ഫോണിൽ അനാവശ്യമായി പരസ്യം കാണിക്കുന്ന ‘ബ്ലോട്ട്‌വെയർ’ എങ്ങനെ നീക്കം ചെയ്യാം?

ഫോണിൽ-അനാവശ്യമായി-പരസ്യം-കാണിക്കുന്ന-‘ബ്ലോട്ട്‌വെയർ’-എങ്ങനെ-നീക്കം-ചെയ്യാം?

ഫോണിൽ അനാവശ്യമായി പരസ്യം കാണിക്കുന്ന ‘ബ്ലോട്ട്‌വെയർ’ എങ്ങനെ നീക്കം ചെയ്യാം?

സ്മാർട്ട് ഫോണുകളിൽ അനാവശ്യമായി പരസ്യം പ്രദർശിപ്പിക്കുന്ന ബ്ലോട്ട്‌വെയർ ആപ്പുകൾ എങ്ങനെ അൺഇൻസ്റ്റാൾ ചെയ്യാം

author-image

‘ബ്ലോട്ട്‌വെയർ’ എന്ന് വിളിക്കപ്പെടുന്ന ഈ ആപ്പുകൾ, കമ്പിനിയുടെ പ്രത്യക താൽപ്പര്യങ്ങൾ അനുസരിച്ചാണ് ഉപയോക്താക്കളിൽ എത്തുന്നത് (ചിത്രം: ഫ്രീപിക്)

സ്മാർട്ട് ഫോണുകൾ തിരഞ്ഞെടുക്കുമ്പോൾ ഫീച്ചറിനും പെർഫോമൻസിനും പുറമേ, പലരും ഇപ്പോൾ പരസ്യമില്ലാത്ത ബ്രാന്റുകൾ കൂടി പരിഗണിക്കാറുണ്ട്. കാരണം പുതിയ ഫോണുകളിൽ ഇപ്പോൾ പല കമ്പനികളും ഉപയോക്താക്കൾക്ക് ആവശ്യമില്ലാത്ത ആപ്പുകൾ കുത്തിനിറയ്ക്കുകയാണ്. ‘ബ്ലോട്ട്‌വെയർ’ എന്ന് വിളിക്കപ്പെടുന്ന ഈ ആപ്പുകൾ, കമ്പിനിയുടെ പ്രത്യക താൽപ്പര്യങ്ങൾ അനുസരിച്ചാണ് ഉപയോക്താക്കളിൽ എത്തുന്നത്. 

ഇത്തരം പല ആപ്പുകളും പെട്ടെന്ന് അൺഇൻസ്റ്റാൾ ചെയ്യാൻ കഴിയുമെങ്കിലും, ചില ബ്ലോട്ട്‌വെയറുകൾ സിസ്റ്റം ആപ്പുകളുടെ ഭാഗമാണ്, അതിനാൽ ഉപകരണത്തിൽ നിന്ന് നീക്കം ചെയ്യാൻ കഴിയില്ല. പകരം ഇവ ‘ഡിസേബിൾ’ അക്കാൻ മാത്രമാണ് സാധിക്കുക, എങ്കിലും ഇതൊരു ശാശ്വത പരിഹാരമല്ല കൂടാതെ ഫോണിലെ കുറച്ച് സ്ഥലവും ഈ ആപ്പുകൾ കൈയ്യേറുന്നു. ഇത്തരം ആവശ്യമില്ലാത്ത ആപ്പുകൾ നിക്കം ചെയ്യാനുള്ള മാർഗ്ഗമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾക്കായുള്ള പരിഹാരം ഇതാ:

നിങ്ങളുടെ ഫോണിലെ അനാവശ്യ ആപ്പുകൾ എങ്ങനെ ഒഴിവാക്കാം

ബ്ലോട്ട്‌വെയർ അൺഇൻസ്റ്റാൾ ചെയ്യാനോ പ്രവർത്തനരഹിതമാക്കാനോ, നിങ്ങൾ ഫോണിലെ സെറ്റിങ്ങ്സിലേക്ക് പോകേണ്ടതുണ്ട്.

  1. ഫോണിലെ സെറ്റിംഗ്സിൽ  ‘Apps’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
  2. ഇവിടെ  ‘Show system apps’ തിരഞ്ഞെടുക്കുക
  3. നിങ്ങൾക്ക് ഈ മെനുവിൽ ഫോണിലുള്ള എല്ലാ ആപ്പുകളും കാണാൻ സാധിക്കും,
  4. ഇതിൽ നിങ്ങൾക്ക് ആവശ്യമില്ലാത്ത എല്ലാ ആപ്പുകളും അൺഇൻസ്റ്റാൾ ചെയ്യാം. 
  5. അൺഇൻസ്റ്റാൾ ചെയ്യാൻ സാധിക്കാത്ത ആപ്പുകൾ ഡിസേബിൾ ചെയ്ത് ബാക്ക്ഗ്രൗണ്ടിലെ ആക്ടിവിറ്റികൾ അവസാനിപ്പിക്കാം. 

നിങ്ങളുടെ ഉപകരണത്തിൽ നിന്ന് ഒരു ആപ്പ് പ്രവർത്തനരഹിതമാക്കാനോ നീക്കം ചെയ്യാനോ കഴിയുന്നില്ലെങ്കിൽ, നിർമ്മാതാവ് ഇത് ഒരു സിസ്റ്റം ആപ്പ് എന്ന നിലയിൽ ആയിരിക്കാം ഇൻസ്റ്റാൾ ചെയ്തിട്ടുള്ളത്. ഇത് ഒഴിവാക്കുക എന്നത് പ്രയാസകരമാണ്. എന്നാൽ തേർഡ് പാർട്ടി ടൂളുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഇത് അൺഇൻസ്റ്റാൾ ചെയ്യാനാകും. എന്നിരുന്നാലും, തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിച്ച് സിസ്റ്റം ആപ്പുകൾ നീക്കം ചെയ്യുന്നത് നിങ്ങളുടെ ഉപകരണത്തിൽ വിവധ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.

Check out More Technology News Here 

Exit mobile version