വാട്സ്ആപ്പിലെ ജനപ്രിയ ‘ഫീച്ചർ’ ഇപ്പോൾ ഇൻസ്റ്റഗ്രാമിലും
മെസേജ് റീഡ് റെസിപിയന്റ് നോട്ടിഫിക്കേഷൻ ഓഫ് ചെയ്യാനും ഓൺ ചെയ്യാനും ഉപയോക്താക്കളെ അനുവദിക്കുന്ന സവിശേഷതയാണ് ഇൻസ്റ്റഗ്രാം അടുത്തിടെ പുറത്തിറക്കിയത്
ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റഗ്രാം, മെറ്റാ ഉടമസ്ഥതയിലുള്ള ആപ്പ് ഉപയോക്തൃ-സൗഹൃദ അനുഭവം മെച്ചപ്പെടുത്തുന്നതിനായി നിരവധിയായ മാറ്റങ്ങളാണ് ആപ്പിൽ പരീക്ഷിക്കുന്നത്. കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പിന്റെ ചുവടുപിടിച്ചും വിവിധ മാറ്റങ്ങൾ ഇൻസ്റ്റഗ്രാമിൽ പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ പുതിയതായി ആപ്പിൽ ഉൾപ്പെടുത്തിയ ഫീച്ചർ ആണ് മെസ്സേജ് ‘റീഡ് റെസിപിനെന്റ്’ നോട്ടിഫിക്കേഷൻ ഓഫു ചെയ്യാനും ഓൺ ചെയ്യാനും ഉപയോക്താക്കളെ അനുവദിക്കുന്ന സവിശേഷത.
വാട്സ്ആപ്പ് ചാറ്റുകളിൽ അയക്കുന്ന സന്ദേശം സ്വീകർത്താവ് കണ്ടോ എന്ന് മനസ്സിലാക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സവിശേഷതയാണ് റീഡ് റെസിപ്പിയന്റ് നോട്ടിഫിക്കേഷൻ. ഇത് ഓഫ് ചെയ്യാനും ഓൺ ചെയ്യാനും വാട്സ്ആപ്പ് ഉപയോക്താക്കളെ അനുവധിക്കുന്നു. ഈ സവിശേഷതയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിലും എത്തിയിരിക്കുന്നത്.
ഇൻസ്റ്റഗ്രാം ‘ഡിഎം’-ൽ അയക്കുന്ന സന്ദേശം സ്വീകർത്താവ് കണ്ടോ എന്നറിയാൻ മെസ്സേജിന്റെ താഴെയായി ‘സീൻ’ എന്ന് എഴുതി കാണിക്കുന്നു. ഇത്തരത്തിൽ സീൻ എന്ന് എഴുതി കാണിക്കുന്നത് ഓഫ് ചെയ്യനുള്ള സവിശേഷതയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സെറ്റിങ്ങ്സിലെ ലഘുവായ നടപടിക്രമങ്ങളിലൂടെ ഫീച്ചർ ഓൺ ചെയ്യാനും ഓഫ് ചെയ്യാനും ഉപയോക്താക്കൾക്ക് സാധിക്കുന്നു.
റീഡ് റെസിപ്പിയന്റ് നോട്ടിഫിക്കേഷൻ എങ്ങനെ ഓഫുചെയ്യാം?
- ഇൻസ്റ്റഗ്രാം സെറ്റിങ്ങ്സിൽ, ‘പ്രൈവസി ആൻഡ് സേഫ്റ്റി’ എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
- ഇവിടെ കാണുന്ന ‘റീഡ് റെസിപ്പിയന്റ്സ്’ എന്ന ഓപ്ഷൻ ഓഫ് ചെയ്യുക.
- സമാന രീതി പിന്തുടർന്ന് ഫീച്ചർ ഓൺ ചെയ്യാനും ഉപയോക്താക്കൾക്ക് സാധിക്കുന്നു.
ദശലക്ഷക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തിൽ അവിഭാജ്യഘടകമായി സോഷ്യൽ മീഡിയ മാറിയിട്ടുണ്ടെങ്കലും, അവയുടെ ജനപ്രീതി അതിവേഗം കുറയുന്നതായാണ് പുതിയ കണ്ടെത്തലുകൾ. യുഎസ് ആസ്ഥാമായി പ്രവർത്തിക്കുന്ന ടെക് സ്ഥാപനമായ ടിആർജി ഡാറ്റാസെന്റേഴ്‌സിന്റെ റിപ്പോർട്ട് പ്രകാരം, മറ്റു സോഷ്യൽ മീഡിയാ പ്ലാറ്റഫോമുകളെ അപേക്ഷിച്ച്, ഇൻസ്റ്റഗ്രാമാണ് ഉപയോക്താക്കൾ ഈ വർഷം ഏറ്റവും കൂടുതലായി ഡിലീറ്റു ചെയ്തത്. കൂടാതെ 2023-ൽ 1 ദശലക്ഷത്തിലധികം ആളുകളാണ് ‘ഇൻസ്റ്റഗ്രാം എങ്ങനെ ഇല്ലാതാക്കം’ എന്ന് ഇന്റർനെറ്റിൽ തിരഞ്ഞന്നും റിപ്പോർട്ട് വെളിപ്പെടുത്തി.
Check out More Technology News Here
- ജോലി കിട്ടില്ല, കാശ് പോകും; ഇൻസ്റ്റഗ്രാമിൽ വരുന്ന ജോലി ഓഫറുകൾ പലതും തട്ടിപ്പാണേ
- ഗൂഗിൾ ക്രോം’ സ്പീഡാക്കണോ? ഈ സെറ്റിങ്ങ്സ് ‘ഓൺ’ ആക്കിയാൽ മതി
- ‘സീക്രട്ട് കോഡ്’ ഉപയോഗിച്ച് വാട്സ്ആപ്പ് ചാറ്റുകൾ എങ്ങനെ ‘ഹൈഡ്’ ചെയ്യാം?
- ഇനി മെസേജ് എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിന്റെ ചുവടുപിടിച്ച് ഗൂഗിളും
- ഇൻസ്റ്റഗ്രാമിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അറിയാൻ മാർഗ്ഗമുണ്ട്
- ഗൂഗിൾ മെസേജിൽ ‘ഫോട്ടോമോജി’; എങ്ങനെ ഉപയോഗിക്കാം?
- നിങ്ങളുടെ ഫോണിലെ ‘ഗൂഗിൾ ക്രോം’ ഉടനെ അപ്രത്യക്ഷമായേക്കാം
- സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം