Samsung Galaxy S24 series: സാംസങ് എസ് 24 സീരീസ് വിലയും സവിശേഷതകളും

samsung-galaxy-s24-series:-സാംസങ്-എസ്-24-സീരീസ്-വിലയും-സവിശേഷതകളും

Samsung Galaxy S24, S24 Plus, and S24 Ultra: സാംസങ് ഗാലക്സി എസ് 24, എസ്24 പ്ലസ്, എസ് 24​ അൾട്ര- വിലയും സവിശേഷതകളും

author-image

Samsung Galaxy S24 Ultra (ചിത്രം: നന്ദഗോപാൽ രാജൻ/ദി ഇന്ത്യൻഎക്സ്‌പ്രസ്)

Samsung Galaxy S24, S24 Plus, and S24 Ultra:  ആൻഡ്രോയിഡ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് സാംസങ് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളായ എസ്24 സീരീസ് ലോഞ്ച്ചെയ്തു. സാംസങ് കഴിഞ്ഞ വർഷം പുറത്തിറക്കിയ പ്രീമിയം സെഗ്മെന്റ് ഫോണുകളായ എസ്23 സീരീസിന് വിപണിയിൽ വൻ സ്വീകാര്യത നേടാനായതോടെ ലോകമെമ്പാടുമുള്ള സ്മാർട്ട്ഫോൺ പ്രേമികൾ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന സ്മാർട്ട് ഫോൺ സീരീസാണ് എസ്24.

സാംസങ് ഗാലക്സി എസ്24, ഗാലക്സി എസ്24 പ്ലസ്, ഗാലക്സി എസ്24 അ‌ൾട്ര എന്നീ മൂന്നു മോഡലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. പ്രീമിയം സെഗ്മെന്റെ കൈയ്യാളുന്ന ആപ്പിളിന്റെ ഏറ്റവും ശക്തനായ എതിരാളിയാണ് സംസങ് ഗാലക്സി എസ് സീരീസ്. ക്യാമറയ്ക്കും പെർഫോമെൻസിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സാംസ്ങ് എസ് സീരീസിൽ ഇത്തവണ എഐ ഫീച്ചർ എത്തുന്നു എന്നതു തന്നെയായിരുന്നു പുറത്തുവന്ന ഏറ്റവും വലിയ സവിശേഷത.

ചിത്രം: നന്ദഗോപാൽ രാജൻ/ദി ഇന്ത്യൻഎക്സ്‌പ്രസ്

ഹിന്ദി​ ഉൾപ്പെടെയുള്ള വിവിധ ഭാഷകളിലേക്കുള്ള റിയൽ ടൈം ട്രാൻസിലേഷൻ, ക്യാമറ അടക്കമുള്ള സേവനങ്ങളിലെ എഐ പിന്തുണ, ഗൂഗിളിനൊപ്പം കൈകോർക്കുന്ന പുതിയ ബ്രൗസിംഗ് ഫീച്ചറുകളടക്കും ഒരുകൂട്ടം ആകർഷകമായ ഫീച്ചറുകളുമായാണ് എസ്24 സീരീസ് ആവതരിപ്പിച്ചിരിക്കുന്നത്. 

ചന്ദ്രനെ സൂം ചെയ്യാൻ സാധിക്കുന്ന 200,100 എംപി ക്യാമറ ആവതരിപ്പിച്ച് കഴിഞ്ഞ വർഷങ്ങളിൽ പുറത്തിറക്കിയ സാംസങ് എസ്23,​ എസ്22 സീരീസുകൾ വലിയ തരംഗമാണ് സ്മാർട്ട്ഫോൺ വിപണിയിൽ ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെ ഈ വർഷം പുറത്തിറക്കുന്ന ഫോണുകളിൽ എന്ത് ആത്ഭുതമാണ് സാംസങ് കരുതിവയ്ക്കുന്നത് എന്ന ആകാംഷയിലാണ് സാംസങ് ആരാധകർ.

സാംസങ് എസ്24 സീരീസ് ഫോണുകളുടെ വിലയും, സവിശേഷതകളും

സാംസങ് ഗാലക്സി എസ്24 സാംസങ് ഗാലക്സി എസ്24 പ്ലസ് സാംസങ് ഗാലക്സി എസ്24 അ‌ൾട്ര
ഡിസ്പ്ലെ 6.2-ഇഞ്ച് FHD+ (120Hz) 6.7-ഇഞ്ച് QHD+ (120Hz) 6.8-ഇഞ്ച് QHD+ (120Hz)
പ്ലൊസസർ എക്സിനോസ് 2400 എക്സിനോസ് 2400 സ്നാപ്ഡ്രാഗൻ 8 Gen 3 for Galaxy
ക്യാമറ (മെയിൻ) 12 എംപി + 50 എംപി + 10 എംപി 12 എംപി + 50 എംപി + 10 എംപി

12 എംപി + 200 എംപി + 10 എംപി + 50 എംപി

ക്യാമറ (സെൽഫി) 12 എംപി 12 എംപി 12 എംപി
മെമ്മറി/റാം 8 ജിബി 12 ജിബി 12 ജിബി
സ്റ്റോറേജ് 128/256/512 ജിബി 256/512 ജിബി 256/512 ജിബി and 1 റ്റിബി
കണക്ടിവിറ്റി Wi-Fi 6E, ബ്ലൂടൂത്ത് 5.3 Wi-Fi 6E, ബ്ലൂടൂത്ത് 5.3 Wi-Fi 7, ബ്ലൂടൂത്ത് 5.3
ബാറ്ററി 4,000 mAh (45W) 4,900 mAh (45W) 5,000 mAh (45W)
സോഫ്റ്റ്‌വെയർ ആൻഡ്രോയിഡ് 14 (OneUI 6.1) ആൻഡ്രോയിഡ് 14 (OneUI 6.1) ആൻഡ്രോയിഡ് 14 (OneUI 6.1)
ഭാരം 167g 197g 232g
ഐപി റേറ്റിംഗ് ഐപി68 (1.5 മീറ്റർ വരെ) ഐപി68 (1.5 മീറ്റർ വരെ) ഐപി68 (1.5 മീറ്റർ വരെ)
വില $799 $999 $1,299

സാംസങ് എസ്24 സീരീസ് ഇന്ത്യയിലെ വില

സാംസങ് ഗാലക്സി എസ്24 എംആർപി
8 GB / 256 GB Rs 79,999
8 GB / 512 GB Rs 89,999
സാംസങ് ഗാലക്സി എസ്24 പ്ലസ് എംആർപി
12 GB / 256 GB Rs 99,999
12 GB / 512 GB Rs 109,999
സാംസങ് ഗാലക്സി എസ്24 അ‌ൾട്ര എംആർപി
12 GB / 256 GB Rs 129,999
12 GB / 512 GB Rs 139,999
12 GB / 1 TB Rs 159,999

Check out More Technology News Here 

Exit mobile version