പ്രദേശത്തെ ഒരു സ്വകാര്യ ഫാക്ടറിയിലെ തൊഴിലാളിയാണ് ശിവകുമാർ. എപ്രിൽ 7-ാം തീയതിയാണ് പെൺകുട്ടിയെ കാണാതായത്. സംഭവ ദിവസം രാവിലെ പതിവ് പോലെ ശിവകുമാർ ജോലിക്ക് പോയി. ഇതിന് പിന്നാലെ പച്ചക്കറി വാങ്ങുന്നതിനായി മഞ്ചുവും പുറത്ത് പോയി, രണ്ട് മക്കളേയും വീട്ടിൽ ഇരുത്തിയിട്ടാണ് മഞ്ജു പുറത്ത് പോയത്. എന്നാൽ ഇവർ വീട്ടിൽ തിരികെ എത്തിയപ്പോൾ രണ്ട് വയസുകാരിയെ കാണാതാവുകയായിരുന്നു.
ഭാര്യ പിതാവിനെ കുത്തിക്കൊലപ്പെടുത്തി മരുമകൻ
സമീപ വീട്ടുകളിലടക്കം കുട്ടിയെ തെരഞ്ഞെങ്കിലും കണ്ടെത്താൻ കഴിയാതിരുന്നതിനെ തുടർന്ന് ദമ്പതികൾ പോലീസിന സമീപിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ അയൽവാസിയുടെ അടച്ചിട്ടിരുന്ന വീട്ടിൽ നിന്നും ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പോലീസെത്തി വാതിൽ പൊളിച്ച് അകത്ത് കയറി പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ കവറിൽ പൊതിഞ്ഞ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീട്ടുമടയായ രാഘവേന്ദ്രയ്ക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. ആദ്യ ദിവസം കുട്ടിക്കായി തെരച്ചിൽ നടത്തിയവരുടെ കൂട്ടത്തിൽ രാഘവേന്ദ്രയും ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഇയാളെ പ്രദേശത്ത് നിന്നും കാണാതവുകയായിരുന്നു.കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി അയച്ചിരിക്കുകയായിരുന്നു.