ഉപയോക്തക്കളുടെ പണവും സ്വകാര്യ വിവരങ്ങളും അപഹരിക്കുന്ന ഒരു കൂട്ടം തട്ടിപ്പുകളാണ് 2023- ൽ വാട്സ്ആപ്പിൽ വ്യാപകമായത്
ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തന്നതിനും പുതിയ മാറ്റങ്ങൾ കൊണ്ടു വരുന്നതിനുമായി ധാരാളം ഫീച്ചറുകളാണ് വാട്സ്ആപ്പ് 2023- ൽ പുറത്തിറക്കിയത്. എന്നാൽ എന്തും ദുരുപയോഗം ചെയ്യുന്ന ഒരു കൂട്ടം ആളുകൾ ലോകത്തെല്ലായിടത്തും ഉള്ളതിനാൽ അവ പ്രയോജനപ്പെടുത്തിയ നിരവധി തട്ടിപ്പുകളും രാജ്യത്ത് നടന്നു. ഈ തട്ടിപ്പുകളിൽ ഭൂരിഭാഗവും വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളവയായിരുന്നെങ്കിലും നിരവധി സാമ്പത്തിക തട്ടിപ്പുകൾക്കും വാട്സ്ആപ്പ് സാക്ഷിയായി.
ഉപയോക്താക്കളെ കൊള്ളയടിച്ച 2023-ലെ വഞ്ചനാപരമായ വാട്ട്‌സ്ആപ്പ് തട്ടിപ്പുകൾ
വാട്സ്ആപ്പ് വീഡിയോ കോൾ തട്ടിപ്പ്
വാട്സ്ആപ്പിലൂടെയുള്ള വീഡിയോക്കോൾ തട്ടിപ്പുകൾ കുതിച്ചുയർന്ന വർഷമായിരുന്നു 2023. നിരവധി പരാതികളാണ് ഇത്തരം തട്ടിപ്പുകൾ സംബന്ധിച്ച് രാജ്യത്തുടനീളം രജിസ്റ്റർ ചെയ്തത്. സോഷ്യൽ മീഡിയയിലൂടെ ആളുകളുമായി സൗഹൃദം സ്ഥാപിക്കുന്ന തട്ടിപ്പു സംഘം, അവരുടെ ഫോൺ നമ്പറുകൾ വിദഗ്ധമായി കൈക്കലാക്കും. പിന്നീട് വാട്സ്ആപ്പിലൂടെ വീഡിയോക്കോൾ വിളിക്കുകയും, വീഡിയോ റെക്കോഡ് ചെയ്ത് അസ്ലീല വീഡിയോയ്ക്കൊപ്പം എഡിറ്റു ചെയ്ത് ആളുകളെ ഭീഷണപ്പെടുത്തുകയുമായിരുന്നു സംഘങ്ങളുടെ രീതി.
ഇത്തരം തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതമായി തുടരാൻ, അജ്ഞാത നമ്പറുകളിൽ നിന്നുള്ള വീഡിയോ കോളുകൾ സ്വീകരിക്കുന്നത് ഒഴിവാക്കുകയും “silence unknown numbers” ഓപ്ഷൻ പരിഗണിക്കുകയും ചെയ്യുക.
അപകടം സംഭവിച്ചതായുള്ള കോളുകൾ
ഉപയോക്താക്കളുടെ സുഹൃത്തുക്കൾക്ക് അപകടം സംഭവിച്ചെന്ന തരത്തിൽ ഫോൺ വിളിച്ച ആളുകളിൽ നിന്ന് പണം അപഹരിക്കുന്ന തട്ടിപ്പാണ് വാട്സ്ആപ്പ് ഉപയോക്താക്കൾ നേരിട്ട മറ്റൊരു പ്രധാന തട്ടിപ്പ്.
ഇത്തരം തട്ടിപ്പുകളെ നേരിടാൻ, ഫോൺ വിളിച്ച് ആരെങ്കിലും പണം ആവശ്യപ്പെട്ടാൽ ഉടൻ തന്നെ പണം നൽകുന്നതിനു പകരമായി സുഹൃത്തിനെ നേരിട്ടോ അല്ലെങ്കിൽ വിശ്വാസമുള്ള മറ്റു പരിചയക്കാരെ വിളിച്ചേ വിവരം തിരക്കിയതിനു ശേഷം മാത്രം പണം കൈമാറുക. കഴിവതും പണം നേരിട്ട് കൈമാറാൻ ശ്രമിക്കുക.
സൗഹൃദം നടിച്ച് പണവും സമ്മാനങ്ങളും വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്
ആളുകളെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് അവരുടെ വാട്സ്ആപ്പ് നമ്പർ അടക്കമുള്ള വിവരങ്ങൾ കൈക്കലാക്കി അവരുമായി സൗഹൃദത്തിൽ ആകുന്ന തട്ടിപ്പ് സംഘം, ആളുകളുടെ പ്രശ്നങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടോ മറ്റു പരാധീനതകളോ അനുഭവിക്കുന്നവരാണെന്ന് അറിഞ്ഞാൽ, താൻ സഹായിക്കാം എന്ന തരത്തിൽ ആളുകളെ മോഹന വാഗ്ദാനങ്ങൾ നൽകി പ്രലോഭിപ്പിക്കുന്നു. തുടർന്ന് വലിയ തുകയോ സമ്മാനങ്ങളോ ഇവർക്ക് അയച്ചു കൊടുത്തിട്ടുണ്ടെന്ന് ബോധിപ്പിക്കുന്നു. എന്നാൽ കസ്റ്റംസിലോ മറ്റ് സാങ്കേതിക തടസ്സങ്ങൾ മൂലമോ സമ്മാനം ഇവരിലേക്ക് എത്താൻ കാലതാമസം എടുക്കും എന്നും പ്രശ്നം പരിഹരിക്കാൻ പണം നൽകേണ്ടതായി വന്നേക്കാം എന്നും ആളുകളെ ധരിപ്പിക്കുന്നു. തുടർന്ന് പ്രശ്നം താൻ പരിഹരിക്കാം എന്നും അതിനായി പണം തന്നാൽ മതിയെന്നും പറഞ്ഞ് ആളുകളിൽ നിന്ന് ഭീമമായ തുകകൾ തട്ടിപ്പു സംഘം ഈടാക്കുന്നു. വിശ്വസം ഉറപ്പിക്കാൻ സമ്മാനങ്ങളുടെയും കസ്റ്റംസ് നടപടിക്രമങ്ങളുടെയും അടക്കം ചിത്രങ്ങളും തട്ടിപ്പ് സംഘം അയച്ചു കൊടുക്കുന്നു.
Read More:വെബ്സൈറ്റുകളുടെ വിശ്വാസ്യത എങ്ങനെ പരിശോധിക്കാം?
സ്ക്രീൻ മിററിംഗ് തട്ടിപ്പ്
സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വാട്സാപ്പിൽ വീഡിയോ കോൾ ചെയ്യുന്ന തട്ടിപ്പ് സംഘം, ഉപയോക്താക്കളോട് വാട്സാപ്പിൽ പുതിയതായി അവതരിപ്പിച്ച സ്ക്രീൻ മിററിങ് സംവിധാനം ഓണാക്കാൻ നിർദ്ദേശിക്കുന്നു. ഇത്തരത്തിൽ സ്ക്രീൻ ഷെയർ ചെയ്യുന്നതിലൂടെ തട്ടിപ്പ് സംഘം ഒടിപി അടക്കമുള്ള സെൻസിറ്റീവായ വിവരങ്ങളും ലോഗിൻ വിവരങ്ങളും ഉപയോക്താക്കളിൽ നിന്ന് ചോർത്തുന്നു.
ഫിഷിങ്ങ് സ്കാം
ക്ലാസിക് ഫിഷിംഗ് തട്ടിപ്പ് ഈ വർഷം വാട്ട്‌സ്ആപ്പിലുടെ ഒരു പുതിയ രൂപം സ്വീകരിച്ചു. അവിശ്വസനീയമാംവിധം കുറഞ്ഞ വിലയ്ക്ക് ഉപയോക്താക്കൾക്കായി അവരുടെ പ്രിയപ്പെട്ട ഉൽപ്പന്നങ്ങൾ അവതരിപ്പിച്ച്, വാങ്ങാനുള്ള ലിങ്കുകൾ മെസേജ് ആയി അയക്കുന്നു. ഈ ലിങ്കുകൾ ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ വിശ്വസനീയമായ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള യുആർഎൽ അനുകരിച്ചാണ് പ്രവർത്തിക്കുന്നത്. ഇത്തരം ലിങ്കുകളിൽ ക്ലിക്കുചെയ്താൽ ഉപയോക്താക്കളോട് അവരുടെ പാസ്‌വേഡുകളും ബാങ്കിങ്ങ് രേഖകളും നൽകുന്നതിന് ആവശ്യപ്പെടുന്നു. ഇത് തട്ടിപ്പു സംഘങ്ങൾക്ക് ഉപയോക്താക്കളുടെ അക്കൗണ്ടിൽ നിന്ന് പണം അപഹരിക്കാനുള്ള അവസരം ഒരുക്കുന്നു. പലപ്പോഴും ഗിഫ്റ്റ് കാർഡുകളുടെ രൂപത്തിൽ, ആധികാരിക പ്ലാറ്റ്‌ഫോമുകളിൽ പോലും ഇത്തരം വ്യാജ ഓഫറുകൾ കാണാൻ സാധിക്കും.
ആധികാരികതയില്ലാത്ത ഇത്തരം ലിങ്കുകളും ഓഫറുകളും തുറക്കാതിരിക്കുന്നതാണ് ഈ തട്ടിപ്പുകൾ നേരിടാൻ സ്വീകരിക്കേണ്ട പ്രധാന മുൻകരുതൽ
Check out More Technology News Here
- ജോലി കിട്ടില്ല, കാശ് പോകും; ഇൻസ്റ്റഗ്രാമിൽ വരുന്ന ജോലി ഓഫറുകൾ പലതും തട്ടിപ്പാണേ
- ഗൂഗിൾ ക്രോം’ സ്പീഡാക്കണോ? ഈ സെറ്റിങ്ങ്സ് ‘ഓൺ’ ആക്കിയാൽ മതി
- ‘സീക്രട്ട് കോഡ്’ ഉപയോഗിച്ച് വാട്സ്ആപ്പ് ചാറ്റുകൾ എങ്ങനെ ‘ഹൈഡ്’ ചെയ്യാം?
- ഇനി മെസേജ് എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിന്റെ ചുവടുപിടിച്ച് ഗൂഗിളും
- ഇൻസ്റ്റഗ്രാമിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അറിയാൻ മാർഗ്ഗമുണ്ട്
- ഗൂഗിൾ മെസേജിൽ ‘ഫോട്ടോമോജി’; എങ്ങനെ ഉപയോഗിക്കാം?
- നിങ്ങളുടെ ഫോണിലെ ‘ഗൂഗിൾ ക്രോം’ ഉടനെ അപ്രത്യക്ഷമായേക്കാം
- സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം