ജിയോ താരിഫ് വർധന; പുതിയ പ്ലാനുകൾ അറിയാം

ജിയോ-താരിഫ്-വർധന;-പുതിയ-പ്ലാനുകൾ-അറിയാം

ജിയോ താരിഫ് വർധന; പുതിയ പ്ലാനുകൾ അറിയാം

ജിയോ താരിഫ് വർധന; പുതിയ പ്ലാനുകൾ അറിയാം

12 മുതൽ 27 ശതമാനം വരെയാണ് വിവിധ പ്ലാനുകളിലായി വില വർധിക്കുന്നത്

author-image

ഫയൽ ഫൊട്ടോ

ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്റർമാരായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (Vi) എന്നിവ ഈ മാസം മുതൽ താരിഫ് വർധിപ്പിക്കുമെന്ന് ഉപയോക്താക്കളെ അറിയിച്ചിട്ടുണ്ട്. ജൂലൈ 3 മുതലാണ് റിലയൻസ് ജിയോയുടെ വർധിപ്പിച്ച താരിഫ് പ്രാപല്യത്തിൽ വരുന്നത്. വിവിധ പ്ലാനുകളിലായി 12-27 ശതമാനം വരെയാണ് വില വർധന.

കമ്പനികളുടെ 5 ജി സേവനങ്ങളിലൂടെ ധനസമ്പാദനം നടത്തുന്നതിനും ഈ മേഖലയുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള വഴിയായാണ് നിരക്ക് വർദ്ധനവിനെ അവർ നോക്കിക്കാണുന്നത്. അൺലിമിറ്റഡ് 5 ജി ഡാറ്റയ്ക്കുള്ള പരിധി 1.5 ജിബി/ദിവസ പ്ലാനുകളിൽ നിന്ന് 2 ജിബി/ദിവസ പ്ലാനുകളായി വർദ്ധിപ്പിച്ചിട്ടുണ്ട്. മുമ്പ്, 239 രൂപ മുതൽ ആരംഭിക്കുന്ന അൺലിമിറ്റഡ് 5ജി പ്ലാനുകൾക്ക് ഇനി മുതൽ, 349 രൂപയെങ്കിലും നൽകേണ്ടി വരും.

റിലയൻസ് ജിയോ പരിഷ്കരിച്ച പ്രീപെയ്ഡ് പ്ലാനുകൾ

മുൻമ്പ് 28 ദിവസത്തേക്ക് 2 ജിബി ഡാറ്റയ്ക്ക് 155 രൂപ നൽകിയിരുന്ന എൻട്രി ലെവൽ പ്രതിമാസ പ്ലാൻ ഇനിമുതൽ 189 രൂപയാക്കാകും ലഭ്യമാകുക. 1 ജിബി പ്ലാൻ 209 രൂപയിൽ നിന്ന് 249 രൂപയാകും. പ്രതിദിനം 1.5 ജിബി പ്ലാൻ, 239 രൂപയിൽ നിന്ന് 299 രൂപയാകും.

നിലവിലെ പ്ലാൻ കാലാവധി, ഡാറ്റ പുതിയ പ്ലാൻ, വില (ജൂലൈ 3, 2024 മുതൽ) വില വർദ്ധനവ്
155 രൂപ 28 ദിവസം, 2 ജിബി 189 രൂപ 34 രൂപ
209 രൂപ 28 ദിവസം, 1GB/ദിവസം 249 രൂപ 40 രൂപ
239 രൂപ 28 ദിവസം, 1.5GB/ദിവസം 299 രൂപ 60 രൂപ
299 രൂപ 28 ദിവസം, 2GB/ദിവസം 349 രൂപ 50 രൂപ
349 രൂപ 28 ദിവസം, 2.5GB/ദിവസം 399 രൂപ 50 രൂപ
399 രൂപ 28 ദിവസം, 3GB/ദിവസം 449 രൂപ 50 രൂപ
479 രൂപ 56 ദിവസം, 1.5GB/ദിവസം 579 രൂപ 100 രൂപ
533 രൂപ 56 ദിവസം, 2GB/ദിവസം 629 രൂപ 96 രൂപ
395 രൂപ 84 ദിവസം, 6 ജിബി 479 രൂപ 84 രൂപ
666 രൂപ 84 ദിവസം, 1.5GB/ദിവസം 799 രൂപ 133 രൂപ
719 രൂപ 84 ദിവസം, 2GB/ദിവസം 859 രൂപ 140 രൂപ
999 രൂപ 84 ദിവസം, 3GB/ദിവസം 1,199 രൂപ 200 രൂപ
1,559 രൂപ 336 ദിവസം, 24 ജിബി 1,899 രൂപ 340 രൂപ
2,999 രൂപ 365 ദിവസം, 2.5GB/ദിവസം 3,599 രൂപ 600 രൂപ

 

Read More

Exit mobile version