ഇന്ത്യയിൽ ഗാമ്പ്ലിംഗിന് ഔദ്യോഗിക പരിവേഷം നൽകാൻ ഗൂഗിൾ: പ്ലേ സ്റ്റോറിൽ ചൂതാട്ട ആപ്പുകൾ ലഭ്യമാക്കും

ഇന്ത്യയിൽ-ഗാമ്പ്ലിംഗിന്-ഔദ്യോഗിക-പരിവേഷം-നൽകാൻ-ഗൂഗിൾ:-പ്ലേ-സ്റ്റോറിൽ-ചൂതാട്ട-ആപ്പുകൾ-ലഭ്യമാക്കും

ഇന്ത്യയിൽ ഗാമ്പ്ലിംഗിന് ഔദ്യോഗിക പരിവേഷം നൽകാൻ ഗൂഗിൾ: പ്ലേ സ്റ്റോറിൽ ചൂതാട്ട ആപ്പുകൾ ലഭ്യമാക്കും

ഔദ്യോഗിക ആൻഡ്രോയിഡ് ആപ്പ് സ്റ്റോറിൽ ഗെയിമിംഗ് ആപ്പുകൾ പോലുള്ള യഥാർത്ഥ പണ ചൂതാട്ട ആപ്പുകൾ ഉൾപ്പെടുത്തുമെന്ന് കമ്പനി അടുത്തിടെ ഒരു ബ്ലോഗ് പോസ്റ്റിൽ പ്രഖ്യാപിച്ചിരുന്നു

author-image

ഫൊട്ടോ: ഗൂഗിൾ

റമ്മി സർക്കിൾ, ഡ്രീം 11 ശ്രേണിയിലുള്ള പോലുള്ള യഥാർത്ഥ പണ ചൂതാട്ടത്തിനായി പ്ലേ സ്റ്റോർ തുറക്കാൻ ഗൂഗിൾ ഒരുങ്ങുന്നതായി സൂചന. ഔദ്യോഗിക ആൻഡ്രോയിഡ് ആപ്പ് സ്റ്റോറിൽ ഗെയിമിംഗ് ആപ്പുകൾ പോലുള്ള  യഥാർത്ഥ പണ ചൂതാട്ട ആപ്പുകൾ ഉൾപ്പെടുത്തുമെന്ന് കമ്പനി അടുത്തിടെ ഒരു ബ്ലോഗ് പോസ്റ്റിൽ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള ലൈസൻസിംഗ് ചട്ടക്കൂടിൽ ഉൾപ്പെടാത്ത ആപ്പുകളിലൂടെ ഈ വർഷം ജൂൺ മുതൽ  യഥാർത്ഥ പണത്തിൽ ഉപയോക്താക്കൾക്ക് വാതുവെയ്ക്കാൻ അവസരം ഒരുങ്ങുമെന്നാണ് സൂചന.

നിലവിലുള്ള സുരക്ഷാ നയങ്ങൾ ഫലപ്രദമാണെങ്കിലും, ഇന്ത്യയിലെയും മെക്‌സിക്കോയിലെയും ആദ്യകാല പൈലറ്റ് ടെസ്റ്റുകളിൽ ജനപ്രിയ റമ്മി, ഡെയ്‌ലി ഫാന്റസി, സ്‌പോർട്‌സ് ആപ്പുകൾക്ക് നല്ല പ്രതികരണം ലഭിച്ചതിനെ തുടർന്നാണ് ഇന്ത്യൻ ഉപയോക്താക്കൾക്കാായി ഇത്തരത്തിലൊരു തീരുമാനം ഗൂഗിൾ എടുത്തിരിക്കുന്നത്. പുതിയ നയം പ്രാബല്യത്തിൽ വരുന്ന ജൂൺ 30 വരെ പൈലറ്റ് ആപ്പുകൾക്കുള്ള ഗ്രേസ് പിരീഡും ഗൂഗിൾ പ്ലേ സ്റ്റോറിൽ തുടരും.

ഇന്ത്യയിൽ നിലവിലുള്ള ചൂതാട്ട നയങ്ങൾ പാലിച്ചുകൊണ്ട് ഭാവിയിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് യഥാർത്ഥ പണ ചൂതാട്ട ആപ്പുകൾ കൊണ്ടുവരുമെന്നും സബ്‌സ്‌ക്രിപ്‌ഷനുകൾക്കും ഇൻ-ആപ്പ് വാങ്ങലുകൾക്കുമായി ഒരു സേവന ഫീസ് ക്രമീകരണം തിരഞ്ഞെടുക്കുമെന്നും ഗൂഗിൾ വ്യക്തമാക്കി. എന്നാൽ ഓരോ ഇടപാടിനും എത്ര തുക ഈടാക്കുമെന്നതിന്റെ വിശദാംശങ്ങൾ  വെളിപ്പെടുത്താൻ അവർ തയ്യാറായില്ല. 

ഇന്ത്യയിൽ, റമ്മി സർക്കിൾ, ഡ്രീം 11 തുടങ്ങിയ ബെറ്റിംഗ് ആപ്ലിക്കേഷനുകൾ നിയമപരമാണ്. സിക്കിം, കേരളം, നാഗാലാൻഡ് തുടങ്ങിയ ചില സംസ്ഥാനങ്ങളിൽ ചൂതാട്ട ആപ്പുകൾക്ക്  നിയന്ത്രണങ്ങളുണ്ട് അതേ സമയം രാജസ്ഥാൻ, ഉത്തർപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ അത്തരം ആപ്പുകൾ നിരോധിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യൻ ഉപയോക്താക്കൾക്കായി ഇത്തരത്തിൽ ആപ്ലിക്കേഷനുകൾ ലോഞ്ച് ചെയ്യണമെങ്കിൽ ഗൂഗിളിന് നിയമപരമായ ലൈസൻസ് നേടേണ്ടതായി വരും. 

Check out More Technology News Here 

Exit mobile version