‘ചന്ദ്രയാൻ-3’ പോലെ ലാൻഡ്ചെയ്തു; ജപ്പാന് കിട്ടിയത് മുട്ടൻ പണി

‘ചന്ദ്രയാൻ-3’-പോലെ-ലാൻഡ്ചെയ്തു;-ജപ്പാന്-കിട്ടിയത്-മുട്ടൻ-പണി

ചന്ദ്രോപരിതലത്തിൽ ലാൻഡുചെയ്ത ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയുടെ പേടകം ഗുരുതര അപകടം നേരിടുന്നതായി അധികൃതർ അറിയിച്ചു

author-image

എക്‌സ്‌പ്രസ് ഫയൽ ഫൊട്ടോ

ചന്ദ്രനിൽ ബഹിരാകാശ പേടകങ്ങളെ സോഫ്റ്റ് ലാൻഡ് ചെയ്ത രാജ്യങ്ങളുടെ എണ്ണം ഓരോ വർഷവും കൂടിവരികയാണ്. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിലെത്തിയ രാജ്യമാണ് ജപ്പാൻ. ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി (ജാക്‌സ), സ്‌മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിംഗ് മൂൺ (സ്‌ലിം) വെള്ളിയാഴ്‌ച രാത്രി 8.50ന് ചന്ദ്രോപരിതലത്തിൽ വിജയകരമായി ലൻഡുചെയ്തതായി സ്ഥിരീകരിച്ചിരുന്നു. 

ലാൻഡിംഗ് വിജയകരമായിരുന്നിട്ടും, സോളാർ സെല്ലുകൾ വൈദ്യുതി ഉത്പാദിപ്പിക്കാത്തതിനാൽ പേടകം ഒരു സുപ്രധാന പ്രശ്നം നേരിടുകയാണെന്ന വിവരങ്ങളും പുറത്തു വരികയാണ്. “ബഹരാകാശപേടകം‌ ഇപ്പോൾ ബാറ്ററിയിൽ മാത്രമാണ് പ്രവർത്തിക്കുന്നത്, ഞങ്ങൾ അതിലെ ഡാറ്റ ഭൂമിയിലേക്ക് കൈമാറുന്നതിന് മുൻഗണന നൽകുന്നു”, ജാക്സ മേധാവി ഹിറ്റോഷി കുനിനാക പത്രസമ്മേളനത്തിൽ പറഞ്ഞു. 

ബഹിരാകാശ പേടകത്തിന്റെ ഹീറ്റർ ഓഫ് ചെയ്യുന്നതുപോലുള്ള മാർഗ്ഗങ്ങൾക്കു ശേഷവും, ബാറ്ററികൾക്ക് ചന്ദ്രോപരിതലത്തിലെ കഠിനമായ അവസ്ഥയിൽ ഏതാനും മണിക്കൂറുകൾ മാത്രമേ നിലനിൽക്കാൻ കഴിയൂ എന്നും ജാക്സ ഉദ്യോഗസ്ഥർ അറിയിച്ചു.

യുണൈറ്റഡ് സ്റ്റേറ്റ്സ്, പഴയ സോവിയറ്റ് യൂണിയൻ, ചൈന, ഇന്ത്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളാണ്, ചന്ദ്രനിൽ ഒരു ബഹിരാകാശ പേടകം സോഫ്റ്റ് ലാൻഡ് ചെയ്ത രാജ്യങ്ങളുടെ പട്ടികയിൽ സ്ഥാനം നേടിയിട്ടുള്ളത്. 

Check out More Technology News Here 

Exit mobile version