ജിദ്ദ നവോദയ ഗസൽ സന്ധ്യ; അലോഷി ആദമിനെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു

ജിദ്ദ-നവോദയ-ഗസൽ-സന്ധ്യ;-അലോഷി-ആദമിനെ-എയര്‍പോര്‍ട്ടില്‍-സ്വീകരിച്ചു

ജിദ്ദ നവോദയ ഗസൽ സന്ധ്യ; അലോഷി ആദമിനെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു

ജിദ്ദ > ജിദ്ദ നവോദയ കലാവേദി സംഘടിപ്പിക്കുന്ന ഗസല്‍ സന്ധ്യയില്‍ പങ്കെടുക്കാന്‍ അലോഷി ആദം ജിദ്ദയിലെത്തി. ജിദ്ദ നവോദയ ജനറല്‍സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, രക്ഷാധികാരി സമിതി അംഗം അബ്ദുള്ള മുല്ലപ്പള്ളി, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ മുജീബ് പൂന്താനം, കേന്ദ്ര കമ്മറ്റി അംഗങ്ങളായ അമീന്‍, നൗഷാദ് തുടങ്ങിയവര്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ അലോഷി ആദമിനെ സ്വീകരിച്ചു.

മാര്‍ച്ച്‌  മാസം മുതല്‍ ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന ജിദ്ദ നവോദയയുടെ മുപ്പത്തിയഞ്ചാം വാര്‍ഷീകാഘോഷം “നവോദയോത്സവ് 2024” ന്റെ ഭാഗമായാണ് ജിദ്ദ നവോദയ കലാവേദി കേരളത്തിലെ ഗസല്‍ ഗായകന്‍ അലോഷി ആദമിനെ പങ്കെടുപ്പിച്ചുകൊണ്ട്  ഗസല്‍ സന്ധ്യ സംഘടിപ്പിക്കുന്നത്. 2024 ജൂലൈ 19ന് വൈകിട്ട് 7ന് അല്‍ റിഹാബില്‍ ഉള്ള ലയാലി നൂര്‍ ഓഡിറ്റോറിയത്തില്‍ ഗസല്‍ സന്ധ്യ നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version