എന്താണ് കെ-സ്മാർട്ട്, എങ്ങനെ ഉപയോഗിക്കാം?

എന്താണ്-കെ-സ്മാർട്ട്,-എങ്ങനെ-ഉപയോഗിക്കാം?

എന്താണ് കെ-സ്മാർട്ട്, എങ്ങനെ ഉപയോഗിക്കാം?

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ ഓൺലൈനായി ലഭ്യമാകുന്ന കേരള സർക്കാർ സേവനമായ കെ-സ്മാർട്ട് എങ്ങനെ ഉപയോഗിക്കാം

author-image

കെ-സ്മാര്‍ട്ട് ആപ്ലിക്കേഷൻ എങ്ങനെ ഉപയോഗിക്കാം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ ഓൺലൈനായി ലഭ്യമാകുന്ന കേരള സർക്കാർ പദ്ധതിയാണ് കെ സ്മാർട്ട്. നൂതന സാങ്കേതിക വിദ്യയുടെ പുരോഗതി സമൂഹത്തിന്റെ വിവിധ മേഖലകളിലെ ഉന്നമനത്തിനായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കെ-സ്മാർട്ട് പുറത്തിറക്കിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിനുവേണ്ടി, ഇൻഫർമേഷൻ കേരള മിഷനാണ് കെ-സ്മാർട്ട് അഥവാ കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻഫർമേഷൻ വികസിപ്പിച്ചത്. കേരളത്തിലെ എല്ലാ മുനിസിപ്പൽ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തിൽ കെ-സ്മാർട്ട് വിന്യസിക്കുന്നത്. ഏപ്രിൽ ഒന്നിന് കെ-സ്മാർട്ട് ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും.

(ചിത്രം: പിണറായി വിജയൻ/ഇൻസ്റ്റഗ്രാം)

എന്താണ് കെ – സ്മാർട്ട്

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും സേവനങ്ങൾ സമയബന്ധിതമായി ഓഫീസുകളിൽ പോകാതെ തന്നെ പൊതുജനങ്ങൾക്കു ലഭ്യമാകുന്നതിനായുള്ള ഓൺലൈൻ സേവനമാണ് കെ-സ്മാര്ട്ട്. കെ-സ്മാർട്ട് ആപ്ലിക്കേഷനിലൂടെ സേവങ്ങൾക്കായുള്ള അപേക്ഷകളും പരാതികളും ഓൺലൈനായി സമർപ്പിക്കാനും അവയുടെ സ്റ്റാറ്റസ് ഓൺലൈനായി തന്നെ അറിയാനും സാധിക്കുന്നു. കൂടാതെ അപേക്ഷകളും പരാതികളും കൈപ്പറ്റിയതിന്റെ രസീത് പരാതിക്കാരന്റെ അല്ലെങ്കിൽ അപേക്ഷകന്റെ വാട്സ്ആപ്പിലും, ഇ-മെയിലിലും ഇന്റഗ്രേറ്റഡ് മെസേജിംഗ് സംവിധാനത്തിലൂടെ അയച്ച് കൊടുക്കുകയും ചെയ്യുന്നു.

കെ-സ്മാര്ട്ടിലൂടെ, തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെയും അവ വാഗ്ദാനം ചെയ്യുന്ന സേവനങ്ങളെയും 35 മോഡ്യൂളുകളായി തിരിച്ച്, ഒറ്റ പ്ലാറ്റ്ഫോമിലൂടെ ജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാക്കും. വെബ് പോർട്ടലിൽ സ്വന്തം ലോഗിൻ ഉപയോഗിച്ച് അതാത് മൊഡ്യൂളുകളിലെത്തി ആവശ്യമായ വിവരങ്ങൾ നൽകി സേവനം ലഭ്യമാക്കാം. കൂടാതെ സ്മാർട്ട് ഫോൺ ആപ്ലിക്കേഷനിൽ ഫോൺ നമ്പരും ഒറ്റിപ്പിയും നൽകിയും ലേഗ് ഇൻ ചെയ്യാം. ബ്ലോക്ക് ചെയിൻ, നിർമ്മിത ബുദ്ധി, ജി.ഐ.എസ്/സ്പെഷ്യൽ ഡേറ്റ, ചാറ്റ് ബോട്ട്, മെസേജ് ഇന്റഗ്രേഷന്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, വിവിധ സോഫ്റ്റ് വെയറുകൾ തമ്മിലുള്ള എ.പി.ഐ ഇന്റെഗ്രഷൻ എന്നീ സാങ്കേതിക വിദ്യകളെ ഏകോപിപ്പിച്ചുകൊണ്ടാണ് കെ-സ്മാർട്ട് പ്രവർത്തിക്കുന്നത്.

കെ-സ്മാര്‍ട്ട് വാഗ്ദാനം ചെയ്യുന്ന സേവനങ്ങൾ 

ആദ്യ ഘട്ടത്തിൽ സിവിൽ രജിസ്ട്രേഷൻ (ജനന -മരണ വിവാഹ രജിസ്ട്രേഷൻ), ബിസിനസ് ഫെസിലിറ്റേഷൻ ( വ്യാപാരങ്ങൾക്കും വ്യവസായങ്ങൾക്കുമുള്ള ലൈസൻസുകൾ ), വസ്തു നികുതി, യൂസർ മാനേജ്മെന്റ്, ഫയൽ മാനേജ്മെന്റ് സിസ്റ്റം, ഫിനാൻസ് മൊഡ്യൂൾ, ബില്ഡിംഗ് പെർമിഷൻ മൊഡ്യൂൾ, പൊതുജന പരാതി പരിഹാരം തുടങ്ങിയ സേവനങ്ങളായിരിക്കും കെ- സ്മാർട്ടിലൂടെ ലഭ്യമാവുക. ലോഗിന് ഐഡി ഉപയോഗിച്ച് വീഡിയോ കെവൈസിയും പൂർത്തിയാക്കുന്നതോടെ വിവാഹ രജിസ്ട്രേഷൻ ഉൾപ്പടെയുള്ള കാര്യങ്ങൾ വിദേശത്തിരുന്ന് തന്നെ ചെയ്യാൻ സാധിക്കും. കെ- സ്മാർട്ട് മൊബൈൽ ആപ്പിലുടെയും വെബ് പോർട്ടലിലുടെയും ഈ സേവനങ്ങൾ ജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാകും.

കെ-സ്മാര്‍ട്ട് ആപ്ലിക്കേഷൻ എങ്ങനെ ഉപയോഗിക്കാം

  • കെ-സ്മാർട്ട് ആപ്പ് തുറക്കുമ്പോൾ സ്ക്രീനിൻ താഴെയായി ദൃശ്യമാകുന്ന ‘ക്രിയേറ്റ് അക്കൗണ്ട്‘ എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക
  • തുറന്നു വരുന്ന വിൻഡോയിൽ, ‘മൊബൈല്‍ നമ്പർ (യൂസർ നെയിം)’ എന്ന ഓപ്ഷനിൽ നിങ്ങളുടെ ഫോൺ നമ്പർ നൽകുക 
  • സ്ക്രീനിൽ കാണുന്ന ‘ഗെറ്റ് ഒറ്റിപ്പി‘ എന്ന ബട്ടൺ ടാപ്പു ചെയ്യുക – തുറന്ന് വരുന്ന വിൻഡോയിൽ നിങ്ങളുടെ ഫോണിൽ ടെക്സ്റ്റ് മെസേജായി ലഭിച്ച ഓറ്റിപ്പി നൽകുക. 
  • ഇപ്പോൾ നിങ്ങൾക്ക് ആധാർ നമ്പർ നൽകുന്നതിനായുള്ള ഓപ്ഷൻ ദൃശ്യമാകുന്നു. ഇതിൽ കൃത്യമായി നിങ്ങളുടെ ആധാർ നമ്പർ നൽകുക.
  • നിങ്ങളുടെ ആധറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പരിലേക്ക് ഒരു ഒറ്റിപ്പി കൂടി ലഭിക്കുന്നു. ഈ ഒറ്റിപ്പി, നൽകിയ ശേഷം നിങ്ങൾക്ക് കെ-സ്മാര്‍ട്ട് പ്രധാനം ചെയ്യുന്ന സേവനങ്ങൾ ഉപയോഗിക്കാം. 

Exit mobile version