ഹൈലൈറ്റ്:
- ഡ്രൈവ് ചെയ്യുന്ന കോസെൻകോയുടെയും മുകളിൽ ബന്ധിച്ചിരിക്കുന്ന കാമുകിയുടെയും കൈകൾ തമ്മിൽ വിലങ്ങിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്.
- തങ്ങൾ പരസ്പര വിശ്വാസം പരീക്ഷിക്കുകയായിരുന്നു എന്നാണ് സെർജി കോസെൻകോയെുടെ വിചിത്ര വാദം.
- വീഡിയോ വൈറലായതോടെ മോസ്കോ സ്റ്റേറ്റ് ട്രാഫിക് ഇൻസ്പെക്ടറേറ്റ് ഇടപെടുകയും അപടകരമായി ഡ്രൈവ് ചെയ്തതിന് 750 റൂബിൾ പിഴയിടുകയും ചെയ്‌തു.
യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാരെ സംബന്ധിച്ചിടത്തോളം തങ്ങൾ പോസ്റ്റ് ചെയ്യുന്നവയ്ക്ക് ലഭിക്കുന്ന വ്യൂ, കമന്റുകൾ, സബ്സ്ക്രൈബർമാരുടെ വർദ്ധനവ് എന്നിവ പണം സമ്പാദിക്കാൻ നിർണ്ണായകമാണ്. സമൂഹ മാധ്യമങ്ങളിൽ കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഇവർ പഠിച്ച പണി പലതും നോക്കും. സുരക്ഷിതവും സ്വീകാര്യവുമായ നിരവധി മാർഗ്ഗങ്ങൾ ഇതിനുണ്ട്. അതെ സമയം ശ്രദ്ധ നേടാൻ സ്വന്തം കാമുകിയെ ആഡംബര കാറിന്റെ മുകളിൽ കയറുകൊണ്ട് കെട്ടി നഗരപ്രദക്ഷിണം നടത്തിയാലോ?
റഷ്യയിൽ നിന്നുള്ള ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ സെർജി കോസെൻകോയാണ് തന്റെ കാമുകിയെ ബെന്റ്ലി കാറിന്റെ മുകളിൽ കയറുകൊണ്ട് കെട്ടി മോസ്‌കോ നഗരത്തിലെ തെരുവുകളിലൂടെ സഞ്ചരിച്ചത്. 5 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള സെർജി കോസെൻകോ കാമുകിയെ കാറിന് മുകളിൽ കെട്ടുക മാത്രമല്ല ഇരുവരുടെയും ഇടത്തെ കൈകൾ വിലങ്ങുവച്ച് ബന്ധിക്കുകയും ചെയ്ത്. എന്നിട്ട് ഒറ്റക്കയ്യിൽ ആഡംബര ഓടിച്ചതും സെർജി കോസെൻകോ തന്നെ.
തങ്ങൾ പരസ്പര വിശ്വാസം പരീക്ഷിക്കുകയായിരുന്നു എന്നാണ് സെർജി കോസെൻകോയെുടെ വിചിത്ര വാദം. വീഡിയോ വൈറലായതോടെ മോസ്കോ സ്റ്റേറ്റ് ട്രാഫിക് ഇൻസ്പെക്ടറേറ്റ് ഇടപെടുകയും അപടകരമായി ഡ്രൈവ് ചെയ്തതിന് 750 റൂബിൾ പിഴയിടുകയും ചെയ്‌തു. സെർജി കോസെൻകോയുടെ സാഹസീക വീഡിയോ വൻ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
“ഇല്ല സുഹൃത്തേ, ഇത് രസകരമായ ഒരു വീഡിയോ അല്ല. നിങ്ങൾ ഒരു കാരണവശാലും ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. ഇത് കണ്ട കുട്ടികൾ ഇനി ഇത് പകർത്താൻ തുടങ്ങും, അപകടങ്ങൾ വരുത്തിവയ്ക്കും” ഒരു ഇൻസ്റ്റാഗ്രാം ഉപഭോക്താവ് കുറിച്ചു. “സത്യസന്ധമായി പറഞ്ഞാൽ ഇതിൽ ഏതാണ് രസം എന്ന് എനിക്ക് മനസ്സിലാകുന്നില്ല” എന്നാണ് മറ്റൊരാളുടെ കമന്റ്.
ഏതാനും ആഴ്ചകൾക്ക് മുമ്പ്, ഒരു വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഒരു ടിക് ടോക്ക് കണ്ടന്റ് ക്രിയേറ്റർ കസേരയിൽ കുടുങ്ങിയത് വാർത്തയായിരുന്നു. ഒടുവിൽ, അഗ്നിശമന സേന എത്തിയാണ് യുവതിയെ രക്ഷിച്ചത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : instagram influencer ties her girlfriend on car roof; goes for a ride in moscow
Malayalam News from malayalam.samayam.com, TIL Network