ഹൈലൈറ്റ്:
- 23 വർഷം മുമ്പാണ് പുർഖരമിന് ആക്സിസ് ഹൈപ്പർസോമ്നിയ എന്ന അപൂർവ രോഗം കണ്ടെത്തിയത്.
- രോഗം മൂലം, മാസത്തിൽ അഞ്ച് ദിവസത്തേക്ക് മാത്രമാണ് പുർഖരത്തിന് തന്റെ പലചരക്ക് കട പ്രവർത്തിപ്പിക്കാൻ സാധിക്കാറുള്ളത്.
- പുർഖരം ഉറങ്ങുമ്പോൾ കുടുംബാംഗങ്ങൾ ഭക്ഷണം നൽകുകയും കുളിപ്പിക്കുകയും വേണം.
ആക്സിസ് ഹൈപ്പർസോമ്നിയ എന്ന അപൂർവ രോഗം ബാധിച്ച 42 വയസ്സുകാരനായ പുർഖരം വർഷത്തിൽ 300 ദിവസം വരെയാണ് ഉറങ്ങുന്നത്. 23 വർഷം മുമ്പാണ് പുർഖരമിന് ഈ അപൂർവ രോഗം കണ്ടെത്തിയത്. സാധാരണ മനുഷ്യർ ഒരു ദിവസം ആറ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുമ്പോൾ (ചിലർക്ക് അങ്ങനെ സമയം ഒന്നുമില്ല), പുർഖരം ഉറങ്ങിയാൽ ഒരുപക്ഷെ 25 ദിവസം കഴിഞ്ഞാണ് ചിലപ്പോൾ എഴുന്നേൽക്കുക. അഞ്ച് ദിവസത്തിന് ശേഷം വീണ്ടും ഉറക്കത്തിലേക്ക് വീഴും.
എജ്ജാതി പിശുക്ക്! കൂടുതൽ കഴിക്കുന്ന ഭക്ഷണത്തിന് ഭർത്താവിന് പിഴ
ഈ അപൂർവമായ രോഗം മൂലം, മാസത്തിൽ അഞ്ച് ദിവസത്തേക്ക് മാത്രമാണ് പുർഖരത്തിന് തന്റെ പലചരക്ക് കട പ്രവർത്തിപ്പിക്കാൻ സാധിക്കാറുള്ളത്. ഉറങ്ങുമ്പോൾ പുർഖരമിനെ ഉണർത്താൻ പ്രയാസമാണ്. 23 വർഷം മുമ്പ് ഒരു ദിവസം 15 മണിക്കൂർ വരെയൊക്കെ പുർഖരം ഉറങ്ങുമായിരുന്നു. കാലക്രമേണ ഉറക്കത്തിന്റെ ദൈർഘ്യം കൂടുകയും, പിന്നീട് ദിവസങ്ങൾ പിന്നിടാനും ആരംഭിച്ചു. ഇപ്പോൾ ഒറ്റയടിക്ക് 20 മുതൽ 25 ദിവസം വരെയാണ് ഉറക്കം.
പുർഖരം ഉറങ്ങുമ്പോൾ കുടുംബാംഗങ്ങൾ ഭക്ഷണം നൽകുകയും കുളിപ്പിക്കുകയും വേണം. കട തുറന്നിരിക്കുമ്പോൾ പോലും ചിലപ്പോൾ പുർഖരം പെട്ടന്ന് ഉറങ്ങിപ്പോവും. ചികിത്സയും ആവശ്യത്തിൽ കൂടുതൽ ഉറക്കവും ഉണ്ടെങ്കിലും മിക്കപ്പോഴും താൻ ക്ഷീണിതനാണെന്ന് പുർഖരം പറയുന്നു. മാത്രമല്ല ഉണർന്നിരിക്കുമ്പോൾ പലപ്പോഴും കഠിനമായ തലവേദന പോലുള്ള അസുഖങ്ങൾ ശല്യമുണ്ടാക്കുകയും ചെയ്യുന്നുണ്ടത്രേ.
ദി ഗോൾഡൻ ബോയ്; ലോകത്തിലെ ഏറ്റവും വിലകൂടിയ ബർഗർ, ഒരു പീസിന് 4.5 ലക്ഷം രൂപ
പുർഖരം ഉടൻ സുഖം പ്രാപിക്കുകയും മുമ്പത്തെപ്പോലെ സാധാരണ ജീവിതം നയിക്കുമെന്ന് ഭാര്യ ലിച്മി ദേവിയും അമ്മ കൻവാരി ദേവിയും പ്രതീക്ഷിക്കുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : man from rajasthan sleeps for 300 days a year due to rare medical condition
Malayalam News from malayalam.samayam.com, TIL Network