പ്രവാസികൾക്ക് ആശ്വാസം; ഇന്ത്യക്ക് പുറത്തേക്ക് സേവനം ആരംഭിക്കാൻ ഗൂഗിൾ പേ

പ്രവാസികൾക്ക്-ആശ്വാസം;-ഇന്ത്യക്ക്-പുറത്തേക്ക്-സേവനം-ആരംഭിക്കാൻ-ഗൂഗിൾ-പേ

പ്രവാസികൾക്ക് ആശ്വാസം; ഇന്ത്യക്ക് പുറത്തേക്ക് സേവനം ആരംഭിക്കാൻ ഗൂഗിൾ പേ

ഇന്ത്യക്കു പുറത്തുള്ള രാജ്യങ്ങളിലേക്ക് യുപിഐ പേയ്‌മെന്റുകൾ വിപുലീകരിക്കാനായി ഗൂഗിൾ ഇന്ത്യ ഡിജിറ്റൽ സർവീസസും എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റും ധാരണാപത്രത്തിൽ ഒപ്പുവച്ചു

author-image

ഫയൽ: ഫൊട്ടോ

ഓൺലൈൻ പണമിടപാടുകൾക്കായി ഇന്ത്യക്കാർ വ്യാപകമായുപയോഗിക്കുന്ന യുപിഐ സേവനങ്ങൾ, ഇന്ത്യക്കു പുറത്തുള്ള മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാൻ പദ്ധതി. ഗൂഗിൾ ഇന്ത്യ ഡിജിറ്റൽ സർവീസസും എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റും, മറ്റു രാജ്യങ്ങളിലേക്ക് യുപിഐ പേയ്‌മെന്റുകൾ വിപുലീകരിക്കാനായി ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു.

പണം കൊണ്ടുപോകുന്നതിനും അന്താരാഷ്ട്ര പേയ്‌മെന്റ് ഗേറ്റ്‌വേകൾ അവലംബിക്കുന്നതിനുമുള്ള പ്രശ്നങ്ങൾ ഒഴിവാക്കിക്കൊണ്ട്, ഗൂഗിൾ പേയിലൂടെ  (GPay) മറ്റ് രാജ്യങ്ങളിൽ പണമിടപാടുകൾ നടത്താൻ ഈ നീക്കം ഇന്ത്യൻ സഞ്ചാരികളെ അനുവദിക്കും. സാമ്പത്തിക ഇടപാടുകളിൽ തടസ്സമില്ലാത്ത അനുഭവം നൽകുകയെന്ന ലക്ഷ്യത്തോടെ മറ്റ് രാജ്യങ്ങളിൽ യുപിഐ പോലുള്ള ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നതായും കരാർ പറയുന്നു.

അന്താരാഷ്‌ട്ര വിപണികളിലേക്ക് യുപിഐ വ്യാപിപ്പിക്കുന്നതിന് എൻഐപിഎല്ലിനെ പിന്തുണയ്ക്കുന്നതിൽ സന്തോഷമുണ്ടെന്ന്, ഗൂഗിൾ പേ ഇന്ത്യയുടെ പാർട്‌ണർഷിപ്പ് ഡയറക്ടർ, ദീക്ഷ കൗശൽ പറഞ്ഞു.

നിലവിലുള്ള യുപിഐ അടിസ്ഥാനത്തിൽ രാജ്യങ്ങൾക്കിടയിൽ പണമയയ്ക്കൽ പ്രക്രിയ എളുപ്പമാക്കുന്നതിലും പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും. ഒരു അന്താരാഷ്‌ട്ര പേയ്‌മെന്റ് രീതി എന്ന നിലയിൽ യുപിഐയുടെ വളർച്ച വേഗത്തലാക്കുന്നതിനും, വിദേശ കറൻസി, ക്രെഡിറ്റ്, ഫോറെക്‌സ് കാർഡുകൾ തുടങ്ങിയവയിൽ മാത്രമൊതുങ്ങുന്ന ഇന്ത്യൻ ഉപഭോക്താക്കളിലേക്ക് ഫോറിൻ സെല്ലോഴ്സിനെ എത്തിക്കാനും പദ്ധതി സഹായിച്ചേക്കാം.

യുപിഐയുടെ മറ്റു രാജ്യങ്ങളിലെ പരസ്പരപ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിലൂടെ ഇന്ത്യൻ യാത്രക്കാർക്കും, മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും, ഇന്ത്യയിലേക്ക് വരുന്നവർക്കും, പണമിടപാടുകൾ എളുപ്പമാക്കുക എന്നതാണ് ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യം.

Check out More Technology News Here 

Exit mobile version