വെൻ ബിസ്‌കോൺ ആഗസ്ത്‌ 9ന്

വെൻ-ബിസ്‌കോൺ-ആഗസ്ത്‌-9ന്

വെൻ ബിസ്‌കോൺ ആഗസ്ത്‌ 9ന്

കൊച്ചി > സ്ത്രീസംരംഭക കൂട്ടായ്മയായ വിമെൻ എൻട്രപ്രണേഴ്സ് നെറ്റ്‌വർക് ഫൗണ്ടേഷൻ (വെൻ) സംഘടിപ്പിക്കുന്ന സ്ത്രീസംരംഭക സംഗമം -“വെൻ ബിസ്‌കോൺ’ -ആഗസ്ത്‌ ഒമ്പതിന് കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടക്കും. നടിയും സംരംഭകയുമായ പേളി മാണി ആമുഖപ്രസംഗം നടത്തും. വിവിധ വ്യവസായങ്ങളിൽനിന്നായി 700 പ്രതിനിധികൾ, ചിന്തകർ, നയരൂപീകരണ വിദഗ്ധർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു. പുരുഷന്മാർക്കും വിദ്യാർഥികൾക്കും പങ്കെടുക്കാം. വിവരങ്ങൾക്കും രജിസ്‌ട്രേഷനും: https://www.wenindia.org/wen-bizcon.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version