മോളി ഷാജി അന്തരിച്ചു

മോളി-ഷാജി-അന്തരിച്ചു

മോളി ഷാജി അന്തരിച്ചു

മസ്കത്ത് > സാമൂഹ്യ പ്രവർത്തകയും ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിന്റെ രൂപീകരണകാലം മുതലുള്ള സജീവ പ്രവർത്തകയുമായ മോളി ഷാജി അന്തരിച്ചു. ഒമാനിലെ സാമൂഹ്യ സേവന രംഗത്ത്  കാലങ്ങളായി പ്രവർത്തിക്കുന്ന വ്യക്തിയായിരുന്നു മോളി. ഒമാനിലെ ഇന്ത്യൻ സാമൂഹ്യ സേവന രംഗത്തും സാംസ്കാരിക മേഖലയിലും വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളിലും മോളി ഷാജി സജീവമായിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അസുഖബാധിതയായി നാട്ടിൽ ചികിത്സയിലായിരുന്നു.

പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ വിൽ‌സൺ ജോർജ്, ഒമാനിലെ സാമൂഹിക പ്രവർത്തകരായ സുനിൽ കുമാർ, സുധി പദ്മനാഭൻ, കേരള വിങ് കൺവീനർ സന്തോഷ് കുമാർ തുടങ്ങി നിരവധിപേർ മോളി ഷാജിയുടെ മരണത്തിൽ അനുശോചിച്ചു.

സാമൂഹ്യ പ്രവർത്തകനും മുൻ ലോക കേരള സഭാംഗവുമായ ഷാജി സെബാസ്റ്റ്യനാണ് ഭർത്താവ്. ജൂലി, ഷീജ എന്നിവർ  മക്കളാണ് .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version