ആപ്പിളിന്റെ സുരക്ഷാ സംവിധാനം തകർക്കാൻ ചൈന

ആപ്പിളിന്റെ-സുരക്ഷാ-സംവിധാനം-തകർക്കാൻ-ചൈന

ആപ്പിളിന്റെ സുരക്ഷാ സംവിധാനം തകർക്കാൻ ചൈന

അത്യാധുനിക സുരക്ഷാ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ആപ്പിളിന്റെ ഡാറ്റാ ഷെയറിങ്ങ് സേവനമായ എയർഡ്രോപ്പ് തകർക്കാനൊരുങ്ങി ചൈന.

author-image

ആപ്പിളിന്റെ ഡാറ്റാ ഷെയറിങ്ങ് സേവനമാണ് എയർഡ്രോപ്പ് (ചിത്രം: പെക്സൽസ്)

ബീജിങ്: അനധികൃത ഉള്ളടക്കം വേരോടെ പിഴുതെറിയുന്നതിനുള്ള വിപുലമായ ശ്രമങ്ങളുമായി ചൈന. അത്യാധുനിക സുരക്ഷ അവകാശപ്പെടുന്ന മൊബൈൽ നിർമ്മാതാക്കളായ ആപ്പിളിന്റെ എയർഡ്രോപ്പ് ഫീച്ചർ വഴി സന്ദേശങ്ങൾ അയക്കുന്ന ഉപയോക്താക്കളെ തിരിച്ചറിയാനുള്ള മാർഗ്ഗം ചൈനീസ് സർക്കാർ പിന്തുണയുള്ള സ്ഥാപനം വികസിപ്പിച്ചെടുത്തായി റിപ്പോർട്ട്. 

ആപ്പിളിന്റെ ഡാറ്റാ ഷെയറിങ്ങ് സേവനമാണ് എയർഡ്രോപ്പ്. സേവനത്തിൽ ഉള്ളടക്കം പങ്കിടുന്ന ഉപയോക്താക്കളുടെ നമ്പറുകളും ഇമെയിലുകളും തിരിച്ചറിയാൻ ഐഫോണിലെ എൻക്രിപ്റ്റ് ചെയ്ത ഡിവൈസ് ലോഗ് തകർക്കുന്നതിനുള്ള സാങ്കേതികത ബീജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്തതായി, സിറ്റി ജുഡീഷ്യൽ ബ്യൂറോ അറിയിച്ചു. കുറ്റകൃത്യങ്ങളും, അനധികൃത ഉള്ളടക്കങ്ങളും, മോശം സ്വാധീനവും തടയുന്നതിന് പുതിയ മാർഗ്ഗങ്ങൾ സഹായകമാകുമെന്ന് ബ്യൂറോ പറഞ്ഞു.

ആപ്പിൾ ഉപകരണങ്ങൾക്കിടയിൽ ചിത്രങ്ങൾ, ഡോക്യുമെന്റുകൾ, വീഡിയോകൾ ഫയലുകൾ തുടങ്ങിയവ വേഗത്തിൽ കൈമാറാൻ അനുവദിക്കുന്നു ഫീച്ചറാണ് എയർഡ്രോപ്പ്. ആപ്പിൾ ഫോണുകൾ ഉപയോഗിക്കുന്ന പ്രതിഷേധക്കാരിലേക്ക് ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ആളുകൾ ഈ സേവനം ഉപയോഗിച്ചതിന് ശേഷം 2022 മുതൽ കമ്പനി ചൈനീസ് ഐഫോണുകളിലെ ഫീച്ചർ പരിമിതപ്പെടുത്തിയിട്ടുണ്ട്.

സർക്കാർ പിന്തുണയുള്ള ഏജൻസികൾ ജോലിസ്ഥലത്ത് വിദേശ ഉപകരണങ്ങളുടെ ഉപയോഗം നിരോധിച്ചതിന് ശേഷം, അമേരിക്കൻ ഇലക്ട്രോണിക്സ് ഭീമന്മാരായ ആപ്പിൾ ചൈനീസ് വിപണിയിൽ വൻ സമ്മർദ്ദം അഭിമുഖീകരിക്കുന്നുണ്ട്.

Check out More Technology News Here 

Exit mobile version