യുപിഐ ആപ്പുകൾ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ സാമ്പത്തിക വിവരങ്ങളും ഇടപാടുകളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ഏഴ് പ്രധാന മുൻകരുതലുകൾ ഇതാ
ഒരു പഴുതു വീണുകിട്ടിയാൽ അതിലൂടെ എങ്ങനെ നുഴഞ്ഞുകയറാമെന്ന് ചിന്തിക്കുന്ന ഹാക്കർ മാരാണ് ഇന്റർനെറ്റിൽ ഭൂരിഭാഗവും. അടുത്തിടെയായി ഇത്തരം ഹാക്കർമാർ കൂടുതൽ സങ്കീർണ്ണമായി വളരുന്നതായാണ് സൈബർ സുരക്ഷ സംബന്ധിച്ച പരാതികൾ സൂചിപ്പിക്കുന്നത്. ആളുകൾ യുപിഐ അടക്കമുള്ള സേവനങ്ങൾ പണമിടപാടുകൾക്ക് കൂടുതലായി തിരഞ്ഞെടുക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം സുരക്ഷാ പ്രശ്നങ്ങൾ ശ്രിഷ്ടിക്കുന്ന വെല്ലുവിളികൾ ചെറുതല്ല. യുപിഐ ഇടപാടുകൾ നടത്തുമ്പോൾ സുരക്ഷിതമായി തുടരുക എന്നത് എപ്പോഴും ഒരു മുൻഗണന ആയിരിക്കണം. യുപിഐ ആപ്പുകൾ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ സാമ്പത്തിക വിവരങ്ങളും ഇടപാടുകളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ഏഴ് പ്രധാന നുറുങ്ങുകൾ ഇതാ:
യുപിഐ ‘പിൻ’ സുരക്ഷിതമായി സൂക്ഷിക്കുക
നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കുള്ള ആക്‌സസ് അൺലോക്ക് ചെയ്യുന്ന കീയാണ് നിങ്ങളുടെ യുപിഐ പിൻ, അതിനാൽ ഇത് ആരുമായും പങ്കിടരുത്. നിങ്ങളുടെ യുപിഐ പിൻ ഒരു എടിഎം പിൻ പോലെ പരിഗണിക്കുക. നിങ്ങളുടെ ബാങ്കിംഗ് ആപ്പിൽ പോപ്പ് അപ്പ് ചെയ്യുന്ന ഔദ്യോഗിക യുപിഐ പിൻ എൻട്രി പേജിൽ മാത്രം പിൻ നൽകുക. മറ്റാർക്കും നിങ്ങളുടെ യുപിഐ പിൻ ആവശ്യപ്പെടാൻ അവകാശമില്ലാ എന്നത് എപ്പോഴും ഓർത്തിരിക്കുക.
നിങ്ങൾ ആർക്കാണ് പണം നൽകുന്നതെന്ന് സ്ഥിരീകരിക്കുക
യുപിഐ വഴി പണം അയയ്‌ക്കുന്നതിന് മുമ്പ്, നിങ്ങൾ ശരിയായ രീതിയിലാണ് സ്വീകർത്താവിന്റെ പേരോ യുപിഐ ഐഡിയോ നൽകിയിട്ടുള്ളതെന്ന് രണ്ടുതവണ പരിശോധിക്കുക. നിങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ തെറ്റായ വ്യക്തിക്ക് അബദ്ധത്തിൽ പണം സെൻഡ് ആകാം. വിശദാംശങ്ങൾ പരിശോധിച്ചുറപ്പിക്കാൻ ഒരു നിമിഷം കൂടി എടുക്കുന്നത് പണം നഷ്ടപ്പെടുന്നത് തടയും.
യുപിഐ പിൻ നൽകുന്ന പേജ് യഥാർത്ഥമാണോ എന്ന് പരിശോധിക്കുക
കൈമാറ്റം ചെയ്യുമ്പോൾ നിങ്ങൾ കാണുന്ന യുപിഐ പിൻ എൻട്രി പേജ് എല്ലാ യുപിഐ ആപ്പുകളിലും ഒരുപോലെയാണ് കാണപ്പെടുന്നത്. ഔദ്യോഗിക യുപിഐ ദാതാവായ NPCI നൽകുന്ന സുരക്ഷിതമായ ഗേറ്റ്‌വേ ആയതിനാലാണിത് ഇങ്ങനെ എല്ലാ ആപ്പിലും ഒരേ പേജ് കാണപ്പെടുന്നത്. ഈ പേജിൽ മാത്രം നിങ്ങളുടെ പിൻ നൽകുക, മറ്റേതെങ്കിലും സൈറ്റിലോ ആപ്പിലോപിൻ നകുന്നത്, തട്ടിപ്പുകാർ നിങ്ങളുടെ പിൻ മോഷ്ടിക്കാനും അക്കൗണ്ട് ആക്‌സസ് ചെയ്യാനും ഫിഷിംഗ് ലിങ്കുകൾ വഴി യുപിഐ പിൻ പേജ് അനുകരിക്കാനും ഇടയാക്കാം. നിങ്ങളുടെ ഔദ്യോഗിക ബാങ്കിംഗ് ആപ്പിനുള്ളിൽ മാത്രം പിൻ ഉപയോഗിക്കാൻ ശ്രമിക്കുക.
സുരക്ഷിതമല്ലാത്തതും പരിചയമില്ലാത്തതുമായ ആപ്പ് ഡൗൺലോഡ് ചെയ്യാതിരിക്കുക
ഏതെങ്കിലും ആപ്പുകൾ ഡൗൺലോഡ് ചെയ്യാനോ ഇൻസ്റ്റോൾ ചെയ്യാനോ അരെങ്കിലും ആവശ്യപ്പെട്ടാൽ ഉടനെ അതിനു മുതിരാതെ, ആപ്പിന്റെ ആധികാരികത പരിശോധിക്കുക. ഇത്തരം ആപ്പുകൾക്ക് നിങ്ങളുടെ ഫോണിൽ നുഴഞ്ഞു കയറി നിങ്ങളുടെ പാസ്‌വേഡ് അടക്കമുള്ള വിവിരങ്ങൾ കൈക്കലാക്കാനും ദുരുപയോഗം ചെയ്യാനും കഴിയുമെന്നത് ഓർത്തിരിക്കുക.
യുപിഐ ഇടപാടുകൾക്ക് സുരക്ഷിതമായ നെറ്റവർക്ക് തിരഞ്ഞെടുക്കുക
പലർക്കും അറിയാത്ത കാര്യമാണ് നമ്മൾ കണക്ടുചെയ്യുന്ന വൈഫൈ അടക്കമുള്ള സ്വകാര്യ നെറ്റുവർക്കുകൾക്ക് നിങ്ങളുടെ ഫോണിലെ വിവരങ്ങൾ കൈക്കലാക്കാൻ കഴിയും എന്നത്. അതുകൊണ്ടു തന്നെ സുരക്ഷിതമല്ലാത്ത നെറ്റുവർക്കുകൾ കണക്ടു ചെയ്യുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് യുപിഐ ഇടപാടുകൾ നടത്തുമ്പോൾ.
യുപിഐ ട്രാൻസാക്ഷൻ ഹിസ്റ്ററി പതിവായി പിരശോധിക്കുക
നിങ്ങൾ തിരിച്ചറിയാത്ത ഏതൊരു ഇടപാടും മനസിലാക്കാൻ നിങ്ങളുടെ യുപിഐ ട്രാൻസാക്ഷൻ ഹിസ്റ്ററി പതിവായി പരിശോധിക്കുന്നത് ശീലമാക്കുക. യുപിഐ ആപ്പുകളിലോ നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റിലോ ട്രാൻസാക്ഷൻ ഹിസ്റ്ററി പരിശോധിക്കാൻ കഴിയും. നിങ്ങൾ നടത്താത്ത കൈമാറ്റങ്ങളോ വിചിത്രമായ പേയ്‌മെന്റുകളോ സംശയാസ്പദമായ മറ്റെന്തെങ്കിലും നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, അത് ഉടൻ നിങ്ങളുടെ ബാങ്കിൽ അറിയിക്കുക. വേഗത്തിൽ പ്രവർത്തിക്കുന്നത് വഞ്ചനയിൽ നിന്നുള്ള സാമ്പത്തിക നഷ്ടം തടയാൻ സഹായിക്കും.
സാമ്പത്തിക വിശദാംശങ്ങൾ ഒരിക്കലും പരസ്യമായി പങ്കിടരുത്
ഏതെങ്കിലും തന്ത്രപ്രധാനമായ സാമ്പത്തിക വിവരങ്ങൾ ഓൺലൈനിലോ എസ്എംഎസ് വഴിയോ പോസ്റ്റുചെയ്യുകയോ പങ്കിടുകയോ ചെയ്യുന്നത് ഒഴിവാക്കുക. ഇതിൽ നിങ്ങളുടെ ബാങ്ക് വിവരങ്ങളോ സ്വകാര്യ വിശദാംശങ്ങളോ ഉൾപ്പെടുന്നു. നിയമാനുസൃത കമ്പനികൾ ഒരിക്കലും സോഷ്യൽ മീഡിയയിലോ മറ്റ് പൊതു പ്ലാറ്റ്‌ഫോമുകളിലോ അത്തരം വിവരങ്ങൾ ചോദിക്കില്ല എന്നത് ഓർത്തിരിക്കുക.
ഈ മുൻകരുതലുകൾ സ്വീകരിക്കുന്നത്, ഹാക്കർമാർ നിങ്ങളുടെ പണം തട്ടിയെടുക്കുന്നത് തടയാൻ ഒരു പരുധിവരെ സഹായിക്കും.
Check out More Technology News Here
- ജോലി കിട്ടില്ല, കാശ് പോകും; ഇൻസ്റ്റഗ്രാമിൽ വരുന്ന ജോലി ഓഫറുകൾ പലതും തട്ടിപ്പാണേ
- ഗൂഗിൾ ക്രോം’ സ്പീഡാക്കണോ? ഈ സെറ്റിങ്ങ്സ് ‘ഓൺ’ ആക്കിയാൽ മതി
- ‘സീക്രട്ട് കോഡ്’ ഉപയോഗിച്ച് വാട്സ്ആപ്പ് ചാറ്റുകൾ എങ്ങനെ ‘ഹൈഡ്’ ചെയ്യാം?
- ഇനി മെസേജ് എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിന്റെ ചുവടുപിടിച്ച് ഗൂഗിളും
- ഇൻസ്റ്റഗ്രാമിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അറിയാൻ മാർഗ്ഗമുണ്ട്
- ഗൂഗിൾ മെസേജിൽ ‘ഫോട്ടോമോജി’; എങ്ങനെ ഉപയോഗിക്കാം?
- നിങ്ങളുടെ ഫോണിലെ ‘ഗൂഗിൾ ക്രോം’ ഉടനെ അപ്രത്യക്ഷമായേക്കാം
- സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം