Jibin George | Samayam Malayalam | Updated: 5 Apr 2023, 8:33 pm
മദ്യപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ അടിച്ച് കൊലപ്പെടുത്തി. ഗിരിദിഹ് ജില്ലയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്. സംഭവത്തിൽ ഭർത്താവ് അറസ്റ്റിലായി

ഹൈലൈറ്റ്:
- മദ്യപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ അടിച്ച് കൊലപ്പെടുത്തി.
- ഝാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിൽ ഞായറാഴ്ചയാണ് ദാരുണമായ സംഭവം.
- ഗിരിദിഹ് ജില്ലയിലെ താരാപൂർ ഗ്രാമത്തിലാണ് സംഭവം.

ഗിരിദിഹ് ജില്ലയിലെ താരാപൂർ ഗ്രാമത്തിലാണ് സംഭവം. സംഭവ ദിവസം മദ്യപിച്ച് എത്തിയ രാമചന്ദ്ര തുരി ഭാര്യയുമായി വഴക്കിട്ടു. വീട്ടിൽ എത്തിയ ശേഷവും ഭർത്താവ് മദ്യം കഴിച്ചത് ദേവി ചോദ്യം ചെയ്തതോടെയാണ് വഴക്ക് ആരംഭിച്ചത്. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. തർക്കം രൂക്ഷമായതോടെ വീട്ടിൽ സൂക്ഷിച്ചിരുന്ന വടി ഉപയോഗിച്ച് രാമചന്ദ്ര തുരി ഭാര്യയെ ക്രൂരമായി അടിക്കുകയായിരുന്നു. ബോധം നഷ്ടമായി തറയിൽ വീണിട്ടും ഇയാൾ ഭാര്യയെ മർദ്ദിച്ചു.
കെട്ടുകുതിരകളും ഇണക്കാളകളും അണിനിരന്ന് ആരിയങ്കാവ് പൂരം |Ariankav Pooram
പുറത്ത് വിവാഹത്തിന് പോയിരിക്കുകയായിരുന്ന മൂന്ന് മക്കളും തിരികെ എത്തിയപ്പോഴാണ് മർദ്ദനമേറ്റ നിലയിൽ സാവിത്രി ദേവിയെ കണ്ടെത്തിയത്. വിവരം സമീപവാസികളെ അറിയിച്ച ശേഷം ദേവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രദേശവാസികൾ വിവരം നൽകിയതോടെ പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
17കാരിയുമായി സൗഹൃദവും ചാറ്റിങ്ങും, പിന്മാറിയപ്പോൾ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി, അശ്ലീല ചിത്രങ്ങൾ പങ്കുവെച്ചു, ഫോൺ നമ്പറും കൊടുത്തു, യുവാവ് അറസ്റ്റിൽ
മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്ക് അയച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു. രാമചന്ദ്ര തുരി മുൻപ് പതിനൊന്ന് സ്ത്രീകളെ വിവാഹം ചെയ്തിരുന്നുവെന്നും മദ്യപിച്ച ശേഷമുള്ള ശാരീരിക പീഡനം രൂക്ഷമായതോടെ ഇവർ ഇയാളെ ഉപേക്ഷിച്ച് പൊകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ദേവിയും തുരിയും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് ഇരുപത് വർഷങ്ങളായി. ഈ ബന്ധത്തിൽ മൂന്ന് ആൺമക്കളും ഒരു മകളുമുണ്ട്.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക