വിവാഹച്ചടങ്ങിനിടെ വധു കുഴഞ്ഞുവീണ് മരിച്ചു; വധുവിന്‍റെ അനുജത്തിയെ വിവാഹം ചെയ്ത് യുവാവ്

വിവാഹച്ചടങ്ങിനിടെ-വധു-കുഴഞ്ഞുവീണ്-മരിച്ചു;-വധുവിന്‍റെ-അനുജത്തിയെ-വിവാഹം-ചെയ്ത്-യുവാവ്

Authored by

Samayam Malayalam | Updated: 31 May 2021, 08:11:00 PM

വധു വിവാഹ ചടങ്ങിനിടെ മരിച്ചതോടെ പെൺകുട്ടിയുടെ അനുജത്തിയെ വിവാഹം ചെയ്ത് വരൻ. ഉത്തര്‍പ്രദേശിലാണ് അസാധാരണമായ സംഭവങ്ങൾ നടന്നിരിക്കുന്നത്. വധുവിന്‍റെ അനുജത്തിയെയാണ് യുവാവ് വിവാഹം ചെയ്തത്

marriage

പ്രതീകാത്മക ചിത്രം. PHOTO: TOI

ഹൈലൈറ്റ്:

  • വിവാഹ ചടങ്ങിനിടെ വധു കുഴഞ്ഞുവീണ് മരിച്ചു
  • വധുവിന്‍റെ അനുജത്തിയെ വിവാഹം ചെയ്ത്
  • സംഭവം ഉത്തര്‍പ്രദേശിലെ ഇത്വയിൽ

കാൻപുർ: വിവാഹ ചടങ്ങിനിടെ വധു മരിച്ചപ്പോൾ വധുവിന്‍റെ സഹോദരിയെ വിവാഹം ചെയ്ത് യുവാവ്. ഉത്തര്‍പ്രദേശിലെ ഇത്വ ജില്ലയിലെ ബര്‍ത്താനയിലാണ് അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. യുവതി മരിച്ച് കിടക്കവെയാണ് മുൻ നിശ്ചയിച്ച സമയത്ത് തന്നെ യുവാവ് സഹോദരിയെ വിവാഹം ചെയ്തത്.

വിവാഹ ചടങ്ങുകൾ പൂർത്തിയായ ശേഷമാണ് സുരഭി എന്ന പെണ്‍കുട്ടിയുടെ മരണാനന്തര ചടങ്ങുകൾ നടത്തുന്നത്. സുരഭിയുടെയും മഞ്ജേഷ് കുമാർ എന്ന യുവാവിന്‍റെയും വിവാഹ ചടങ്ങുകൾക്കിടെയാണ് അസാധാരണമായ സംഭവങ്ങൾ നടക്കുന്നത്. വിവാഹത്തിനായി വരനും കുടുംബവും വ്യാഴാഴ്ച വധുവിന്‍റെ വീട്ടിൽ എത്തുകയായിരുന്നു. രാത്രിയോടെ തന്നെ ചടങ്ങുകൾ ആരംഭിക്കുകയും ചെയ്തു.

Also Read : കേരള കോൺഗ്രസ് എം മാറ്റത്തിന്‍റെ പാതയിൽ? സിപിഎം മാതൃകയിൽ കേഡർ സംവിധാനത്തിലേക്ക് മാറിയേക്കും

എന്നാൽ ചടങ്ങുകൾ നടക്കുന്നതിനിടെ സുരഭി കുഴഞ്ഞ് വീണു. ഉടൻ വൈദ്യസഹായം തേടിയെങ്കിലും ഫലമുണ്ടായില്ല. ഡോക്ടർ സുരഭിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് പെൺകുട്ടി മരിച്ചതെന്നാണ് ഡോക്ടർ പറഞ്ഞത്. എന്നാൽ സുരഭി മരിച്ച ശേഷവും മറ്റൊരാളെ കണ്ടെത്തി വിവാഹ ചടങ്ങുമായി മുന്നോട്ട് പോകാനായിരുന്നു ഇരുകുടുംബങ്ങളും തീരുമാനിച്ചത്.

സുരഭിയുടെ ഇളയ സഹോദരി നിഷയും മഞ്ജേഷ് കുമാറും തമ്മിലുള്ള വിവാഹം നടത്താമെന്ന തീരുമാനത്തിലേക്കാണ് രണ്ട് കുടുംബവും എത്തിച്ചേർന്നത്. സുരഭിയുടെ മൃതദേഹം മറ്റൊരു റൂമിൽ സൂക്ഷിച്ചിരിക്കെയാണ് മഞ്ജേഷ് കുമാറും നിഷയും തമ്മിലുള്ള വിവാഹ ചടങ്ങുകൾ നടക്കുന്നത്.

വാക്സിൻ പ്രശ്നം പരിഹരിക്കാൻ ഒരുമിച്ച് നിൽക്കണം; 11 ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കത്തയച്ച് പിണറായി വിജയൻ

‘വല്ലാത്തൊരു അവസ്ഥയായിരുന്നു അത്. മരിച്ചുപോയ എന്‍റെ സഹോദരിയുടെ മൃതദേഹം മറ്റൊരു മുറിയിൽ കിടക്കുമ്പോഴാണ് എന്‍റെ അനുജത്തിയുടെ കല്യാണം നടക്കുന്നത്’ സുരഭിയുടെ സഹോദരൻ സൗരഭ് പറഞ്ഞു.

ദുരിതാശ്വാസ നിധിയിലേക്ക് എന്തെങ്കിലും നല്‍കണം, മകളുടെ ആവശ്യം അച്ഛന്‍ നടപ്പിലാക്കിയത് ഇങ്ങനെ…

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : bride dies before wedding rituals groom marries her sister in up
Malayalam News from malayalam.samayam.com, TIL Network

Exit mobile version