട്ടിപ്പു സംഘങ്ങളും ഇന്ത്യയിൽ വ്യാപകമാണ്. തൊഴിൽ തേടുന്ന നിരവധി ഉദ്യോഗാർത്ഥികളെയാണ് ഇത്തരക്കാർ വ്യാപകമായി തട്ടിപ്പിനിരയാക്കുന്നത്. ആദ്യകാലത്ത് ഉത്തരേന്ത്യയിൽ വ്യാപകമായിരുന്ന സംഘം ഇപ്പോൾ കൂടുതലും ലക്ഷ്യം വയ്ക്കുന്നത് കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയാണ്. 

യുവാക്കൾ കൂടുതലായി ഉപയോഗിക്കുന്ന ഇൻസ്റ്റഗ്രാം പോലുള്ള സേഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ ഇപ്പോൾ തട്ടിപ്പു സംഘങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുന്നു. പ്രശസ്ഥമായ ഓൺലൈൻ സ്ഥാപനങ്ങളിലടക്കം ജോലി വാഗ്ദാനം ചെയ്ത് പരസ്യം നൽകുന്ന തട്ടിപ്പു സംഘം, കെണിയിൽ കുടുങ്ങുന്നവരിൽ നിന്ന് ഭീമമായ തുക കൈക്കലാക്കി മുങ്ങുന്നതാണ് പതിവ്. ഇതുപോലുള്ള ഇൻസ്റ്റഗ്രാം തട്ടിപ്പുകളെ തരിച്ചറിയാനും, ചതിയിൽ വഞ്ചിതരാകാതിരിക്കാനുമുള്ള ചില സുരക്ഷാ മുൻകരുതലുകൾ പരിശോധിക്കാം.

വ്യപകമായ വ്യാജ ജോലിസാദ്ധ്യതകൾ

ഡിഎമ്മുകളിലും, കമന്റുകളിലും, സ്റ്റോറികളിലുമാണ് സാധാരണയായി തട്ടിപ്പുകൾ പ്രധാനമായും നടന്നിരുന്നതെങ്കിൽ, ഇപ്പോൾ ഇൻസ്റ്റഗ്രാമിലെ ‘പെയിഡ് ആഡ്’ വിഭാഗത്തിലും വ്യാജ ജോലി വാഗ്ധാനങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത്തരം സ്പോൺസേർഡ് ആഡ് വിഭാഗത്തിൽ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങൾ യഥാർത്ഥമാണെന്ന് വിശ്വസിക്കാനുള്ള സാധ്യതയും കൂടുതലാണ്.

ആമസോൺ, നെറ്റ്ഫ്ലിക്സ്, ഫ്ലിപ്കാർട്ട് പോലുള്ള പ്രശസ്ത സ്ഥാപനങ്ങളിൽ ഉയർന്ന ശമ്പളമുള്ള ജോലികളാണ് തട്ടിപ്പുകാർ വ്യാപകമായി വാഗ്ദാനം ചെയ്യുന്നത്. ജോലിക്കായി ഇവരെ സമീപിക്കുന്ന ആളുകളിൽ നിന്ന് ബാങ്ക് വിവരങ്ങളോ ഐഡി കാർഡുകളുടെ പകർപ്പുകൾ പോലുള്ള വ്യക്തിഗത വിവരങ്ങളോ അഭ്യർത്ഥിക്കുന്നു. ഈ ഡാറ്റ ഉപയോഗിച്ച്, തട്ടിപ്പുകാർക്ക് വ്യാജ ക്രെഡിറ്റ് കാർഡുകൾ ഉണ്ടാക്കാനോ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ലിങ്കു ചെയ്യാനോ കഴിയും. കൗശലക്കാരായ തട്ടിപ്പുസംഘം നേരിട്ടു തന്നെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ കൈക്കലാക്കും. 

നിങ്ങൾ വിവരങ്ങൾ പങ്കിട്ടതിന് ശേഷം, അവരിലുള്ള സംശയം ഒഴിവാക്കാനും, കാലക്രമേണ നിങ്ങളിൽ നിന്ന് വലിയ തുക ഈടാക്കാനും നിങ്ങൾക്ക്, പ്രരംഭ ഘട്ടത്തിൽ ചെറിയ വരുമാനം പോലും അവർ നൽകിയേക്കാം. എന്നാൽ നിങ്ങളിൽ നിന്ന് പരമാവധി തുക കൈക്കലാക്കിയാൽ, യാതൊരു തെളിവും അവശേഷിപ്പിക്കാതെ ഇവർ അപ്രത്യക്ഷമാകും. തട്ടിപ്പുസംഘങ്ങളെ പറ്റിയുള്ള മതിയായ തെളിവുകളുടെ അഭാവത്തിലും, നാണക്കേടു ഭയന്നും ഭൂരിഭാഗം പേരും കബളിപ്പിക്കപ്പെട്ട കാര്യം പുറത്തു പറയാനും മടി കാണിക്കുന്നു. ഇത് മറ്റുള്ളവരും സമാന തട്ടിപ്പുകൾക്ക് ഇരയാകാൻ കാരണമാകുന്നു.

വ്യാപകവും, എളുപ്പത്തിൽ കണ്ടു പിടിക്കാവുന്നതുമായ തട്ടിപ്പുകളാണ് ഇത്തരം പരസ്യങ്ങളിലൂടെ നടക്കുന്നത്, എന്നാൽ മനസിലാക്കാൻ ബുദ്ധിമുട്ടുള്ളതും അപകടകരവുമായ ഓൺലൈൻ തട്ടിപ്പുകൾ ഇവയാണ്.

ഫേക്ക് ഇൻഫ്ലുവൻസർ അക്കൗണ്ട്

സ്വകാര്യമായ ‘വെൽത്ത് അഡ്വൈസർ’ അക്കൗണ്ടുകളിൽ നിന്ന്  എപ്പോഴെങ്കിലും നിങ്ങൾക്ക് ഫോളോ അല്ലെങ്കിൽ ഡിഎം റിക്വസ്റ്റുകൾ ലഭിച്ചിട്ടുണ്ടോ? ആധികാരികതയില്ലാത്ത, ധാരാളം ഫേക്ക് ഫോളോവേഴുസുകാളാൽ നിറഞ്ഞ ഇത്തരം ഇൻഫ്ലുവൻസറുമാരെ തിരച്ചറിയുക​ എന്നത് എളുപ്പമല്ല. ധാരാളം ഫോളോവേഴ്സ് ഇള്ള ഒരാൾ നമുക്ക് റിക്വസ്റ്റ് അയക്കുമ്പോൾ അയാളെ ഫോളേ ചെയ്യാനും അവരുടെ ചതിക്കുഴികളിൽ വീഴാനുമുള്ള സാധ്യത കൂടുതലാണ്. 

ഇത്തരം തട്ടിപ്പു സംഘങ്ങളുടെ പ്രവർത്തനം: ക്രിപ്‌റ്റോ കറൻസി, സ്റ്റോക്കുകൾ, റിയൽ എസ്റ്റേറ്റ് എന്നിവയിലൂടെ സമ്പന്നരാകാനുള്ള ടിപ്പുകൾ നൽകുന്ന ‘ജനപ്രിയ’ സ്വകാര്യ അക്കൗണ്ടിൽ നിന്ന് ഫോളോ അല്ലെങ്കിൽ ഡിഎം ലഭിക്കും. സമാന രീതിയിൽ സമ്പന്നരായ വ്യക്തികളുടെ വ്യാജ വിവരങ്ങളും ആവരുടെ നേട്ടങ്ങളും പോസ്റ്റു ചെയ്ത് ഫേളോവേഴ്സിനെ ആകർഷിക്കുന്നവരാണ് ഇവർ. കാലക്രമേണ ഫോളേവേഴ്സിന്റെ വിശ്വാസം നേടിയെടുത്ത്, ‘എക്സ്ക്ലൂസിവ് ഒഫറുകൾ’ നിങ്ങൾക്കായി അവതരിപ്പിക്കുന്നു, ഇതിൽ വീഴുന്ന ഉപയോക്താക്കളിൽ നിന്ന് അനായാസം ഭീമമായ തുകകൾ പല സമയങ്ങളിലായി കൈക്കലാക്കുന്നു. 

സ്പോൺസർഷിപ്പ് തട്ടിപ്പുകൾ

ഇൻഫ്ലുവൻസർ സ്പോൺസർഷിപ്പുകൾ ഇൻസ്റ്റാഗ്രാമിൽ പ്രധാനപ്പെട്ട ഒരു ബിസിനസ്സാണ്. എന്നാൽ ചില ഇൻഫ്ലുവൻസറുമാരുടെ ‘ബ്രാൻഡ് പാർട്ട്ണർഷിപ്പ് ഓഫറു’കൾ അവർ പോലും അറിയാതെ അവരുടെ ഫോളോവേഴ്സിനെ കബളിപ്പിക്കാൻ ലക്ഷ്യം വച്ചുള്ളതായിരിക്കാം. 

പ്രശസ്തരായിട്ടുള്ള ഇൻഫ്ലുവൻസറുമാരുടെ അക്കൗണ്ടുകളിൽ പ്രത്യക്ഷമാകുന്ന വിവിധ ഉൽപ്പന്നങ്ങൾ, ടൂർ പാക്കേജുകൾ, ആഢംബര ഹോട്ടലുകളിലെ താമസം തുടങ്ങിയ പരസ്യങ്ങൾ ആളുകൾ കൂടുതലും ആധികാരികതയുള്ളതായി കണക്കാക്കുന്നു. എന്നാൽ ഇവർ പ്രദാനം ചെയ്യുന്ന സേവനങ്ങൾക്ക് മുൻകൂട്ടി പണം നൽകേണ്ടതായി വരുന്നു. നിങ്ങൾ പണം അടച്ചുകഴിഞ്ഞാൽ തട്ടിപ്പുകാർ യാതൊരു തെളിവും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമാകുന്നു.

എളുപ്പത്തിൽ സമ്പന്നരാകാനുള്ള പദ്ധതികൾ

സമാന പദ്ധതികളിലൂടെ സമ്പന്നരായ വ്യക്തിളുടെ പോസ്റ്റുകൾ നിരന്തരം പങ്കുവച്ച് ഉപയോക്തക്കളെ ആകർഷിച്ച്, സമാന രീതിയിൽ നിങ്ങൾക്കും പണം നേടാം എന്ന് വാഗ്ദാനം ചെയ്യുന്നു. ഇതിൽ ആകൃക്ഷ്ടരാകുന്ന വ്യക്തികളിൽ നിന്ന് വിവിധ സ്റ്റേക് മാർക്കറ്റുകളിൽ പണം നിക്ഷേപിക്കാം എന്നതരത്തിൽ വലിയ തുകകൾ തട്ടിയെടുക്കുന്നു. പിന്നീട് ലാഭവിഹിതം ആവശ്യപ്പെട്ടാൽ ഇടപാടിൽ നക്ഷ്ടം സംഭവിച്ചന്ന തരത്തിൽ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് കബളിപ്പിക്കും. 

ഇൻസ്റ്റഗ്രാം തട്ടിപ്പുകൾ തിരിച്ചറിയാനും, ചതിക്കുഴികളിൽ അകപ്പെടാതിരിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അവിശ്വസനീയമായ ഓഫറുകൾ നൽകുന്ന അപരിചിതർക്ക് ഒരിക്കലും പണമോ വ്യക്തിഗത വിവരങ്ങളോ കൈമാറരുത് എന്നതാണ് ഓർമ്മിക്കേണ്ട പ്രധാന തത്വം. ഒരു ജോലിക്കും നിങ്ങൾ ആദ്യം പണം നൽകേണ്ട ആവശം ഇല്ലാ എന്നത്  തിരിച്ചറിയുക. ആരെങ്കിലും സംശയാസ്പദമായ രീതിയിൽ വ്യക്തിഗത വിവരങ്ങളോ പണമോ അഭ്യർത്ഥിച്ചാൽ, അത് അപകടമാണെന്ന് തിരിച്ചറിയുക.

ഓൺലൈൻ തട്ടിപ്പുകളിൽ തിരച്ചറിയേണ്ട ചില സുപ്രധാന കാര്യങ്ങൾ ഇതാ:

  • മുൻകൂറായി പണം അഭ്യർത്ഥിക്കുന്നത് പലപ്പേഴും നിങ്ങളെ ചതിക്കുഴിയിൽ അകപ്പെടുത്താം
  • ഓൺലൈനിൽ പ്രത്യക്ഷപ്പെടുന്ന നിക്ഷേപ അവസരങ്ങൾ പരമാവധി ഒഴിവാക്കുക
  • അപരിചിതരിൽ നിന്നുള്ള പുഷ്-മെസേജുകൾ ഒഴിവാക്കുക
  • പണം ആവശ്യപ്പെടുന്ന ഇൻസ്റ്റഗ്രാം സ്റ്റേറികൾ തിരിച്ചറിഞ്ഞ് ഒഴിവാക്കുക
  • ബ്രാൻഡുകളോ സെലിബ്രിറ്റികളോ ആയി പ്രവർത്തിക്കുന്ന സ്ഥിരീകരിക്കാത്ത അക്കൗണ്ടുകൾ പരമാവധി ഒഴിവാക്കുക
  • ലോഗിൻ വിവരങ്ങൾ ആവശ്യപ്പെടുന്ന വ്യാജ സുരക്ഷാ അലേർട്ടുകൾ തിരിച്ചറിയുക

സംശയാസ്പദമായ ഏതൊരു പെരുമാറ്റത്തെക്കുറിച്ചും ജാഗ്രത പാലിക്കുക എന്നത് ഇൻസ്റ്റാഗ്രാം അടക്കമുള്ള എല്ലാ നവമാധ്യമങ്ങളും ഉപയോഗിക്കുമ്പോൾ ഓർക്കേണ്ട സുപ്രധാന കാര്യമാണ്.

Exit mobile version