ഖത്തർ സംസ്കൃതി മൽഖ റൂഹി ചികിത്സാസഹായധനം കൈമാറി

ഖത്തർ-സംസ്കൃതി-മൽഖ-റൂഹി-ചികിത്സാസഹായധനം-കൈമാറി

ഖത്തർ സംസ്കൃതി മൽഖ റൂഹി ചികിത്സാസഹായധനം കൈമാറി

ദോഹ > മൽഖ റൂഹിയുടെ ചികിത്സയ്ക്കായി ഖത്തർ സംസ്കൃതി സഹായം കെമാറി. ഖത്തർ ചാരിറ്റിയുമായി ചേർന്ന് സംസ്‌കൃതി ഖത്തറിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന ധനശേഖരണത്തിന്റെ ഭാഗമായി നടന്ന ആർട്ട് എക്സിബിഷൻ വഴി ലഭിച്ച തുക ഖത്തർ ചാരിറ്റി അധികൃതർക്ക് കൈമാറി.

ഖത്തർ ചാരിറ്റിയുടെ ഹിലാൽ ഓഫിസിൽ നടന്ന ചടങ്ങിൽ സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീർ, ജനറൽ സെക്രട്ടറി ഷംസീർ അരികുളം ട്രഷറർ അപ്പു കവിണിശേരിൽ എന്നിവരിൽ നിന്നും 20793 റിയാൽ ഖത്തർ ചാരിറ്റി കളക്ഷൻ ഓഫിസർ മുഹമ്മദ് അൽ ഗാലി ഏറ്റു വാങ്ങി. കേരള പ്രവാസി ക്ഷേമബോർഡ് ഡയറക്ടർ ഇ എം സുധീർ, സംസ്‌കൃതി വൈസ് പ്രസിഡന്റ് സുനീതി സുനിൽ, കേന്ദ്രകമ്മറ്റി അംഗങ്ങൾ എ സുനിൽ, പ്രതിഭ രതീഷ് അബുഹമൂർ യുണിറ്റ്‌ ഭാരവാഹികൾ വി കെ രാജു, രതീഷ്‌ കുമാർ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version