ജപ്പാൻകാരെ, സൂഷി വിഭവം ഡൽഹിയിൽ എത്താതെ സൂക്ഷിച്ചോ! കാരണം

ജപ്പാൻകാരെ,-സൂഷി-വിഭവം-ഡൽഹിയിൽ-എത്താതെ-സൂക്ഷിച്ചോ!-കാരണം

ഹൈലൈറ്റ്:

  • മോമോയെ ഇന്ത്യൻ ചേരുവകൾ ചേർത്ത് വിഭവത്തിന്റെ രുചി തന്നെ മാറ്റിയെടുത്തതാണ് സൂഷിയുടെ കാര്യത്തിൽ മുന്നറിയിപ്പ് നൽകാൻ ഗൗരവിനെ പ്രേരിപ്പിച്ചത്.
  • ഫ്രൈ സൂഷി, കുർകുറെ സൂഷി, പനീർ സുഷി എന്ന് വേണ്ട എല്ലാ വിധ വിഭവം വച്ചും സൂഷി തയ്യാറാക്കി സൂഷിയുടെ വില കളയും.
  • സോയ് സോസ് എന്നും പറഞ്ഞു ആരെങ്കിലും കോളയിൽ സൂഷി മുക്കിക്കഴിക്കും എന്നും ഗൗരവ് ഓർമപ്പെടുത്തുന്നു.

ചൈനയിൽ നിന്നെത്തിയ ന്യൂഡിൽസ് പോലെ പ്രശസ്തമല്ല എങ്കിലും ജാപ്പനീസ് വിഭവമായ സൂഷിയ്ക്കും ഇന്ത്യയിൽ ആരാധകർ ഏറെയാണ്. നിരവധി പേരാണ് ജാപ്പനീസ് വിഭവങ്ങൾ വിളമ്പുന്ന ഭക്ഷണശാലകളിൽ ചെന്ന് സൂഷി വിഭവം ചോദിച്ചു വാങ്ങി കഴിക്കുന്നത്. നടുവിൽ പച്ച മീനിന്റെ കഷണവും ചുറ്റും ചോറും ചേർത്തുണ്ടാക്കുന്ന ഈ വിഭവം വിവിധ തരം സോസുകളിൽ മുക്കിയാണ് കഴിക്കേണ്ടത്. അതെ സമയം എന്തുകൊണ്ട് ഇന്ത്യയിൽ വളർന്നു വരുന്ന സൂഷി പ്രിയം ജപ്പാൻകാർ അല്പം ഭീതിയോടെ കാണണം എന്ന് ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വിവരിക്കുകയാണ് കൊമേഡിയനായ ഗൗരവ് കപൂർ.

“ഈ ലോകത്ത് എത്ര സൂഷി വിദഗ്‌ദ്ധൻ, ആസ്വാദകരുണ്ടോ അവരോടൊക്കെ കൈകൂപ്പി ഞാൻ പറയുകയാണ് സൂഷി വികാസ്പുരിയിൽ (ഡൽഹിയിലെ ഒരു സ്ഥലം) എത്താതെ നിങ്ങൾ തടയണം” എന്ന് പറഞ്ഞുകൊണ്ടാണ് ഗൗരവ് വീഡിയോ ആരംഭിക്കുന്നത്. 20 വർഷം മുൻപ് മറ്റൊരു ഭക്ഷണ വിഭവമായ മോമോ എത്തിയതും പിന്നീട് അതിനെ ഇന്ത്യൻ ചേരുവകൾ ചേർത്ത് വിഭവത്തിന്റെ രുചി തന്നെ മാറ്റിയെടുത്തതാണ് സൂഷിയുടെ കാര്യത്തിൽ മുന്നറിയിപ്പ് നൽകാൻ ഗൗരവിനെ പ്രേരിപ്പിച്ചത്.

ചോക്ലേറ്റ് ബിരിയാണി കഴിച്ച് റിപ്പോർട്ടർ! ലേശം ഓവറല്ലേ എന്ന് സൈബർലോകം


“ഒരിക്കൽ വികാസ്പുരിയിലോ പശ്ചിമ ഡെൽഹിയിലോ, തിലക് നഗറിലോ സൂഷി എത്തിയാൽ പിന്നെ തീർച്ചയായും ആരെങ്കിലും ഒരാൾ അതെടുത്ത് ഒരു കമ്പിൽ കുത്തി തന്തൂർ അടുപ്പിൽ കയറ്റും. പിന്നെ ജീവിതകാലം മുഴുവൻ നിങ്ങൾ തന്തൂരി സൂഷി കഴിക്കേണ്ടി വരും” ഗൗരവ് പറയുന്നു. “പിന്നീട് ആരെങ്കിലും ഒരാൾ അല്പം കറിയുടെ ചാറ് കൂട്ടി ഗ്രേവി സൂഷി തയ്യാറാക്കും”

“പിന്നെ ഫ്രൈ സൂഷി, കുർകുറെ സൂഷി, പനീർ സുഷി എന്ന് വേണ്ട എല്ലാ വിധ വിഭവം വച്ചും സൂഷി തയ്യാറാക്കി സൂഷിയുടെ വില കളയും. എന്തിന് സോയാബീൻ വച്ചും സൂഷി തയ്യാറാക്കും. അതുകൊണ്ട് ജപ്പാൻകാരെ ഇതാണ് ഈ വിപത്ത് തടഞ്ഞു നിർത്താനുള്ള സമയം” എന്ന് നർമത്തിൽ ചാലിച്ച് ഗൗരവ് പറയുന്നു.

ലോകത്തിലെ ഏറ്റവും വിലയുള്ള ബിരിയാണി, ബർഗർ, ഫ്രഞ്ച് ഫ്രൈസ് എവിടെ കിട്ടും?

കഴിഞ്ഞില്ല വസാബി (ഒരു തരം പന്നൽ ചെടി ഉപയോഗിച്ച് തയ്യാറാക്കുന്ന സൂഷിക്കുള്ള കൂട്ട് വിഭവം) ഉണ്ടോ ചേട്ടാ എന്ന് ചോദിച്ചാൽ മിക്കവാറും പുതിന അരച്ചുണ്ടാക്കിയ ചട്നിയാവും കിട്ടുക എന്നും, സോയ് സോസ് എന്നും പറഞ്ഞു ആരെങ്കിലും കോളയിൽ സൂഷി മുക്കിക്കഴിക്കും എന്നും ഗൗരവ് ഓർമപ്പെടുത്തുന്നു.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : save sushi; comedian explains why should japanese stop sushi reaching vikaspuri
Malayalam News from malayalam.samayam.com, TIL Network

Exit mobile version