വിൻഡോഡ് കമ്പ്യൂട്ടറുകൾ നിശ്ചലം; വിമാന സർവീസുകൾ ഉൾപ്പെടെ പ്രതിസന്ധിയിൽ

വിൻഡോഡ്-കമ്പ്യൂട്ടറുകൾ-നിശ്ചലം;-വിമാന-സർവീസുകൾ-ഉൾപ്പെടെ-പ്രതിസന്ധിയിൽ

വിൻഡോഡ് കമ്പ്യൂട്ടറുകൾ നിശ്ചലം; വിമാന സർവീസുകൾ ഉൾപ്പെടെ പ്രതിസന്ധിയിൽ

വിൻഡോഡ് കമ്പ്യൂട്ടറുകൾ നിശ്ചലം; വിമാന സർവീസുകൾ ഉൾപ്പെടെ പ്രതിസന്ധിയിൽ

‘വിൻഡോസ് 10’ൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളിലാണ് ലോകവ്യാപകമായി തകരാർ നേരിടുന്നത്

author-image

ചിത്രം: എക്സ്

വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ വ്യാപക തകരാർ. ഏറ്റവും പുതിയ ക്രൗഡ് സ്‌ട്രൈക്ക് അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തതോടെയാണ് വിന്‍ഡോസിന്റെ പ്രവർത്തനം തകരാറിലായിരിക്കുന്നത്. ‘വിൻഡോസ് 10’ൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളിലാണ് ലോകവ്യാപകമായി തകരാർ നേരിടുന്നത്. 

അപ്രതീക്ഷിതമായി ഉണ്ടായ തകരാർ വിവിധ രാജ്യങ്ങളിലെ എയർപോർട്ടുകൾ, കമ്പനികൾ, ബാങ്കുകൾ, സർക്കാർ ഓഫീസുകൾ എന്നിവയിലുടനീളം പ്രശ്നം സൃഷ്ടിച്ചു. ഉപയോക്താക്കൾ റിക്കവറി പേജിൽ കുടുങ്ങിയ ചിത്രങ്ങൾ സോഷ്യൽ മീഡിയിയൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Something super weird happening right now: just been called by several totally different media outlets in the last few minutes, all with Windows machines suddenly BSoD’ing (Blue Screen of Death). Anyone else seen this? Seems to be entering recovery mode: pic.twitter.com/DxdLyA9BLA

— Troy Hunt (@troyhunt) July 19, 2024

“It looks like Windows didn’t load correctly. If you’d like to restart and try again, choose Restart my PC below” എന്ന വാചകത്തോടെയാണ് സ്ക്രീനുകൾ നിശ്ചലമായിരിക്കുന്നത്. യുഎസ് കേന്ദ്രീകരിച്ചുള്ള സൈബര്‍ സുരക്ഷാ സ്ഥാപനമാണ് ക്രൗഡ് സ്‌ട്രൈക്ക്. സേവനത്തിന്റെ ഫാല്‍ക്കണ്‍ സെന്‍സര്‍ ഇന്‍സ്റ്റാള്‍ ചെയ്തതാണ് തകരാറിന് കാരണം.

യുഎസിലെ നിരവധി ബാങ്കിങ് സ്ഥാപനങ്ങൾക്കും, സൂപ്പർമാർക്കറ്റുകൾക്കും, മീഡിയ കമ്പനികൾക്കും ‘ബ്ലൂ സ്‌ക്രീൻ ഓഫ് ഡെത്ത് എറർ’ സന്ദേശങ്ങൾ ലഭിച്ചതായി റിപ്പോർട്ടുണ്ട്. നിരവധി ടിവി സ്റ്റുഡിയോകളിലും, റേഡിയോ സ്റ്റുഡിയോകളിലും പ്രശ്നം കണ്ടെത്തിയതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽ സ്‌പൈസ്‌ജെറ്റ്, ഇൻഡിഗോ, ആകാശ് എയർ തുടങ്ങിയ വിമാന കമ്പനികൾക്ക് ബുക്കിംഗ്, ചെക്ക്-ഇൻ, ഫ്ലൈറ്റ് അപ്‌ഡേറ്റ് എന്നിവയെ സാങ്കേതിക തകരാർ ബാധിച്ചിട്ടുണ്ടെന്നാണ് വിവരം.

Read More

Subscribe to our Newsletter! Be the first to get exclusive offers and the latest news

Exit mobile version