ഇന്ത്യൻ അക്കൗണ്ടുകൾ കൂട്ടത്തോടെ നിരോധിച്ച് വാട്സ്ആപ്പ്; നവംബറിൽ മാത്രം 71 ലക്ഷം ബാൻ

ഇന്ത്യൻ-അക്കൗണ്ടുകൾ-കൂട്ടത്തോടെ-നിരോധിച്ച്-വാട്സ്ആപ്പ്;-നവംബറിൽ-മാത്രം-71-ലക്ഷം-ബാൻ

നയ ലംഘനത്തെ തുടർന്ന് ഒരു മാസത്തിനുള്ളിൽ 71 ലക്ഷം അക്കൗണ്ടുകളാണ് വാട്സ്ആപ്പ് ഇന്ത്യയിൽ നിരോധിച്ചത്. ഐടി റൂൾസ്, 2021 (2024 ജനുവരി 1-ന് പ്രസിദ്ധീകരിച്ചത്) പ്രകാരം ഇന്ത്യയിലെ പ്രതിമാസ റിപ്പോർട്ട് അനുസരിച്ച്, നവംബർ 1 മുതൽ 30 വരെ 71,96,000 അക്കൗണ്ടുകളാണ് വാട്ട്‌സ്ആപ്പ് നിരോധിച്ചത്. കൂടാതെ പൊളിസി ലംഘനത്തെ തുടർന്ന് അക്കൗണ്ടുകൾ റിപ്പോർട്ട് ചെയ്യുന്നതിനു മുൻപു തന്നെ 19,54,000 അക്കൗണ്ടുകളും വാട്സആപ്പ് മുൻകൂട്ടി നിരോധിച്ചിട്ടുണ്ട്.

ഇന്ത്യൻ ഉപയോക്താക്കളെ ‘+91’ ഫോൺ നമ്പർ വഴിയാണ് വാട്സ്ആപ്പ്, തിരിച്ചറിയുന്നത്. നവംബറിൽ തന്നെ വാട്‌സ്ആപ്പിന് 8,841 പരാതികൾ നയ ലംഘനവുമായി ബന്ധപ്പെട്ട് ലഭിച്ചിരുന്നു, ഇതിൽ ആറ് റിപ്പോർട്ടുകളിൽ കമ്പനി നടപടി സ്വീകരിച്ചു. ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റിയിൽ (ജിഎസി) നിന്ന് എട്ട് റിപ്പോർട്ടുകൾ വാട്സ്ആപ്പിന് ലഭിച്ചിരുന്നു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇന്ത്യയിലെ പൗരന്മാർ ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് സൃഷ്ടിച്ച കമ്മറ്റിയാണ് ജിഎസി.

“ഈ ഉപയോക്തൃ-സുരക്ഷാ റിപ്പോർട്ടിൽ, ലഭിച്ച ഉപയോക്തൃ പരാതികളുടെയും വാട്ട്‌സ്ആപ്പ് സ്വീകരിച്ച നടപടികളുടെയും വിശദാംശങ്ങളും, പ്ലാറ്റ്‌ഫോമിലെ ദുരുപയോഗം ചെറുക്കുന്നതിനുള്ള വാട്ട്‌സ്ആപ്പിന്റെ സ്വന്തം പ്രതിരോധ നടപടികളും അടങ്ങിയിരിക്കുന്നു,” വാട്സ്ആപ്പ് ആറിയിച്ചു.

മോശം പെരുമാറ്റം തടയുന്നതിന് വിവിധ മാർഗ്ഗങ്ങളും ഉറവിടങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് പ്ലാറ്റ്‌ഫോമിലെ ദുരുപയോഗം നേരിടാൻ വാട്സ്ആപ്പ് നിരവധി നടപടികളാണ് കൈക്കൊള്ളുന്നത്. വാട്സ്ആപ്പ് ഇത്തരം പ്രവർത്തനങ്ങളെ തടയാൻ മൂന്ന് വ്യത്യസ്ത തലങ്ങളിലാണ് പ്രവർത്തിക്കുന്നത്- “രജിസ്‌ട്രേഷൻ, സന്ദേശമയക്കുന്ന, നെഗറ്റീവ് ഫീഡ്‌ബാക്കിനുള്ള പ്രതികരണം ലഭിക്കുമ്പോൾ.” ഉപയോക്താവ് ഒരു അക്കൗണ്ട് റിപ്പോർട്ട് ചെയ്യുമ്പോൾ, ഒരു സംഘം വിശകലന വിദഗ്ധർ പരാതി പരിശോധിക്കുകയും അക്കൗണ്ട് ശാശ്വതമായി നിരോധിക്കുന്നത് പോലുള്ള കർശനമായ നടപടി ആവശ്യമാണോ എന്ന് വിലയിരുത്തുകയും ചെയ്യുന്നു.

സ്വകാര്യതയും ഉപയോക്തൃ സുരക്ഷയും മെച്ചപ്പെടുത്തുന്നതിനായി വാട്ട്‌സ്ആപ്പ് അടുത്തിടെയായി നിരവധി സുരക്ഷാ സവിശേഷതകളാണ് അവതരിപ്പിക്കുന്നത്. കമ്പനിക്ക് നിലവിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ, അജ്ഞാത നമ്പർ നിശബ്ദമാക്കുക, ചാറ്റ് ലോക്ക് തുടങ്ങിയ സവിശേഷതകൾ ഉണ്ട്, ഇത് വാട്ട്‌സ്ആപ്പിനെ സ്വകാര്യവും സുരക്ഷിതവുമായ മെസേജിങ്ങ് സേവനമാക്കി മാറ്റുന്നു.

Check out More Technology News Here 

Exit mobile version