മൈനസ് 71 ഡിഗ്രി തണുപ്പ്! ഏറെ വിചിത്രമാണ് ഈ നഗരത്തിലെ ജീവിതം

മൈനസ്-71-ഡിഗ്രി-തണുപ്പ്!-ഏറെ-വിചിത്രമാണ്-ഈ-നഗരത്തിലെ-ജീവിതം

| Samayam Malayalam | Updated: 30 Jul 2021, 07:25:00 PM

റഷ്യയിലെ സഖാ റിപ്പബ്ലിക്ക് പ്രദേശത്തിന്റെ തലസ്ഥാന നഗരമാണ് യക്കൂട്സ്ക്. അസഹ്യമായ തണുപ്പാണിവിടെ. സ്വതന്ത്ര ഡോക്യുമെന്ററി ഫിലിം നിർമാതാവായ സെനെറ്റ് അടുത്തിടെ ഈ നഗരം സന്ദർശിച്ചു. ഈ നഗരത്തിൽ ജീവിക്കാൻ വളരെയേ ബുദ്ധിമുട്ടാണ്.

Yakutsk, Sakha Republic, Russia

Yakutsk, Sakha Republic, Russia

ഹൈലൈറ്റ്:

  • ‘ഡിസ്കവർ വിത്ത് സെനെറ്റ്’ എന്ന് പേരുള്ള യൂട്യൂബിൽ ചാനലിൽ സെനെറ്റ് യക്കൂട്സ്ക് നഗരത്തിൽ എങ്ങനെയാണ് ജനങ്ങൾ അധിവസിക്കുന്നത് എന്ന് വിവരിക്കുന്നുണ്ട്.
  • വാഹനവുമായി നഗരത്തിലേക്കിറങ്ങിയാൽ ഇവിടെ ആരും വണ്ടി ഓഫ് ചെയ്യില്ല.
  • ഫ്‌ളാറ്റുകളുടെ ജനാലകളിൽ മാംസം കവറിലാക്കി തൂക്കിയിട്ടിരിക്കുന്നത് കാണാം.

ഏതാണ് ലോകത്തിലെ ഏറ്റവും തണുപ്പുള്ള നഗരം? ഇൻറർനെറ്റിൽ ഒന്ന് സെർച്ച് ചെയ്താൽ ഉത്തരങ്ങൾ കൂടുതലും യക്കൂട്സ്ക് (Yakutsk) ആയിരിക്കും. റഷ്യയിലെ സഖാ റിപ്പബ്ലിക്ക് പ്രദേശത്തിന്റെ തലസ്ഥാന നഗരമാണ് യക്കൂട്സ്ക്. അസഹ്യമായ തണുപ്പാണിവിടെ. ലോകമെമ്പാടുമുള്ള സ്ഥലങ്ങളിൽ യൂട്യൂബർമാർ വ്ലോഗ്ഗിങ്ങിനെത്തുമ്പോൾ ഇവിടേക്ക് ആരും വരാത്തതും ഈ അസഹ്യമായ തണുപ്പ് മൂലമാണ്. തണുപ്പ് എന്ന് പറഞ്ഞാൽ ഊട്ടിയിലെയോ, കാശ്മീരിലെയോ തണുപ്പ് പോലെയല്ല ഇവിടെ. ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില മൈനസ് 71 ഡിഗ്രി സെൽഷ്യസ് ആണ്. സാധാരണ ഗതിയിൽ മൈനസ് 40 ഡിഗ്രിയ്ക്ക് മുകളിൽ തണുപ്പ് എപ്പോഴുമുണ്ട്.

സ്വതന്ത്ര ഡോക്യുമെന്ററി ഫിലിം നിർമാതാവായ സെനെറ്റ് അടുത്തിടെ ഈ നഗരം സന്ദർശിച്ചു. ‘ഡിസ്കവർ വിത്ത് സെനെറ്റ്’ എന്ന് പേരുള്ള യൂട്യൂബിൽ ചാനലിൽ സെനെറ്റ് യക്കൂട്സ്ക് നഗരത്തിൽ എങ്ങനെയാണ് ജനങ്ങൾ അധിവസിക്കുന്നത് എന്ന് വിവരിക്കുന്നുണ്ട്. എങ്ങനെ എന്ന് മനസ്സിലാക്കിയാൽ ഒരു പക്ഷെ നമ്മൾ മലയാളികൾ ‘കേരളത്തിൽ എന്തൊരു ചൂടാണ്’ എന്ന് പരിതപിക്കുന്നത് എന്നന്നേക്കുമായി നിർത്തിയേക്കും.

നിങ്ങൾക്ക് പറക്കുന്ന സവാള ഇഷ്ടമാണോ? എയറിൽ ‘പുഞ്ചിരി ഷെഫ്’ ബുറാക്‌
ഒരു സിനിമയിൽ മമ്മൂട്ടി കഥാപാത്രം പറയുന്നതുപോലെ ‘ഒരു പ്രത്യേക തരം ജീവിതം’ ആണ് ഇവിടത്തുകാർ നയിക്കുന്നത്. വാഹനവുമായി നഗരത്തിലേക്കിറങ്ങിയാൽ ഇവിടെ ആരും വണ്ടി ഓഫ് ചെയ്യില്ല. ഷോപ്പിങ്ങിന് പോകുമ്പോഴും വണ്ടി സ്റ്റാർട്ട് ചെയ്തിടും. ഇല്ലെങ്കിൽ തിരികെ വരുമ്പോൾ എൻജിൻ ഓയിൽ, ഇന്ധനം എന്നിവ തണുത്തുറഞ്ഞ് വാഹനം ഡ്രൈവ് ചെയ്യാൻ പറ്റില്ല. പലരും വീടുകളിൽ ചൂടാക്കാവുന്ന കാർ പോർച്ചിലാണ് വാഹനങ്ങൾ സൂക്ഷിക്കുന്നത്.

നഗരത്തിലെ പല ഫ്ളാറ്റുകളുടെയും ജനാലകളിൽ മാംസം കവറിലാക്കി തൂക്കിയിട്ടിരിക്കുന്നത് കാണാം. ഫ്രിഡ്ജിനെക്കാൾ തണുപ്പ് അന്തരീക്ഷത്തിനുള്ളപ്പോൾ മാംസം എന്തിനാണ് ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട കാര്യം. ഒരു കപ്പിൽ തിളച്ച വെള്ളം കൊണ്ടുവന്ന സെനറ്റ് അത് അന്തരീക്ഷത്തിലേക്ക് ഒഴിക്കുകയും തൽക്ഷണം മഞ്ഞായി മാറുന്നതും വിഡിയോയിലുണ്ട്.

യാത്രക്കിടെ കാർ കേടായാൽ ഉടൻ അതുപേക്ഷിച്ചു കിട്ടുന്ന വാഹനത്തിൽ രക്ഷപ്പെടുക എന്നതാണ് ഇവിടത്തെ രീതി. ഓൺ ചെയ്യാൻ പറ്റാതെ കേടായ കാറിൽ ഹീറ്റർ ഇല്ലാതെ 5 മിനുറ്റിൽ കൂടുതൽ ഇരുന്നാൽ ഒരുപക്ഷെ ആൾക്ക് ജീവഹാനി സംഭവിക്കും.

ഒരേ സമയം 3 പ്രണയത്തിൽ യുവാവ്! കയ്യോടെ പിടിച്ച യുവതികൾ ചെയ്തത്…
ഒരു പഴം മഞ്ഞിൽ ഇട്ട ശേഷം കുറച്ച് സമയത്തിന് ശേഷം സെനറ്റ് അതെടുക്കുമ്പോൾ കല്ല് പോലിരിക്കുന്നത് വിഡിയോയിൽ കാണിക്കുന്നുണ്ട്. പിന്നീട് ഒരു മരക്കഷണത്തിൽ ഒരു ആണി അടിച്ചു കേറ്റുന്നതും ഈ കല്ലുപോലെ തണുത്തുറഞ്ഞ പഴംകൊണ്ട്. അല്പം അല്ല, ഏറെ വിചിത്രമാണ് ഇവിടെ കാര്യങ്ങൾ. ജീവിതം ഒരു യുദ്ധവും.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : youtuber visits one of the world’s coldest city yakutsk; video will leave you stunned
Malayalam News from malayalam.samayam.com, TIL Network

Exit mobile version