സ്വർണവിലയിൽ നേരിയ ഇടിവ്; പവന് കുറഞ്ഞത് 360 രൂപ

സ്വർണവിലയിൽ-നേരിയ-ഇടിവ്;-പവന്-കുറഞ്ഞത്-360-രൂപ

സ്വർണവിലയിൽ നേരിയ ഇടിവ്; പവന് കുറഞ്ഞത് 360 രൂപ

തിരുവനന്തപുരം > സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 360 രൂപയാണ് കുറഞ്ഞത്. 54, 520 രൂപയാണ് പവന്റെ ഇന്നത്തെ വില. പണിക്കൂലിയും ജിഎസ്ടിയുമടക്കം ഒരു പവൻ വാങ്ങാൻ 60,000 രൂപയോളം ചെലവാകും.

ഗ്രാമിന് 45 രൂപ കുറഞ്ഞ് 6815 ആയി. ഇന്നലെയും പവന്റെ വില 120 രൂപ കുറഞ്ഞിരുന്നു. രണ്ടു ദിവസം കൊണ്ട് 480 രൂപയാണ് കുറഞ്ഞത്. 24 കാരറ്റ് സ്വർണത്തിന് 59,480 രൂപയും 18 കാരറ്റിന് 44,608 രൂപയുമാണ് വില.

ആഗോള വിപണിയിലെ വിലയിടിവാണ് നിലവിൽ പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. ഡോളറിനെതിരേ രൂപ നേരിയ മുന്നേറ്റം കാഴ്ചവച്ചതും സ്വർണവില കുറച്ചു. ആഗോള വിപണിയിൽ സ്വർണം ഔൺസിന് 2,428.92 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഔൺസിന് 2,466.54 ഡോളറായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version