Ken Sunny | Samayam Malayalam | Updated: 28 Jul 2021, 04:28:00 PM
മൂന്ന് ഇഞ്ച് ഉയരമുള്ള പ്ലാസ്റ്റിക് കുപ്പിയും ഏകദേശം രണ്ടര അടി നീളമുള്ള ബാർബിക്യൂ സ്‌ക്യൂവറും പായ്ക്ക് ചെയ്ത് ആമസോൺ ഡെലിവറി ചെയ്തത് എന്തിലെന്നോ? രു ടിവി പായ്ക്ക് ചെയ്യുന്ന അത്രയും വലിപ്പമുള്ള ബോക്‌സിൽ.
Times Now
ഹൈലൈറ്റ്:
- ആൽൻവിക്കിൽ താമസിക്കുന്ന 55 കാരനായ മാർക്ക് റീഡിനാണ് വമ്പൻ പാക്കേജ് ഡെലിവറി കിട്ടിയത്.
- ബോക്സിന്റെ അടി വരെ തപ്പിയ ശേഷം വിറ്റാമിൻ ഗുളികയുടെ കുപ്പിയും സ്‌ക്യൂവറും കണ്ടെത്തിയത്.
- വലിയ കമ്പനികൾ ഇത്തരത്തിൽ പേപ്പർ പാഴാക്കാതെ ഒരു മാതൃക കാണിക്കണം എന്നാണ് മാർക്കിന്റെ അഭിപ്രായം.
ഇംഗ്ലണ്ടിലെ നോർത്തംബർലാൻഡിലെ ആൽൻവിക്കിൽ താമസിക്കുന്ന 55 കാരനായ മാർക്ക് റീഡ് അടുത്തിടെയാണ് ഒരു ചെറിയ കുപ്പി വിറ്റാമിൻ ഗുളികകളും ഇറച്ചി ഗ്രിൽ ചെയ്യാൻ സ്‌ക്യൂവറും ആമസോണിലൂടെ വാങ്ങിയത്. ദിവസങ്ങൾക്ക് ശേഷം ഒരു പാർസൽ വീട്ടിലെത്തി. പക്ഷെ പാഴ്സലിന്റെ വലിപ്പം കണ്ട് മാർക്ക് തെറ്റായ പാഴ്സലാണ് തനിക്ക് ലഭിച്ചത് എന്നാണ് ആദ്യം തെറ്റിദ്ധരിച്ചത്.
കാരണം ഒരു ടിവി പായ്ക്ക് ചെയ്യുന്ന അത്രയും വലിപ്പമുള്ള ബോക്‌സിലാണ് 815 രൂപ വിലയുള്ള 120 വിറ്റാമിൻ ഡി3 ഗുളികകളുടെ കുപ്പിയും, 768 രൂപ വിലയുള്ള നീളമുള്ള സ്‌ക്യൂവറും മാർക്കിന്റെ വീട്ടുപടിക്കലെത്തിയത്. മൂന്ന് ഇഞ്ച് ഉയരമുള്ള പ്ലാസ്റ്റിക് കുപ്പിയും ഏകദേശം രണ്ടര അടി നീളമുള്ള ബാർബിക്യൂ സ്‌ക്യൂവറും പായ്ക്ക് ചെയ്യാൻ ടിവി പായ്ക്ക് ചെയ്യുന്ന അത്രയും വലിപ്പമുള്ള ബോക്‌സ് ആവശ്യമില്ലല്ലോ. എന്നാൽ പായ്ക്കറ്റ് പൊളിച്ചപ്പോൾ മാർക്ക് ധാരാളം പേപ്പർ കൊണ്ട് പൊതിഞ്ഞ വിറ്റാമിൻ ഗുളികയുടെ കുപ്പിയും സ്‌ക്യൂവറും കണ്ടെത്തി.
“ഒടുവിൽ ഞാൻ ബോക്സിന്റെ അടി വരെ തപ്പിയ ശേഷം വിറ്റാമിൻ ഗുളികയുടെ കുപ്പിയും സ്‌ക്യൂവറും കണ്ടെത്തി. മാജിക്കുകാരുടെ കയ്യിൽ നിന്നും വരുന്ന അനന്തമായ തൂവാല പോയെയായിരുന്നു ബോക്‌സിനകത്തെ പായ്ക്കിങ്,” മാർക്ക് മാർക്ക് പറഞ്ഞതായി മിറർ റിപ്പോർട്ട് ചെയ്യുന്നു. “വളരെ ചെറിയ രണ്ട് ഇനങ്ങൾക്കായി അവർ ഇത്രയധികം പാക്കേജിംഗ് ഉപയോഗിക്കുമെന്ന് എനിക്ക് വിശ്വസിക്കാനായില്ല. ബോക്സിനും പേപ്പറിനും ഗുളികയുടെ കുപ്പിയേക്കാൾ ഭാരമുണ്ട്” മാർക്ക് കൂട്ടിച്ചേർത്തു.
“താരതമ്യേന ചെറുതും ഭാരം കുറഞ്ഞതുമായ രണ്ട് ഇനങ്ങൾക്കായി ഇത്രയേറെ കടലാസ് ബോക്‌സിൽ നിറക്കുന്നത് എന്തിന് എന്ന് എനിക്ക് തോന്നി. ഞാൻ ബോക്സും പേപ്പറും റീസൈക്കിൾ ചെയ്തു, പക്ഷേ അതിൽ വലിയ കാര്യമല്ല. ഈ വലിയ കമ്പനികൾ ഒരു മാതൃക കാണിക്കണം” മാർക്ക് തുടർന്നു. എളുപ്പത്തിൽ തുറക്കാവുന്നതും 100 ശതമാനം പുനരുപയോഗിക്കാവുന്നതുമായ റെഡി പാക്കേജിംഗ് ആണ് തങ്ങൾ ഉപയോഗിക്കുന്നത് എന്നാണ് ആമസോൺ വ്യക്തമാക്കുന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : amazon delivers bottle of vitamin tablets, skewers in giant tv tv-sized box
Malayalam News from malayalam.samayam.com, TIL Network