സെമിയിൽ കാനഡയെ തോൽപ്പിച്ചു, കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീന

സെമിയിൽ-കാനഡയെ-തോൽപ്പിച്ചു,-കോപ്പ-അമേരിക്ക-ഫൈനലിൽ-അർജന്റീന

സെമിയിൽ കാനഡയെ തോൽപ്പിച്ചു, കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീന

സെമിയിൽ കാനഡയെ തോൽപ്പിച്ചു, കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീന

മത്സരത്തിന്റെ 23-ാം മിനിറ്റിൽ ജൂലിയൻ അൽവാരസാണ് അർജന്റീനയ്ക്കായി ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 51-ാം മിനിറ്റിൽ മെസിയും ഗോൾ വല ചലിപ്പിച്ചു

author-image

ജൂലിയൻ അൽവാരസും ലയണൽ മെസിയുമാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്

ന്യൂയോർക്ക്: കോപ്പ അമേരിക്ക ടൂർണമെന്റ് ഫൈനലിൽ അർജന്റീന. സെമിയിൽ കാനഡയെ തോൽപ്പിച്ചാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഫൈനലിലേക്ക് കടന്നത്. സെമിയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ ജയം. ജൂലിയൻ അൽവാരസും ലയണൽ മെസിയുമാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. 

മത്സരത്തിന്റെ 23-ാം മിനിറ്റിൽ ജൂലിയൻ അൽവാരസാണ് അർജന്റീനയ്ക്കായി ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 51-ാം മിനിറ്റിൽ മെസിയും ഗോൾ വല ചലിപ്പിച്ചു. ഈ ടൂർണമെന്റിലെ മെസിയുടെ ആദ്യ ഗോളാണിത്. സെമിയിലെ മത്സരത്തിലുടനീളം മെസിയുടെ മികച്ച മുന്നേറ്റങ്ങളാണ് ഫുട്ബോൾ ആരാധകർക്ക് കാണാനായത്. ടൂര്‍ണമെന്റില്‍ അല്‍വാരസിന്റെ രണ്ടാം ഗോളായിരുന്നു ഇത്. ആദ്യ ഗോൾ നേടിയതും കാനഡയ്‌ക്കെതിരെയായിരുന്നു.

GOOOOOOOOOLLLLLLLLLL MEEEEEEEEEEEEEEEESSSI pic.twitter.com/O1PN3fl1oi

— messi depre (@leomessidepre) July 10, 2024

കൊളംബിയ-യുറഗ്വായ് രണ്ടാം സെമി ഫൈനല്‍ വിജയികളെയാണ് ഫൈനലില്‍ അർജന്റീന നേരിടുക. വ്യാഴാഴ്ച പുലര്‍ച്ചെയാണ് രണ്ടാം സെമി ഫൈനൽ മത്സരം നടക്കുക. 

Read More

Subscribe to our Newsletter! Be the first to get exclusive offers and the latest news

Exit mobile version