യുപിഐ പണമിടപാട് എളുപ്പമാക്കാം; ഗൂഗിൾ പേ ‘ക്യുആർ കോഡ് സ്‌കാനർ’ എങ്ങനെ ഹോം സ്ക്രീനിൽ ചേർക്കാം

യുപിഐ-പണമിടപാട്-എളുപ്പമാക്കാം;-ഗൂഗിൾ-പേ-‘ക്യുആർ-കോഡ്-സ്‌കാനർ’-എങ്ങനെ-ഹോം-സ്ക്രീനിൽ-ചേർക്കാം

യുപിഐ പണമിടപാട് എളുപ്പമാക്കാം; ഗൂഗിൾ പേ ‘ക്യുആർ കോഡ് സ്‌കാനർ’ എങ്ങനെ ഹോം സ്ക്രീനിൽ ചേർക്കാം

ക്യുആർ കോഡ് സ്‌കാനർ ഫോണിലെ ഹോം സ്ക്രീനിൽ തന്നെ തുറക്കാൻ സാധിക്കുന്ന ഷോർട്‌കട്ടുകൾ ഇപ്പോൾ ആൻഡ്രോയിഡിൽ ലഭ്യമാണ്

author-image

പിൻ നമ്പർ നൽകാതെ ഇടപാട് നടത്താനുള്ള ‘യുപിഐ ലൈറ്റ്’ എന്ന ഫീച്ചറും കമ്പനി പുറത്തിറക്കിയിട്ടുണ്ട് (ഉറവിടം: ഗൂഗിൾ)

ഉപ്പുതൊട്ട് കർപ്പൂരംവരെ വാങ്ങിക്കാൻ ഇന്ത്യക്കാർ കൂടുതലായി ഉപയോഗിക്കുന്ന ഡിജിറ്റൽ പണമിടപാട് സേവനമാണ് യുപിഐ. ചെറിയ ഇടപാടുകൾക്കു പോലും പണം കൈയ്യിൽ കൊണ്ടു നടക്കേണ്ട എന്നതു തന്നെയാണ് യുപിഐ പെയ്മെന്റുകളുടെ ജനപ്രിതി ഇന്ത്യയിൽ വർദ്ധിക്കാൻ കാരണമായത്. എന്നിരുന്നാലും, ഓരോ ഇടപാടിനും ആപ്പ് തുറക്കുന്നതിനും അടയ്ക്കുന്നതിനുമുള്ള അസൗകര്യം പല ഉപയോക്തക്കളെയും ഡിജിറ്റൽ പെയ്മെന്റുകളിൽ നിന്ന് അകറ്റി നിർത്തുന്നു. ഇതിനുള്ള ഏറ്റവും ഫലപ്രദമായ പരഹാരമാണ് പണമിടപാടുകൾക്കുള്ള ക്യുആർ കോഡ് സ്‌കാനർ ഫോണിലെ ഹോം സ്ക്രീനിൽ നിന്നുതന്നെ തുറക്കാൻ സാധിക്കുന്ന ഷോർട്‌കട്ട്. ഇതിലൂടെ ഒറ്റ ക്ലിക്കിൽ യുപിഐ പേയ്‌മെന്റുകളിലേക്ക് നേരിട്ടെത്താനാകും. 

മിക്ക ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകളിലും ക്യുആർ കോഡ് സ്‌കാനർ ഓപ്ഷൻ ഹോം സ്ക്രീനിൽ നിന്നു തന്നെ തുറക്കാം. ഇതിനു മുൻപായി നിങ്ങളുടെ ഗൂഗിൾ പേ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. 

  • ഗൂഗിൾ പേ ഐക്കണിൽ ലോങ്ങ് പ്രസ് ചെയ്യുക
  • തുറന്നു വരുന്ന ഷോർട്‌കട്ട് മെനുവിൽ ‘scan any QR’എന്ന ഓപ്ഷൻ ലോങ്ങ്‌ പ്രസ് ചെയ്യുക
  • ഇപ്പോൾ ലഭിക്കുന്ന ഷോർട്‌കട്ട് ബട്ടൻ നിങ്ങളുടെ ഹോം സ്ക്രീനിൽ ക്രമീകരിക്കുക

ഷോർട്‌കട്ട് ക്രമീകരിക്കുന്നതിലൂടെ ഒറ്റ ക്ലിക്കിൽ തന്നെ ക്യമറ തുറക്കുകയും നിങ്ങൾക്ക് ആവശ്യമായ ക്യുആർ കോഡുകൾ ഹോം സ്ക്രീനിൽനിന്നു തന്നെ സ്‌കാൻ ചെയ്യാൻ സാധിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് പേയ്‌മെന്റ് ലഭിക്കുന്നതിന്, മുകളിൽ വലത് ഭാഗത്തുള്ള ക്യുആർ കോഡ് ലോഗോയിൽ ക്ലിക്ക് ചെയ്യുക, ഇത് ഗൂഗിൾ പേ അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന നിങ്ങളുടെ സ്വകാര്യ ക്യുആർ കോഡ് വേഗത്തിൽ തുറക്കുന്നു. 

500 രൂപ വരെയുള്ള പണമിടപാടുകൾക്ക് പിൻ നമ്പർ നൽകാതെ ഇടപാട് നടത്താനുള്ള ‘യുപിഐ ലൈറ്റ്’ എന്ന ഫീച്ചറും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 

Check out More Technology News Here 

Exit mobile version