മരണം അറിയാം; ആയുസ്സ് പ്രവചിക്കുന്ന എഐ പുറത്തിറക്കി ശാസ്ത്രജ്ഞർ

മരണം-അറിയാം;-ആയുസ്സ്-പ്രവചിക്കുന്ന-എഐ-പുറത്തിറക്കി-ശാസ്ത്രജ്ഞർ

മരണം അറിയാം; ആയുസ്സ് പ്രവചിക്കുന്ന എഐ പുറത്തിറക്കി ശാസ്ത്രജ്ഞർ

നിലവിലെ അത്യാധുനിക എഐ മോഡലുകളേക്കാൾ കൂടുതൽ കൃത്യമായി മനുഷ്യരുടെ മരണനിരക്ക് പ്രവചിക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്ന എഐ സംവിധാനമാണ് ഗവേഷകർ വികസിപ്പിച്ചിരിക്കുന്നത്

author-image

ദശലക്ഷക്കണക്കിന് ഡാനിഷ് പൗരന്മാരുടെ വിവരങ്ങളിലാണ് എഐ മോഡൽ പരിശീലിക്കുന്നത്. (മാത്യൂ മൊഡൂണോ/നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റി)

വ്യക്തികളുടെ വിദ്യാഭ്യാസം, ജോലി, വരുമാനം, ആരോഗ്യ ചരിത്രം തുടങ്ങിയ വിശദാംശങ്ങൾ ഉപയോഗിച്ച് അവരുടെ വ്യക്തിത്വം മുതൽ മരണനിരക്ക് വരെ പ്രവചിക്കാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളാണ് ശാസ്ത്രജ്ഞർ പുതിയതായി നിർമ്മിച്ചിരിക്കുന്നത്. ചാറ്റ് ജിപിറ്റിക്ക് സമാനമായി, വലിയ ഭാഷാ അധിഷ്ഠിത ടൂളുകൾക്ക് ശക്തി പകരുന്ന തരം ട്രാൻസ്ഫോർമർ മോഡലുകൾ ഉപയോഗിച്ചാണ് പുതിയ ടൂൾ നിർമ്മിച്ചിരിക്കുന്നത്.

ഡെൻമാർക്കിലെ മുഴുവൻ ജനസംഖ്യയിൽ നിന്നും ശേഖരിച്ച ഡാറ്റയിലാണ് “life2vec” എന്ന് വിളിക്കപ്പെടുന്ന എഐ ടൂൾ പരിശീലിക്കുന്നത്. സേവനം നിലവിൽ രാജ്യത്തെ സർക്കാർ ഗവേഷകർക്ക് മാത്രമായാണ് ലഭ്യമാക്കിയിരിക്കുന്നത്. സങ്കീർണ്ണമായ ഡാറ്റാ സെറ്റുകൾ ഉപയോഗിച്ച് നിർമ്മിച്ച ടൂളിന് അത്യാധുനിക മോഡലുകളേക്കാൾ ഉയർന്ന കൃത്യതയോടെ, ആയുസ്സ് ഉൾപ്പെടെയുള്ള ഭാവി പ്രവചിക്കാൻ കഴിയുമെന്നാണ്, നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റി അഭിപ്രായപ്പെടുന്നത്.

“ഈ മോഡലുകൾ എത്രത്തോളം മികച്ചതാണെന്ന് വിലയിരുത്താൻ ഞങ്ങൾ ‘പ്രവചനം’ ഉപയോഗിക്കുന്നുണ്ടെങ്കിലും, യഥാർത്ഥ ആളുകളെക്കുറിച്ചുള്ള പ്രവചനത്തിന് ഈ ഉപകരണം ഉപയോഗിക്കരുത്. ഒരു നിർദ്ദിഷ്‌ട ജനസംഖ്യയുടെ പ്രത്യേക ഡാറ്റാ സെറ്റിനെ അടിസ്ഥാനമാക്കിയുള്ള പ്രവചന മാതൃകയാണിത്,” നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് പ്രൊഫസർ ടീന എലിയാസി-റാഡ് പത്രക്കുറിപ്പിൽ പറഞ്ഞു.

ഒരു മനുഷ്യജീവിതത്തിന്റെ മുഴുവൻ കഥയും അയാൾ നേരിടുന്ന പല സംഭവങ്ങളുടെയും ഭീമാകാരമായ നീണ്ട വാചകമായി കണക്കാക്കാം എന്നാണ്, പഠനത്തിന്റെ സഹരചയിതാവായ സുനെ ലേമാൻ പറയുന്നത്

പരിശീലനത്തിനു ലഭിച്ച ഡാറ്റകളിലെ ദശലക്ഷക്കണക്കിന് ലൈഫ് ഇവന്റ് സീക്വൻസുകളിൽ നിന്ന് മോഡൽ നിരീക്ഷിക്കുകയും, എംബഡിംഗ് സ്‌പെയ്‌സുകളിൽ വെക്‌റ്റർ പ്രാതിനിധ്യം നിർമ്മിക്കുകയും ചെയ്യുന്നു, ഇത് വരുമാനം, വിദ്യാഭ്യാസം, ആരോഗ്യ ഘടകങ്ങൾ എന്നിങ്ങനെയുള്ള ജീവിത സംഭവങ്ങളെ തരംതിരിക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഈ എംബഡിംഗ് സ്‌പെയ്‌സുകളാണ് മോഡലുകൾ നടത്തുന്ന പ്രവചനത്തിന്റെ അടിസ്ഥാനം, അദ്ദേഹം കൂട്ടിച്ചേർത്തു. 

Check out More Technology News Here 

Exit mobile version