മോസ്കിനുള്ളിൽ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; മതപുരോഹിതൻ അറസ്റ്റിൽ

മോസ്കിനുള്ളിൽ-വച്ച്-പ്രായപൂര്‍ത്തിയാകാത്ത-പെൺകുട്ടിയെ-ബലാത്സംഗം-ചെയ്തു;-മതപുരോഹിതൻ-അറസ്റ്റിൽ
ന്യൂഡൽഹി: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ 48 കാരനായ പുരോഹിതൻ അറസ്റ്റിൽ. വടക്കുകിഴക്കൻ ഡൽഹിയിലെ ഒരു മുസ്ലീം പള്ളിക്കുള്ളിൽ വച്ചാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ചയാണ് അറസ്റ്റുണ്ടായത്.Also Read : നേതൃത്വം ദുര്‍ബലമെന്ന പ്രതീതി, നേതൃമാറ്റം വേണം; അശോക് ചവാൻ റിപ്പോര്‍ട്ട് സമർപ്പിച്ചു

രാജസ്ഥാനിലെ ഭരത്പൂർ സ്വദേശിയായ പുരോഹിതനെ ഗാസിയാബാദിലെ ലോനി ജില്ലയിൽ നിന്ന് തിങ്കളാഴ്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്.

ഇന്ത്യൻ ശിക്ഷ നിയമത്തിലെ ബലാത്സംഗത്തിന്റെ സെക്ഷൻ 376 ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവയ്ക്കെതിരെയാണ് പ്രതികൾക്കെതിരെ കേസെടുത്തത്.

ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവമുണ്ടായത്. വെള്ളം എടുക്കാൻ പള്ളിയിൽ പോയതായിരുന്നു 12 വയസുകാരിയായ പെൺകുട്ടിയെന്ന് പോലീസ് പറഞ്ഞു.

വീട്ടിൽ തിരിച്ചെത്തിയ ശേഷം പെൺകുട്ടി മാതാപിതാക്കളോട് തനിക്ക് നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് വിവരിച്ചു. തുടര്‍ന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ഞായറാഴ്ച രാത്രി പോലീസിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. മതപുരോഹിതനെ ലൈംഗികമായി പീഡിപ്പിച്ചതായി അവർ ആരോപിച്ചു.

Also Read : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ഇ ശ്രീധരൻ? ‘മുഖം രക്ഷിക്കാൻ’ പുതിയ നടപടിയുമായി ബിജെപി

സംഭവത്തെ തുടർന്ന് പെൺകുട്ടിയെ കൗൺസിലിംഗ് ചെയ്ത് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയതായി പോലീസ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഈ വാര്‍ത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

“മലപ്പുറം താലൂക്കാശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ജനറല്‍ ആശുപത്രിയാക്കണം”

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : cleric arrested after allegedly attacking minor girl inside delhi mosque
Malayalam News from malayalam.samayam.com, TIL Network

Exit mobile version