നിങ്ങൾക്ക് അറിയാമോ? വാട്സ്ആപ്പിൽ ഒളിഞ്ഞിരിക്കുന്ന ഈ 5 ഫീച്ചറുകൾ

നിങ്ങൾക്ക്-അറിയാമോ?-വാട്സ്ആപ്പിൽ-ഒളിഞ്ഞിരിക്കുന്ന-ഈ-5-ഫീച്ചറുകൾ

നമ്മൾ ശ്രദ്ധിക്കാത്ത നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പിൽ ഒളിഞ്ഞിരിക്കുന്നത്

author-image

(ചിത്രം: വാട്സ്ആപ്പ്)

ഉപയോക്താക്കൾക്കായി നിരവധി മാറ്റങ്ങൾ കൊണ്ടുവരുന്ന ഇൻസ്റ്റന്റ് മെസേജിങ്ങ് ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. മെറ്റ ഉടമസ്ഥതയിലുള്ള വട്സ്ആപ്പ് നിരവധി ഫീച്ചറുകളാണ് കഴിഞ്ഞ വർഷം പുറത്തിറക്കിയത്, എന്നാൽ ആപ്പിലെ പുതിയ ഫീച്ചറുകളിൽ പലതും ഭൂരിഭാഗം ഉപയോക്താക്കളും തിരിച്ചറിയുന്നില്ലാ എന്നതാണ് യാഥാർത്ഥ്യം. വാട്സ്ആപ്പിലെ ഉപയോക്താക്കളിലേക്ക് എത്താത്ത ചില രഹസ്യ ഫീച്ചറുകൾ പങ്കുവയ്ക്കുന്നു.

വിഡിയോ കോൾ സക്രീൻ ഷെയറിങ്ങ്

വാട്സ്ആപ്പിലെ വളരെ പ്രചാരമുള്ള ഫീച്ചറാണ് വീഡിയോ കോൾ,​ എന്നാൽ വീഡിയോ കോളിൽ സ്ക്രീൻ ഷെയറിങ്ങ് എന്ന ഫീച്ചർ എത്തിയതായി എത്രപേർക്ക് അറിയാം? വാട്സ്ആപ്പ്​ അടുത്തിടെയായി പുറത്തിറക്കിയ സവിശേഷതയാണ് സ്ക്രീൻ ഷെയറിങ്ങ്. ഇതിൽ വീഡിയോക്കോളിലൂടെ ഉപയോക്താവിന് ഫോണിലെ സ്ക്രീനിൽ ദൃശ്യമാകുന്ന വിവരങ്ങൾ കോൾ വിളിക്കുന്ന ഉപയോക്താവുമായി പങ്കിടാൻ സാധികുന്നു. നിരവധി ഉപയോഗങ്ങൾ ഉള്ള ഫീച്ചറാണെങ്കിലും നിരവധിയായ ചൂഷണങ്ങളും ഇതിലീടെ നടക്കുന്നുണ്ട്. 

Read More: 2023-ൽ വാട്സ്ആപ്പിൽ വ്യാപകമായ 5 തട്ടിപ്പുകൾ

ഷോർട്ട് വീഡിയോ മെസേജ്

വാട്സ്ആപ്പിൽ വീഡിയോകളും ചിത്രങ്ങളും അയക്കാമെന്നത് എല്ലാവർക്കും അറിയാം എന്നാൽ ആപ്പിൽ അടുത്തിടെ ഷോർട്ട് മെസേജ് ഫീച്ചർ എത്തിയതായി കൂടുതൽ പേരും അറിഞ്ഞുകാണില്ല. വോയിസ് മെസേജുകൾ അയകുന്നതിനു സമാനമായി ചാറ്റ് റൂമിൽ തന്നെ റേക്കോർഡ് ചെയ്ത് വീഡിയോ മെസേജായി അയക്കാം എന്നതു തന്നെയാണ് ഈ സവിശേഷതയടെ പ്രത്യേകത. അയക്കുന്ന വീഡിയോകൾ വൃത്താകൃതിയിൽ സ്റ്റിക്കറുകൾക്ക് സമാനമായാണ് ചാറ്റിൽ ദൃശ്യമാകുക.

പ്രൈവസി മെനു

സ്വകാര്യത സംബന്ധിച്ച ഫീച്ചറുകൾ ക്രമീകരിക്കുന്നത്, കൂടുതൽ എളുപ്പമാക്കിയിരിക്കുകയാണ് വാട്സ്ആപ്പ്. പുതിയതായി ഉൾപ്പെടുത്തിയ പ്രൈവസി മെനു- സെറ്റിങ്ങ്സ് ടാബിൽ നിന്ന് തിരഞ്ഞെടുക്കാം. ആർക്കെല്ലാം നിങ്ങളുമായി ബന്ധപ്പെടാം, സ്വകാര്യ വിവിരങ്ങൾ തുടങ്ങിയ വിവിധ സേവനങ്ങൾ ഇവിടെ നിങ്ങൾക്ക് ക്രമീകരിക്കാനാകും.

വാട്സ്ആപ്പ്-ചാറ്റ് ലോക്ക് ഫീച്ചർ

വാട്സ്ആപ്പ് ആപ്ലിക്കേഷനും വ്യക്തിഗത ചാറ്റും ലേക്ക് ചെയ്ത് ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള പുതിയ ഫീച്ചറാണ് അടുത്തിടെ വാട്സആപ്പ് പുറത്തിറക്കിയത്. കൂടാതെ നിരവധി മാറ്റങ്ങളും ഈ സുരക്ഷാ ഫീച്ചറുകളിൽ കൊണ്ടുവന്നിട്ടുണ്ട്. വ്യക്തിഗതമായി ലോക്ക് ചെയ്‌തിരിക്കുന്ന ഓരോ ചാറ്റിനും ഒരു ഉപയോക്താവിന് പ്രത്യേക പാസ്‌വേഡ് സജ്ജീകരിക്കാനാകും, ഇത് സ്വകാര്യതയും സുരക്ഷയും കൂടുതൽ മെച്ചപ്പെടുത്തുന്നു. ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾക്ക് ഫിംഗർപ്രിന്റ് സെൻസർ ഉപയോഗിച്ച് വാട്ട്‌സ്ആപ്പ് സുരക്ഷിതമാക്കാം, ഐഫോൺ ഉപയോക്താക്കൾക്ക് ഫേസ് ഐഡി ഉപയോഗിക്കാം.

ചാറ്റ് ബാക്കപ്പ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ

വാട്സ്ആപ്പ് ചാറ്റുകളിൽ ഈ സവിശേഷത നിലവിൽ ഡിഫോൾട്ട് ആയി തന്നെ പ്രവർത്തിക്കുന്നുണ്ടെങ്കിലും ചാറ്റുകൾ ബാക്കപ്പ് ചെയ്യുന്ന സാഹചര്യത്തിൽ ഗൂഗിൾ ഡ്രൈവ്, ഐക്ലൗഡ് തുടങ്ങിയ സേവനങ്ങൾ നിങ്ങളുടെ സ്വകാര്യ ഡാറ്റ കാണുന്നത് തടയുന്നതാണ് ഈ സേവനം. സെറ്റിങ്ങ്സിൽ, ബാക്കപ്പുകളിൽ ഈ സേവനം നിങ്ങൾക്ക് പ്രവർത്തനക്ഷമം ആക്കാം.

Exit mobile version