ഗൂഗിൾ പേയിൽ എങ്ങനെ കാർഡ് ചേർക്കാം? അക്കൗണ്ട് തുടങ്ങാം? ഇടപാട് നടത്താം?

ഗൂഗിൾ-പേയിൽ-എങ്ങനെ-കാർഡ്-ചേർക്കാം?-അക്കൗണ്ട്-തുടങ്ങാം?-ഇടപാട്-നടത്താം?

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇന്ത്യയിലെ ഡിജിറ്റൽ ഇടപാടുകളുടെ എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ഗവൺമെൻ്റിൻ്റെ പിന്തുണയുള്ള ഗൂഗിൾ പേ പോലുള്ള പേയ്‌മെൻ്റ് പ്ലാറ്റ്‌ഫോമുകളുടെ ജനപ്രിയത ദിനംപ്രതി ഉയരുകയാണ്. മാളുകൾ മുതൽ പെട്ടിക്കടകൾ വരെ ഗൂഗിൾ പേ അടക്കമുള്ള ഡിജിറ്റൽ പേയ്‌മെൻ്റ് സേവനങ്ങളെ പിന്തുണയ്ക്കുന്നു എന്നതു തന്നെയാണ് ഇതിനു പിന്നിലെ കാരണം.

യുപിഐ പണമിടപാടുകൾക്ക് പുറമെ മറ്റ് ആകർഷകമായ സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന പ്ലാറ്റ്ഫോമാണ് ഗൂഗിൾ പേ. കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റ്, വെർച്വൽ കാർഡ്, സെൽഫ് ട്രാൻസ്ഫർ തുടങ്ങിയ നിരവധി ഫീച്ചറുകളാണ് ആപ്പ് പ്രദാനം ചെയ്യുന്നത്. ഗൂഗിൾ പേയിലെ ഇത്തരം ഫീച്ചറുകൾ പഠിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു ഗൈഡ് ഇതാ.

എങ്ങനെയാണ് ഗൂഗിൾ പേ അക്കൗണ്ട് സൃഷ്ടിക്കുന്നതും ബാങ്ക് അക്കൗണ്ട് ചേർക്കുന്നതും?

ഗൂഗിൾ പേയിൽ ഒരു പുതിയ അക്കൗണ്ട് സൃഷ്‌ടിക്കുന്നതിന്, നിങ്ങൾക്ക് ഒരു മൊബൈൽ നമ്പറും, ഈ നമ്പറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഒരു ബാങ്ക് അക്കൗണ്ടും ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡും ആവശ്യമാണ്. 

  1. ഫേണിൽ ഗൂഗിൾ പേ ഡൗൺലോഡ് ചെയ്ത് അപ്പ് തുറക്കുക.
  2. തുറന്ന് വരുന്ന സ്ക്രീനിൽ, ഭാഷ തിരഞ്ഞെടുത്ത് നിങ്ങളുടെ ഫോൺ നമ്പർ നൽകുക.
  3. “Continue” ടാപ്പു ചെയ്ത്, ഗൂഗിൾ അക്കൗണ്ടുമായി ബന്ധിപ്പിക്കുക.
  4. ലഭിക്കുന്ന ‘ഒടിപി’ നൽകി, ഗൂഗിൾ പേ ഹോം പേജിലേക്ക് പ്രവേശിക്കാം.

    ഗൂഗിൾ പേ അക്കൗണ്ട് എങ്ങനെ സൃഷ്ടിക്കാം

  5. “Add bank account” എന്ന ഓപ്ഷനിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുത്ത് “Continue” ക്ലിക്ക് ചയ്യുക.
  6. ഇപ്പോൾ, ഗൂഗിൾ പേ നിങ്ങളുടെ ഫോൺ നമ്പറുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് സ്വയം കണ്ടെത്തി ഒരു എസ്എംഎസ് അയയ്ക്കുന്നു.
  7. പരിശോധിച്ചുറപ്പിച്ചുകഴിഞ്ഞാൽ, “Enter UPI PIN” ടാപ്പുചെയ്‌ത്, നിങ്ങൾ മറക്കാത്ത സുരക്ഷിതമായ പിൻ നമ്പർ ക്രമീകരിക്കുക.

    ശ്രദ്ധിക്കുക: ഇടപാട് നടത്തുന്നതിന് മുമ്പ് ഓരോ തവണയും നിങ്ങളുടെ യുപിഐ പിൻ ആവശ്യമായി വരുന്നു. അതിനാൽ മറ്റാരുമായും ഈ നമ്പർ പങ്കിടാൻ പാടില്ല.

ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ എങ്ങനെ ഗൂഗിൾ പേയിൽ ചേർക്കാം?

  1. ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ചേർക്കുന്നതിനായി, ആപ്പ് തുറന്ന് സ്ക്രീനിൻ്റെ മുകളിൽ വലതുഭാഗത്തുള്ള നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്യുക.
  2. താഴേക്ക് സ്ക്രോൾ ചെയ്‌ത് “Pay with Credit or Debit Cards” ഓപ്‌ഷനിൽ ക്ലിക്കുചെയ്യുക.
  3. ഇപ്പോൾ, “Add card” ബട്ടൺ അമർത്തി നിങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്ന കാർഡ് ദൃശ്യമാകുന്ന ഫ്രെയിമിൽ ക്രമീകരിക്കുക.
  4. ഇവിടെ ദൃശ്യമാകുന്ന, “Enter details manually” ഓപ്ഷൻ തുറന്ന് ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക.
  5. ഈ ഘട്ടം പൂർത്തിയാക്കിയ ശേഷം, “Save” അമർത്തുന്നതോടെ നടപടികൾ പൂർത്തിയാകുന്നു.

ഗൂഗിൾ പേ ഉപയോഗിച്ച് എങ്ങനെ പണമയക്കാം?

ഗൂഗിൾ പേ ഉപയോഗിച്ച് പണമിടപാട് നടത്തുന്നത് ലഘുവായ നടപടിയാണ്. ഇതിനായി ഗൂഗിൾ പേ തുറന്ന് “Scan any QR code” ഓപ്ഷനിൽ ടാപ്പ് ചെയ്യുക. നിങ്ങൾ ഒരു QR കോഡ് സ്‌കാൻ ചെയ്‌തുകഴിഞ്ഞാൽ, പണമടയ്‌ക്കേണ്ട അക്കൗണ്ട് തിരഞ്ഞെടുത്ത ശേഷം, നിങ്ങൾ ക്രമീകരിച്ചിരിക്കുന്ന യുപിഐ പിൻ നൽകുക.

‘Pay contacts’, ‘Pay phone number’, ‘Pay UPI ID or number option’ എന്നിവയിൽ ടാപ്പ് ചെയ്‌ത് നിങ്ങളുടെ കോൺടാക്‌റ്റ് ലിസ്റ്റിലെ ഗൂഗിൾ പേയുള്ള വ്യക്തികൾക്കോ, ഒരു ഫോൺ നമ്പറിലേക്കോ യുപിഐ ഐഡിയിലേക്കോ നേരിട്ട് പണം അയക്കാം.

ഓരോ തവണയും ഒരു കോഡ് സ്കാൻ ചെയ്യുമ്പോഴോ ആർക്കെങ്കിലും പണം അയയ്ക്കുമ്പോഴോ അവരുടെ യുപിഐ പിൻ നൽകാതെ തന്നെ പേയ്‌മെൻ്റുകൾ നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന ‘യുപിഐ ലൈറ്റ്‘ എന്ന പുതിയ ഓപ്ഷനും ഇന്ത്യൻ സർക്കാർ അവതരിപ്പിച്ചു.

എന്നിരുന്നാലും, വഞ്ചനയും തട്ടിപ്പുകളും ചെറുക്കുന്നതിന്, നിങ്ങൾക്ക് ഓരോ ഇടപാടിനും 500 രൂപ വരെ മാത്രമേ ഇടപാട് നടത്താനാകൂ. കൂടാതെ 2,000 രൂപ മാത്രമാണ് ഈ ഫീച്ചറിൽ ചേർക്കാനുമാകൂ. അതോടൊപ്പം ഒരു ദിവസം ചിലവഴിക്കാനാകുന്ന തുക 4,000 രൂപയായും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം ഒന്നിലധികം ഇടപാടുകൾ നടത്തുന്ന ആളുകൾക്ക് യുപിഐ ലൈറ്റ് ഉപയോഗപ്രദമാണ്, കൂടാതെ ഓരോ തവണയും അവരുടെ യുപിഐ പിൻ ടൈപ്പ് ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകളും ഇതിലൂടെ ഒഴിവാകുന്നു.

Check out More Technology News Here 

Exit mobile version