ബ്ലൂടൂത്ത് സ്പീക്കർ വളർത്തു മൃഗങ്ങൾക്ക് അപകടം; സൃഷ്ടിക്കുന്നത് ഗുരുതര പ്രശ്നങ്ങൾ

ബ്ലൂടൂത്ത്-സ്പീക്കർ-വളർത്തു-മൃഗങ്ങൾക്ക്-അപകടം;-സൃഷ്ടിക്കുന്നത്-ഗുരുതര-പ്രശ്നങ്ങൾ

ബ്ലൂടൂത്ത് സ്പീക്കറുകളുടെ ഉപയോഗം കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ രീതിയിൽ പ്രചാരം നേടിയിട്ടുണ്ട്. എളുപ്പം ഉപയോഗിക്കാവുന്നതും സൗകര്യപ്രദമായ രൂപകൽപ്പനയും തന്നെയാണ് ഇവയിലേക്കുള്ള പ്രീതി ഉയരാൻ കാരണവും. എന്നാൽ ബ്ലൂടൂത്ത് സ്പീക്കറുകൾ ഉപയോഗിക്കുന്നത് വളർത്തു മൃഗങ്ങളുടെ ക്ഷേമത്തെയും ആരോഗ്യത്തെയും ദോഷകരമായി സ്വാധീനിക്കും എന്നാണ് ‘ജെനോഡി’ൻ്റെ സമീപകാല പഠനം സൂചിപ്പിക്കുന്നത്.

മനുഷ്യരും വളർത്തുമൃഗങ്ങളും (പൂച്ചകളും നായകളും) വ്യത്യസ്ത റേഞ്ചിലാണ് ഓഡിയോ ഫ്രീക്വൻസികൾ കേൾക്കുന്നത്. 20 Hz മുതൽ 20 kHz വരെയുള്ള ഓഡിയോ ഫ്രീക്വൻസികൾ നമുക്ക് കേൾക്കാമെങ്കിലും, വളർത്തുമൃഗങ്ങൾക്ക്, പ്രത്യേകിച്ച് പൂച്ചകൾക്ക് 65 kHz വരെ കേൾക്കാൻ കഴിയും. അതേസമയം നായകൾക്ക് 45 kHz വരെയും കേൾക്കാനാകും. ഇതിനർത്ഥം, വളർത്തുമൃഗങ്ങൾക്ക് മനുഷ്യർക്ക് കേൾക്കാൻ കഴിയാത്ത ശബ്ദങ്ങളും കേൾക്കാനാകും എന്നാണ്.

ഒരു ബ്ലൂടൂത്ത് സ്പീക്കർ 23,000Hz-ലധികം ഉയർന്ന ഫ്രിക്വൻസിയുലുള്ള ഒരു പാസീവ് ‌ടോൺ പുറപ്പെടുവിക്കുന്നു. ഇത് മനുഷ്യർക്ക് കേൾക്കാൻ സാധിക്കില്ലെങ്കിലും പൂച്ചകൾക്കും നായകൾക്കും കേൾക്കാം. ഈ പാസീവ് ടോൺ, വളർത്തു മൃഗങ്ങളിൽ ഉത്‌കണ്‌ഠയ്‌ക്ക് കാരണമാകുകയും, ഉറക്ക രീതിയെ തടസപ്പെടുത്തുകയും, കേൾവി തകരാറിലാക്കുകയും ചെയ്യുന്നു.

ഉയർന്ന ഫ്രീക്വൻസിയിലുള്ള ശബ്ദങ്ങളുമായി തുടർച്ചയായി സമ്പർക്കം പുലർത്തുന്നത് വളർത്തുമൃഗങ്ങളുടെ പെരുമാറ്റത്തിലും ആരോഗ്യത്തിലും പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. ഇത്, അസ്വസ്ഥത മുതൽ ഉത്കണ്ഠ, ആക്രമണം, കേൾവിക്കുറവ് എന്നിവ പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങൾ കാരണമാകാം.

വളർത്തു മൃഗങ്ങളുടെ സമീപത്ത് നിന്ന് സ്പീക്കറുകൾ മാറ്റി സ്ഥാപിക്കുക, ബ്ലൂടൂത്ത് സ്പീക്കറുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക, ഉപയോഗിക്കാത്ത സമയം പൂർണ്ണമായി ഓഫാക്കുക തുടങ്ങിയ രീതികളിലൂടെ ഈ പ്രശ്നങ്ങൾ ലഘൂകരിക്കാം. കൂടാതെ, സാധ്യമെങ്കിൽ ബ്ലൂടൂത്ത് സ്പീക്കറിൻ്റെ ഫ്രീക്വൻസി ക്രമീകരിക്കുകയും, വളർത്തു മൃഗങ്ങളെ ആകറ്റി നിർത്താൻ മേൽപ്പറഞ്ഞ ലക്ഷണങ്ങൾ പ്രകടമാണോ എന്നും പരിശോധിക്കുക.

Exit mobile version