ഹൈലൈറ്റ്:
- വിവാഹത്തിൽ പങ്കെടുത്ത അഹ്മദ് അലി ഫയാസ് എന്ന് പേരുള്ള വ്യക്തി വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെ നവ വധുവിന്റെ മാസ്സ് എൻട്രി വൈറൽ.
- “ഒരു മണവാട്ടി ഭർത്താവിനൊപ്പം ഭർതൃഗൃഹത്തിലേക്ക് വണ്ടിയോടിച്ചെത്തുന്നു” എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
- തൊട്ടടുത്തിരിക്കുന്ന വരൻ സേനയുടെ ശ്രമത്തെ പിന്തുണയ്ക്കുന്നതും ആസ്വദിക്കുന്നതും വിഡിയോയിൽ കാണാം.
ഈ മാസം 22നായിരുന്നു സനയുടെയും ആമിറിന്റെയും വിവാഹം. മഹീന്ദ്ര ഥാർ എസ്യുവി ഓടിച്ചാണ് സന ഭർത്താവിന്റെ വീട് കയറിയത്. വിവാഹത്തിൽ പങ്കെടുത്ത അഹ്മദ് അലി ഫയാസ് എന്ന് പേരുള്ള വ്യക്തി വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെ നവ വധുവിന്റെ മാസ്സ് എൻട്രി വൈറൽ. “ഒരു മണവാട്ടി ഭർത്താവിനൊപ്പം ഭർതൃഗൃഹത്തിലേക്ക് വണ്ടിയോടിച്ചെത്തുന്നു” എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
മൂന്നാം ദിവസം ഉയർത്തെഴുനേൽക്കാൻ ജീവനോടെ സ്വയം കുഴിച്ചുമൂടി പാസ്റ്റർ, സംഭവിച്ചത്
സാധാരണഗതിയിൽ ഒരു വധുവിനെ സംബന്ധിച്ചിടത്തോളം, വിവാഹദിനം പൊതുവെ കുടുംബത്തോട് വിടപറയുന്ന ദുഖകരമായ സന്ദർഭമാണ്. എന്നാൽ പരമ്പരാഗതമായ ഈ രീതിയിൽ നിന്നും എങ്ങനെ വ്യതിചലിക്കാം എന്ന ചിന്തയിലാണ് വധു വണ്ടിയോടിച്ചെത്തുന്ന രീതി ചിന്തിച്ചത്. എല്ലാവർക്കും സമ്മതമായതോടെ സനയുടെ മാസ്സ് എൻട്രിക്ട് വഴിയൊരുങ്ങി.
പ്രസാദം ന്യൂഡിൽസ്, ഇന്ത്യയിലെ ചൈനീസ് കാളി അമ്പലത്തിൽ പോയിട്ടുണ്ടോ?
വിവാഹ വസ്ത്രങ്ങളണിഞ്ഞ സന പൂർണ ആത്മവിശ്വാസത്തോടെ ആയാസരഹിതമായാണ് വണ്ടി ഓടിക്കുന്നത്. തൊട്ടടുത്തിരിക്കുന്ന വരൻ സേനയുടെ ശ്രമത്തെ പിന്തുണയ്ക്കുന്നതും ആസ്വദിക്കുന്നതും വിഡിയോയിൽ കാണാം. അഭിഭാഷകനും ബാരാമുള്ളയിൽ നിന്നുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവുമായ ആമിർ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം ഭാര്യയ്ക്ക് സ്പെഷ്യൽ ആക്കാനാണ് വ്യത്യസ്തമായ ഈ രീതി പരീക്ഷിച്ചത് എന്ന് ഗ്രേറ്റർ കശ്മീർ പത്രത്തോട് പറഞ്ഞു,
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kashmiri bride drives suv along with groom to her in-laws
Malayalam News from malayalam.samayam.com, TIL Network