വാട്സ്ആപ്പ് ഇനി ഈ ഫോണുകളിൽ കിട്ടില്ല, ലിസ്റ്റ് ഇതാ
ആപ്പിൾ ഐഫോൺ 6, ഐഫോൺ എസ്ഇ തുടങ്ങിയ ചില ജനപ്രിയ സ്‌മാർട്ഫോണുകളും വാട്സ്ആപ്പ് നഷ്ടമാകുന്ന പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്
പഴയ സ്മാർട്ഫോണുകളിൽ ഇനി വാട്സ്ആപ്പ് ലഭ്യമാകില്ലെന്ന് റിപ്പോർട്ട്. വാട്സ്ആപ്പിന്റെ പുതിയ ഫീച്ചറുകൾ സപ്പോർട്ട് ചെയ്യാത്ത ആപ്പിൾ, ഹുവായ്, ലെനോവോ, എൽജി, മോട്ടറോള, സാംസങ് തുടങ്ങി 35-ലധികം സ്മാർട്ഫോണുകളിൽ വാട്സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതും പ്രവർത്തിക്കുന്നതും നിർത്തുമെന്ന് കാനൽടെക്കിന്റെ റിപ്പോർട്ടിൽ പറയുന്നു. പഴയ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഇനി വാട്സ്ആപ്പ് ലഭ്യമാകണമെങ്കിൽ പുതിയ ഡിവൈസിലേക്ക് മാറേണ്ടി വരും.
ഹവായ്, എൽജി തുടങ്ങിയ ബ്രാൻഡുകൾ ഇന്ത്യയിൽ ഫോണുകൾ വിൽക്കുന്നത് നിർത്തലാക്കിയിട്ടുണ്ട്. പക്ഷേ, പലരും ഇപ്പോഴും ഈ ബ്രാൻഡുകളുടെ ഫോണുകൾ ഉപയോഗിക്കുന്നുണ്ട്. ഭാവിയിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ ഇവർ പുതിയ സ്മാർട്ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യണം. വാട്സ്ആപ്പിനു മാത്രമല്ല, മറ്റു നിരവധി ആപ്പുകൾക്കും ഈ പോളിസി ബാധകമാണ്.
ആപ്പിൾ ഐഫോൺ 6, ഐഫോൺ എസ്ഇ തുടങ്ങിയ ചില ജനപ്രിയ സ്‌മാർട്ഫോണുകളും വാട്സ്ആപ്പ് നഷ്ടമാകുന്ന പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. അതുപോലെ, ജനപ്രിയ സാംസങ് ഫോണുകളായ ഗ്യാലക്സി നോട്ട് 3, ഗ്യാലക്സി എസ് 3 മിനി, ഗ്യാലക്സി എസ് 4 മിനി ഉപയോക്താക്കളും വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ മോഡലുകളിലേക്ക് മാറേണ്ടതായി വരും.
പുറത്തുവന്ന റിപ്പോർട്ടിൽ ജനപ്രിയ സ്‌മാർട്ഫോണുകൾ മാത്രമാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതെങ്കിലും ആൻഡ്രോയിഡ് 4 അല്ലെങ്കിൽ പഴയ വെർഷനുകളിൽ പ്രവർത്തിക്കുന്ന കൂടുതൽ ബജറ്റ് ആൻഡ്രോയിഡ് ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തനം നിർത്തിയേക്കും.
വാട്സ്ആപ്പ് ഉടൻ നഷ്ടമാകുന്ന ഫോണുകൾ
Brand | Models |
Samsung | Galaxy Ace Plus, Galaxy Core, Galaxy Express 2, Galaxy Grand, Galaxy Note 3, Galaxy S3 Mini, Galaxy S4 Active, Galaxy S4 Mini, Galaxy S4 Zoom |
Motorola | Moto G, Moto X |
Apple | iPhone 5, iPhone 6, iPhone 6S, iPhone 6S Plus, iPhone SE |
Huawei | Ascend P6 S, Ascend G525, Huawei C199, Huawei GX1s, Huawei Y625 |
Lenovo | Lenovo 46600, Lenovo A858T, Lenovo P70, Lenovo S890 |
Sony | Xperia Z1, Xperia E3 |
LG | Optimus 4X HD, Optimus G, Optimus G Pro, Optimus L7 |
മുകളിലെ ലിസ്റ്റിലുള്ള ഫോണാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ വാട്സ്ആപ്പ് പ്രവർത്തനരഹിതമാകുന്നതിന് മുമ്പ് അപ്‌ഗ്രേഡ് ചെയ്യുക. വാട്സ്ആപ്പ് പ്രവർത്തനരഹിതമായാൽ പഴയ ഡിവൈസിൽ നിന്ന് പുതിയതിലേക്ക് ഡാറ്റ ട്രാൻസ്ഫർ ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കും. ഡാറ്റ ട്രാൻസ്ഫർ സുഗമമാക്കുന്നതിന് ചാറ്റുകൾ ഗൂഗിൾ ഡിവൈസിൽ ബാക്ക് അപ് ചെയ്യുക.