പഴുക്കുന്നതനുസരിച്ച് ഓരോ ദിവസവും ഓരോ പഴം! ഇതാണ് കച്ചവടം

പഴുക്കുന്നതനുസരിച്ച്-ഓരോ-ദിവസവും-ഓരോ-പഴം!-ഇതാണ്-കച്ചവടം

| Samayam Malayalam | Updated: 26 Jul 2021, 06:31:00 PM

ഒരാഴ്ചയ്ക്ക് ഒന്നിച്ചു പഴം വാങ്ങുക എന്നുള്ളത് ഏറെക്കുറെ നടക്കാത്ത കാര്യമാണ്. പഴത്തിന്റെ പഴുപ്പ് ആഴ്ചയിലുടനീളം ഒരുപോലെയാവില്ല എന്നത് തന്നെ കാരണം. എന്നാൽ ഇതിനൊരു പോംവഴിയുമായെത്തിയിരിക്കുകയാണ് ഒരു സൂപ്പർമാർകറ്റ്.

One-A-Day Bananas

Twitter/ All Things Interesting

ഹൈലൈറ്റ്:

  • ദക്ഷിണ കൊറിയയിലെ സൂപ്പർമാർക്കാറ്റാണ് ‘ഒരു ദിവസത്തെ വാഴപ്പഴം’ പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്
  • ആദ്യ ദിവസം കഴിക്കേണ്ട പഴത്തിന് നല്ല മഞ്ഞ നിറമാണ്. തുടർന്നുള്ള ഓരോ ദിവസങ്ങൾക്കുള്ള പഴത്തിന് മഞ്ഞനിറം കുറവും പച്ചനിറം കൂടുതലും
  • ഓരോ ദിവസം കഴിയുംതോറും അതാത് ദിവസങ്ങളിലെ പഴത്തിന് കൃത്യം പഴുപ്പാവും എന്ന് ചുരുക്കം

ലോകത്ത് ഏറ്റവും അധികം ആൾക്കാർ ഭക്ഷിക്കുന്ന പഴമാണ് വാഴപ്പഴം. വില കുറവാണ് എന്നുള്ളതും ശരീത്തിൽ കൊഴുപ്പായി അടിഞ്ഞുകൂടില്ല എന്നുള്ളതുമാണ് പഴത്തിന്റെ സവിശേഷത. അതെ സമയം പഴം വാങ്ങുമ്പോൾ നാം നേരിടുന്ന ഒരു പ്രശ്നം പഴുപ്പാണ്. നല്ല പച്ച പഴം വാങ്ങിയാൽ പഴുക്കുന്നതുവരെ കാത്ത് നിൽക്കണം പഴുത്ത പഴം വാങ്ങിയാലോ ഉടനെ കാഴ്ചാവസാനിപ്പിക്കണം. ഇല്ലെങ്കിൽ ഒരു പക്ഷെ പെട്ടന്ന് പഴുപ്പ് കൂടി കഴിക്കാൻ പറ്റാതാവും. അതുകൊണ്ട് തന്നെ ഒരാഴ്ചയ്ക്ക് ഒന്നിച്ചു പഴം വാങ്ങുക എന്നുള്ളത് ഏറെക്കുറെ നടക്കാത്ത കാര്യമാണ്. എന്നാൽ ഇതിനൊരു പോംവഴിയുമായെത്തിയിരിക്കുകയാണ് ഒരു സൂപ്പർമാർകറ്റ്.

ഗ്ലാമറാണ് സാറേ ഇവന്റെ മെയിൻ! പേര് മൈലവ്
ദക്ഷിണ കൊറിയയിലെ സൂപ്പർമാർക്കാറ്റാണ് ഇതിനു പരിഹാരം കണ്ടെത്തിയിരിക്കുന്നത്. പഴുപ്പനുസരിച്ചാണ് 6 പഴങ്ങളുടെ പായ്ക്ക് ഈ സൂപ്പർമാർക്കറ്റിൽ ക്രമീകരിച്ചിരിക്കുന്നത്. ആദ്യ ദിവസം കഴിക്കേണ്ട പഴത്തിന് നല്ല മഞ്ഞ നിറമാണ്. അതായത് നല്ല പഴുത്ത പഴം. തുടർന്നുള്ള ഓരോ ദിവസങ്ങൾക്കുള്ള പഴത്തിന് മഞ്ഞനിറം കുറവും പച്ചനിറം കൂടുതലും (പഴുപ്പനുസരിച്ച്). ഓരോ ദിവസം കഴിയുംതോറും അതാത് ദിവസങ്ങളിലെ പഴത്തിന് കൃത്യം പഴുപ്പാവും എന്ന് ചുരുക്കം. എങ്ങനുണ്ട് മാർക്കറ്റിങ്?

മുത്തച്ഛൻ ചതിച്ചു! മകൻ യഥാർത്ഥത്തിൽ അമ്മാവനാണെന്ന് കണ്ടെത്തി യുവാവ്

ഓൾ തിങ്സ് ഇന്ററസ്റ്റിങ്‌ എന്ന് പേരുള്ള ട്വിറ്റർ പേജിലാണ് സൂപ്പർമാർക്കറ്റിലെ പഴത്തിന്റെ പാക്കേജ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. “ദക്ഷിണ കൊറിയയിൽ, ചില സ്റ്റോറുകൾ വാഴപ്പഴം വിവിധ പഴുത്ത ഘട്ടങ്ങളിൽ ഒരുമിച്ച് പാക്കേജുചെയ്യുന്നു, അതിനാൽ ഓരോന്നും ഓരോ ദിവസവും തവിട്ടുനിറമാകാതെ കഴിക്കാം. ഇതിനെ “ഒരു ദിവസത്തെ വാഴപ്പഴം” എന്നാണ് വിളിക്കുന്നത്”, പോസ്റ്റിനൊപ്പം കുറിച്ചു. ചിത്രം വൈറലാവാൻ അധികം താമസം ഒന്നും വേണ്ടി വന്നില്ല. 17,800 റിട്വീറ്റുകളും, 81,400ൽ അധികം ലൈക്കുകളും ഇതിനേക്കാൾ വാഴപ്പഴം പോസ്റ്റ് നേടിക്കഴിഞ്ഞു.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : bananas packed according to its ripeness in south korea supermarket
Malayalam News from malayalam.samayam.com, TIL Network

Exit mobile version