Curated by Karthik KK | Samayam Malayalam | Updated: 8 Jun 2023, 11:47 am
Mumbai Man Kills Live-In-Partner: ശ്രദ്ദ വാക്കർ കൊലപാതകത്തിന് സാമനമായ രീതിയിലുള്ള കൊലപാതകം മുംബൈയിൽ നടന്നു. ലിവി ഇൻ പാർട്ണറെ കൊലപ്പെടുത്തി എഴുപത്തഞ്ചോളം കഷ്ണങ്ങളാക്കുകയും, തെളിവ് നശിപ്പിക്കാനായി കുക്കറിലിട്ട് തിളപ്പിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.

മൂന്ന് വർഷത്തെ ജീവിതം
56 വയസുള്ള മനോജ് സഹാനി 36 വയലുള്ള തന്റെ ലിവ് ഇൻ പാർട്ണറായ സരസ്വതി വൈദ്യയെയാണ് വളരെ മൃഗീയമായി കൊലപ്പെടുത്തയിത്. കഴിഞ്ഞ മൂന്ന് വർഷമായി മീരാ റോഡ് ഏരിയയിലെ ആകാശഗംഗ കെട്ടിടത്തിലെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഇവർ രണ്ട് പേരും. ശ്രദ്ദ വാക്കറിന്റെ കൊലപാതക കേസിനെ ഓർമ്മപ്പെടുത്തുന്ന സംഭവമാണ് മുംബൈയിൽ നടന്നത്.
ശ്രദ്ദ വാക്കർ കൊലപാതകത്തിന് സമാനം
28 വയസുള്ള അഫ്താഫ് പൂനാവാല, ശ്രദ്ദ വാക്കറിനെ കഴിഞ്ഞ വർഷം മെയ് 18ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം ശരീരം പല കഷ്ണങ്ങളാക്കി മുറിച്ച് ദക്ഷിണ ഡൽഹിയിലെ ഛത്തർപൂർ പ്രദേശത്തുള്ള തന്റെ വസതിയിൽ മൂന്നാഴ്ചയോളം ഫ്രിഡ്ജിൽ ഒളിപ്പിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിച്ചെറിയുകയായിരുന്നു. ഇപ്പോൾ നടന്ന സംഭവത്തിൽ, സരസ്വതി വൈദ്യയെ ക്രൂരമായി കൊലപ്പെടുത്തിയത്
മനോജ് സഹാനിയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.
ഫ്ലാറ്റിൽ നിന്നും ദുർഗന്ധം
ദമ്പതികളുടെ ഫ്ളാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി കെട്ടിടത്തിലെ താമസക്കാർ ബുധനാഴ്ച നയനഗർ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിയുന്നത്. മീരാ റോഡ് പ്രദേശത്തെ ഒരു അപ്പാർട്ട്മെന്റിൽ നിന്ന് കഷണങ്ങളാക്കിയ ഒരു സ്ത്രീയുടെ മൃതദേഹം പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നും, ഇവിടെ ദമ്പതികൾ ലിവ്-ഇൻ റിലേഷൻഷിപ്പിൽ കഴിയുകയായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും . അന്വേഷണം നടക്കുകയാണെന്നും മുംബൈ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) ജയന്ത് ബജ്ബലെ പറഞ്ഞു.
കുക്കറിൽ പാകം ചെയ്തു
അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ ദമ്പതികൾ തമ്മിൽ വഴക്കുണ്ടാകുകയും മനോജ് യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് സൂചനകൾ. മരം മുറിക്കുന്ന കട്ടർ ഉപയോഗിച്ചാണ് മൃതദേഹം കഷ്ണങ്ങളാക്കിയത്. മൃതദേഹത്തിന്റെ കുറച്ച് കഷ്ണങ്ങൾ കാണാനില്ല. തെളിവ് നശിപ്പിക്കുന്നതിനായി അത് കുക്കറിലിട്ട് വേവിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക