വിദേശ രാജ്യങ്ങളിൽ പല കാരണത്താൽ നിരോധിച്ച പല ഉത്പന്നങ്ങളും ഇന്ത്യയിൽ നിർബാധം വാങ്ങാം. ഇതിൽ നാം ദിവസവും ഉപയോഗിക്കുന്ന പല ഉത്പന്നങ്ങളുമുണ്ട്. ചിലതിനെപ്പറ്റി അറിയുമ്പോൾ നിങ്ങൾ അത്ഭുതപ്പെടും, തീർച്ച.
Products banned abroad but available in India
ഹൈലൈറ്റ്:
- ചർമ്മത്തിന് ഹാനികരമായ സോപ്പ് ആയി കണക്കാക്കപ്പെടുന്നതിനാൽ അമേരിക്കയിൽ ലൈഫ് ബോയ് സോപ്പ് നിരോധിച്ചിട്ടുണ്ട്.
- ഫ്രാൻസിലും ഡെൻമാർക്കിലും എനർജി ഡ്രിങ്ക് ആയ റെഡ് ബുൾ നിരോധിച്ചിരിക്കുന്നു.
- യുഎസിൽ ആരോഗ്യത്തിന് അപകടകരമാണെന്ന് മനസ്സിലാക്കി കിൻഡർ ജോയ് നിരോധിച്ചിട്ടുണ്ട്
ജനസംഖ്യാ ഇന്ത്യയ്ക്ക് ഒരു തലവേദന ആണെങ്കിലും മറ്റൊരു തരത്തിൽ രാജ്യത്തിന് ഒരു അനുഗ്രഹം കൂടെയാണിത്. ഇന്ത്യയെ ലോകത്തിലെ തന്നെ വമ്പൻ വിപണിയാക്കി മാറ്റുന്നത് ജനസംഖ്യയാണ്. അതെ സമയം വികസിത രാജ്യങ്ങൾക്ക് സമാനമായി ഉത്പന്നങ്ങളുടെ ക്വാളിറ്റിയുടെ കാര്യത്തിൽ നാം അല്പം പുറകിലാണ്. അതുകൊണ്ട് തന്നെ വിദേശ രാജ്യങ്ങളിൽ പല കാരണത്താൽ നിരോധിച്ച പല ഉത്പന്നങ്ങളും ഇന്ത്യയിൽ നിർബാധം വാങ്ങാം. ഇതിൽ നാം ദിവസവും ഉപയോഗിക്കുന്ന പല ഉത്പന്നങ്ങളുമുണ്ട്. വിദേശ രാജ്യങ്ങളിൽ നിരോധിച്ചതും ഇന്ത്യയിൽ വിൽക്കുന്നതുമായി ചില ഉത്പന്നങ്ങൾ ഞങ്ങൾ ചുവടെ ചേർക്കുന്നു. ചിലതിനെപ്പറ്റി അറിയുമ്പോൾ നിങ്ങൾ അത്ഭുതപ്പെടും, തീർച്ച.
ലൈഫ് ബോയ് സോപ്പ് – ചർമ്മത്തിന് ഹാനികരമായ സോപ്പ് ആയി കണക്കാക്കപ്പെടുന്നതിനാൽ അമേരിക്കയിൽ ലൈഫ് ബോയ് സോപ്പ് നിരോധിച്ചിരിക്കുന്നു. എന്നാൽ ചില പ്രത്യേക മൃഗങ്ങളെ കുളിപ്പിക്കാൻ അവിടത്തുകാർ ഈ സോപ്പ് ഉപയോഗിക്കുന്നു. ഇന്ത്യയിൽ അതെ സമയം ഈ സോപ്പ് വളരെ ജനപ്രിയമാണ്.
റെഡ് ബുൾ – ഫ്രാൻസിലും ഡെൻമാർക്കിലും എനർജി ഡ്രിങ്ക് ആയ റെഡ് ബുൾ നിരോധിച്ചിരിക്കുന്നു. ലിത്വാനിയയിൽ, 18 വയസ്സിന് താഴെയുള്ളവർക്കും ഈ എനർജി ഡ്രിങ്കിന്റെ ഉപഭോഗം നിരോധിച്ചിരിക്കുന്നു. ഈ പാനീയം ഹൃദയാഘാതം, നിർജ്ജലീകരണം, രക്താതിമർദ്ദം, ഹൃദയാഘാതം എന്നിവയ്ക്ക് കാരണമാകുന്നതായി ഈ രാജ്യങ്ങളിലെ ആരോഗ്യ വകുപ്പുകൾ വിശ്വസിക്കുന്നു. എന്നാൽ ഇന്ത്യയിൽ നിങ്ങൾക്ക് ഈ പാനീയം എല്ലാ സൂപ്പർമാർക്കറ്റുകളുടയും റെഫ്രിജറേറ്ററിൽ കാണാം.
ഡിസ്പിരിൻ – തലവേദന ഉണ്ടാകുമ്പോൾ അതിൽ നിന്ന് ആശ്വാസം നേടാൻ നാം സ്ഥിരം കഴിക്കുന്ന ഒരു സാധാരണ ഗുളികയാണ് ഡിസ്പിരിൻ. എന്നാൽ അന്താരാഷ്ട്ര നിലവാരം പുലർത്തുന്നതിൽ പരാജയപ്പെട്ടതിന് അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ഇത് നിരോധിച്ചിരിക്കുന്നു.
എൻഡോസൾഫാൻ – ഹാനികരമായ ഡിഡിടി, എൻഡോസൾഫാൻ എന്നിങ്ങനെ 60ലധികം കീടനാശിനികൾ വിദേശത്ത് നിരോധിച്ചിരിക്കുന്നു. ഈ കീടനാശിനികൾ സസ്യങ്ങളിലൂടെ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയും മാരകമായ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഇക്കാരണത്താൽ അവ വിദേശത്ത് ഉപയോഗിക്കുന്നില്ല. എന്നാൽ ഇന്ത്യയിൽ ഇവ ധാരാളമായി വിൽക്കുന്നു.
പാസ്റ്റ്ചറൈസ് ചെയ്യാത്ത പാൽ – ഗുരുതരമായ പാർശ്വഫലങ്ങൾക്ക് കാരണമാകുന്ന അപകടകരമായ സൂക്ഷ്മാണുക്കളും അണുക്കളും അടങ്ങിയിരിക്കുന്നതിനാൽ യുഎസ്‌എയിലും കാനഡയിലും പാസ്ചറൈസ് ചെയ്യാത്ത പാൽ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. എന്നാൽ ഇന്ത്യൻ വിപണിയിൽ ഇത് സുലഭമാണ്.
ലോകത്തിലെ ഏറ്റവും വിലയുള്ള ബിരിയാണി, ബർഗർ, ഫ്രഞ്ച് ഫ്രൈസ് എവിടെ കിട്ടും?
ജെല്ലി മിട്ടായികൾ– അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഇവയുടെ വിൽപ്പന പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. കുട്ടികളിൽ ശ്വാസതടസ്സം ഉണ്ടാക്കുന്നു എന്ന പേരിൽ കേസുകൾ ഉള്ളതിനാൽ അവ കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് കരുതപ്പെടുന്നു.
എന്നാൽ ഇന്ത്യയിലെ കുട്ടികൾക്ക് ഇവ കടകളിൽ നിന്ന് എളുപ്പത്തിൽ വാങ്ങി കഴിക്കുവാൻ കഴിയും.
നിമുലിഡ് – അമേരിക്ക, ബ്രിട്ടൻ, കാനഡ, ഓസ്‌ട്രേലിയ എന്നിവയ്‌ക്ക് പുറമേ ഈ വേദനസംഹാരിയെ മറ്റ് പല രാജ്യങ്ങളിലും നിരോധിച്ചിരിക്കുന്നു, കാരണം ഇത് കരളിന് ദോഷകരമാണ്. ഇന്ത്യയിൽ ഇത് എളുപ്പത്തിൽ ലഭ്യമാണ്.
ഡി-കോൾഡ് ടോട്ടൽ – വൃക്കയ്ക്ക് ഹാനികരമാണെന്ന് വ്യക്തമായ ശേഷം ജലദോഷത്തിനുള്ള മരുന്നായ ഡി-കോൾഡ് ടോട്ടൽ പല രാജ്യങ്ങളിലും നിരോധിച്ചിരിക്കുന്നു. എന്നാൽ ഇന്ത്യയിൽ നിങ്ങൾ ഈ ഉൽപ്പന്നത്തിന്റെ ടിവി പരസ്യം സ്ഥിരമായി കാണുന്നുണ്ടാവും.
കോടീശ്വരന്മാർ പോലും കഴിക്കണോ എന്ന് രണ്ടാമതൊന്ന് ചിന്തിക്കുന്ന 5 വിഭവങ്ങൾ
ആൾട്ടോ 800 – മാരുതി സുസുക്കിയുടെ ആൾട്ടോ കാർ ഇന്ത്യയിലെ മധ്യവർഗ കുടുംബങ്ങളുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കുവാൻ വഹിച്ച പങ്ക് ചെറുതല്ല. അതെ സമയം ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ പരാജയപ്പെട്ടതിനാൽ പല രാജ്യങ്ങളിലും നാനോയെപ്പോലെ ആൾട്ടോയും
നിരോധിച്ചിരിക്കുന്നു.
കിന്റർ ജോയ് – യുഎസിൽ ഇത് കുട്ടികളുടെ ആരോഗ്യത്തിന് അപകടകരമാണെന്ന് മനസ്സിലാക്കി അതിന്റെ വിൽപ്പന അവിടെ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ഇത് കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. യുഎസിൽ നിങ്ങൾ ഇത് വാങ്ങിയാൽ നിയമവിരുദ്ധമായ കിൻഡർ എഗ്ഗിന് 2,500 ഡോളർ വരെ പിഴ ഈടാക്കാം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 10 everyday products banned abroad but used in india
Malayalam News from malayalam.samayam.com, TIL Network