റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

റോട്ടറി ക്ലബ് ട്രിവാഡ്രം റെസിഡൻസിയുടെ 2024 -25 വർഷത്തെ ഭാരവാഹി തിരഞ്ഞെടുപ്പും വിവിധ ക്ഷേമപദ്ധതികളുടെ ഉദ്‌ഘാടനവും തിരുവനന്തപുരം ഹോട്ടൽ കോർഡിയൽ സോപാനത്തിൽ വെച്ച് നടന്നു. ശ്രീ ശേഖർ പദ്മനാഭനെ പ്രസിഡന്റായും ശ്രീ കെ സി ചന്ദ്രശേഖരൻ നായരെ സെക്രട്ടറിയായും ശ്രീ ഗിരീഷ് കുമാറിനെ ട്രഷററായും തിരഞ്ഞെടുത്തു.സമ്മേളനം മേജർ ഡോണർ ഡോ.ടീന ആന്റണി ഉദ്‌ഘാടനം ചെയ്തു.

പ്രശസ്ത സിനിമ നടൻ ശ്രീ കൊല്ലം തുളസി മുഖ്യാതിഥിയായ ചടങ്ങിൽ റോട്ടറി സോണൽ അസി.ഗവർണർ ശ്രീ ഉത്തമ നായർ പങ്കെടുത്തു.നിർദ്ദനരായ കുടുംബങ്ങളുടെ ഭവന പുനർനിർമ്മാണ പദ്ധതിയായഉയരെയോടനുബദ്ധിച്ച് നടത്തുന്ന ഗവ.ആയുർവേദ കോളേജിൽ എന്റർപ്രെണർഷിപ്പ് ഡവലപ്മെന്റ് സ്കൂൾ സ്റ്റാർട്ടപ്പ് പ്രോഗ്രാം,വൃക്ഷത്തൈ നടീൽ തുടങ്ങിയവയുടെ ഉദ്‌ഘാടനവും നടന്നു.

പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ശേഖർ പദ്മനാഭൻ ബിസിനസ്സ് കൂടാതെ റോട്ടറി പോലെ സാമൂഹിക പ്രതിബദ്ധതയുള്ള പ്രസ്ഥാനങ്ങളിൽ കഴിഞ്ഞ 15 വർഷമായി പ്രവർത്തിച്ചു വരുന്ന വ്യക്തിയാണ്.റോട്ടറി റെസിഡൻസിൽ വിവിധ സ്ഥാനങ്ങൾ വഹിച്ച ശേഷമാണ് ഇദ്ദേഹം റെസിഡൻസിയുടെ 2024-25 വർഷത്തെ പ്രസിഡന്റായി സ്ഥാനമേൽക്കുന്നത്.

വർഷത്തെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ കെ സി ചന്ദ്രശേഖരൻ നായർക്ക് ISO ഫിനാൻസ്,ക്വാളിറ്റി സ്റ്റാൻഡേർഡ് തുടങ്ങി വിവിധ മേഖലകളിൽ 40 വർഷത്തെ പ്രവൃത്തി പരിചയമുണ്ട്.ഇദ്ദേഹം തിരുവനന്തപുരം ടെക്നോപാർക്കിൻ്റെ സഹ സ്ഥാപകനും കേരള സ്റ്റാർട്ടപ് മിഷൻ്റെ സ്ഥാപക MD യും ആയിരുന്നു.കിറ്റ്‌കോ തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.തന്റെ പ്രവർത്തി മേഖലകളിലെ സംഭാവനകൾക്ക് നിരവധി പുരസ്കാരങ്ങളും ശ്രീ കെ സി ചന്ദ്രശേഖരൻ നായരെ തേടിയെത്തിയിട്ടുണ്ട്.

നാഷണൽ അവാർഡ് (ബെസ്റ്റ് ടെക്‌നോളജി ബിസിനസ്സ് ഇന്കുബേറ്റർ-2007),സ്റ്റേറ്റ് അവാർഡ് (ടി മാൻ ഓഫ് ദി ഇയർ-2008), നാഷണൽ അവാർഡ് (ബെസ്റ്റ് ചാപ്റ്റർ-NIPM ട്രിവാൻഡ്രം-2009) തുടങ്ങി നിരവധി അവാർഡുകൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഭാര്യശ്രീമതി K N ഓമന (സ്റ്റേറ്റ് പ്ലാനിങ് ബോർഡ് റിട്ട.ജോയിൻ ഡയറക്ടർ). ദമ്പതികൾക്കളുടെ രണ്ടു മക്കളും വിദേശത്താണ്.

Exit mobile version