ആൻഡ്രോയിഡ് ഫോണുകളിലെ ചാറ്റ് ബാക്കപ്പ്, 2024 ആദ്യ പകുതിയോടെ ജിഡ്രൈവ് സ്‌റ്റോറേജിലേക്ക് കണക്കാക്കാൻ തുടങ്ങുമെന്ന് വാട്സ്ആപ്പ്
വാട്ട്‌സ്ആപ്പ് ചാറ്റ് ബാക്കപ്പുകൾ ഉടൻ തന്നെ ജിഡ്രൈവ് സ്‌റ്റോറേജ് സ്‌പെയ്‌സിലേക്ക് കണക്കാക്കാൻ തുടങ്ങും. ആൻഡ്രോയിഡ് ഉപകരണങ്ങൾക്കായി കമ്പനി കഴിഞ്ഞ മാസം നിബന്ധനകളും വ്യവസ്ഥകളും അപ്‌ഡേറ്റ് ചെയ്തിരുന്നു, എന്നാൽ മാറ്റം എപ്പോൾ ബാധകമാകുമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല.
എന്നിരുന്നാലും, ആപ്ലിക്കേഷന്റെ ബീറ്റാ പതിപ്പിൽ വാട്ട്‌സ്ആപ്പ് ഇതിനകം തന്നെ മാറ്റങ്ങൾ വരുത്തിയതായാണ് ദി വെർജ് റിപ്പോർട്ട് ചെയ്യുന്നത്. വാട്ട്‌സ്ആപ്പ് ബാക്കപ്പ് – ചാറ്റ് ഹിസ്റ്ററി, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ഉൾപ്പെടുന്ന, ഉപയോക്താക്കളുടെ ജിഡ്രൈവ് സ്റ്റോറേജ് സൗജന്യമോ പണമടച്ചുള്ളതോ ആയ ടയറിലാണെങ്കിൽ, അത് ഇപ്പോൾ ജിഡ്രൈവ് സ്‌റ്റോറേജിലേക്ക് കൂട്ടിച്ചേർക്കപ്പെടും.
2024 ആദ്യ പകുതിയിൽ ആൻഡ്രോയിഡിലെ എല്ലാ വാട്സ്ആപ്പ് ഉപയോക്താക്കൾക്കും ഈ മാറ്റം ബാധകമാകുമെന്നും 30 ദിവസം മുൻമ്പ് അറിയിപ്പ് നൽകുമെന്നും മെറ്റ അറിയിച്ചിരുന്നു. ആപ്പിന്റെ ‘ചാറ്റ് സെറ്റിങ്ങ്സ്’ വിഭാഗത്തിന് കീഴിലുള്ള ‘ചാറ്റ് ബാക്കപ്പിൽ’ ഒരു ബാനറായി അറിയിപ്പ് കാണിക്കും.
ജിഡ്രൈവിൽ സ്ഥലമില്ലാത്തവർക്കോ, അധിക സ്റ്റോറേജിനായി പണംഅടക്കാൻ താൽപ്പര്യമില്ലാത്തവർക്കോ, ആപ്പുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും ഒരു പുതിയ ഫോണിലേക്ക് നീക്കാൻ താൽപ്പര്യപ്പെടുമ്പോൾ, ബിൽറ്റ്-ഇൻ വാട്സ്ആപ്പ് ചാറ്റ് ട്രാൻസ്ഫർ ടൂൾ ഉപയോഗിക്കാനുള്ള ഓപ്ഷനും ആപ്പിൽ ഉണ്ട്. ഈ ഫീച്ചറിലൂടെ രണ്ട് ഫോണുകളും ഒരോ വൈഫൈയിൽ കണക്ട് ചെയ്ത് ഇന്റർനെറ്റ് ഉപയോഗിക്കാത തന്നെ ഡാറ്റകൾ കൈമാറാനാകും.
ഉപയോക്താക്കൾക്ക് അവരുടെ ഗൂഗിൾ അക്കൗണ്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന 15GB സൗജന്യ ക്ലൗഡ് സ്റ്റോറേജിൽ ഡാറ്റ ബാക്കപ്പ് ചെയ്യാനുള്ള ഓപ്ഷൻ ഉപയോഗപ്പെടുത്താം. ഈ പരിധി കവിയുന്നവർക്ക്, അനാവശ്യ ചാറ്റുകളോ മീഡിയയോ ഡിലീറ്റാക്കി സ്പോസ് സൃഷ്‌ടിച്ച് പണം നൽകാതെ സേവനം തുടരാം. അല്ലെങ്കിൽ, ഗൂഗിൾ വൺ പ്ലാൻ സബ്‌സ്‌ക്രൈബ് ചെയ്‌ത് അധിക സ്‌റ്റോറേജ് തിരഞ്ഞെടുക്കാം, ഏറ്റവും ചിലവ് കുറഞ്ഞ പ്രതിമാസ തുക 100GBക്ക് 130 രൂപയാണ്.
Check out More Technology News Here
- ജോലി കിട്ടില്ല, കാശ് പോകും; ഇൻസ്റ്റഗ്രാമിൽ വരുന്ന ജോലി ഓഫറുകൾ പലതും തട്ടിപ്പാണേ
- ഗൂഗിൾ ക്രോം’ സ്പീഡാക്കണോ? ഈ സെറ്റിങ്ങ്സ് ‘ഓൺ’ ആക്കിയാൽ മതി
- ‘സീക്രട്ട് കോഡ്’ ഉപയോഗിച്ച് വാട്സ്ആപ്പ് ചാറ്റുകൾ എങ്ങനെ ‘ഹൈഡ്’ ചെയ്യാം?
- ഇനി മെസേജ് എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിന്റെ ചുവടുപിടിച്ച് ഗൂഗിളും
- ഇൻസ്റ്റഗ്രാമിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അറിയാൻ മാർഗ്ഗമുണ്ട്
- ഗൂഗിൾ മെസേജിൽ ‘ഫോട്ടോമോജി’; എങ്ങനെ ഉപയോഗിക്കാം?
- നിങ്ങളുടെ ഫോണിലെ ‘ഗൂഗിൾ ക്രോം’ ഉടനെ അപ്രത്യക്ഷമായേക്കാം
- സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം